എഐയുടെ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്ന ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസി’ന്റെ ഇന്ത്യന്‍ പതിപ്പ് പ്രകാശനം ചെയ്തു

Indian edition of Magnifica Humanitatis launched

ന്യൂഡല്‍ഹി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ ‘മാഗനിഫിക്ക ഹ്യൂമാ നിറ്റാസി’ന്റെ (മഹത്തായ മാനവികത) ഇന്ത്യന്‍ പതിപ്പ് പ്രകാശനം ചെയ്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) ദ്രുതഗതിയിലുള്ള വളര്‍ച്ച ഉയര്‍ത്തുന്ന വെല്ലുവിളികളും സാധ്യതകളും ചര്‍ച്ച ചെയ്യുന്ന മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ് മെയ് 25-നാണ്  വത്തിക്കാനില്‍ പ്രകാശനം ചെയ്തത്. ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയാണ് (സിസിബിഐ) ഇന്ത്യന്‍ പതിപ്പ് പുറത്തിറക്കിയത്.

ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ അപ്പസ്‌തോലിക് നൂണ്‍ ഷിയേച്ചര്‍ ഇന്‍ ചാര്‍ജ് മോണ്‍. ആന്‍ഡ്രിയ ഫ്രാന്‍ സിയ സിസിബിഐ  ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറയ്ക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വഹിച്ചു. കാരൊലിന്‍ ബുസൂട്ടി, സിസ്റ്റര്‍ റീമ മാര്‍ട്ടിന്‍ ഒഎസ്എസ്എസ് എന്നിവരും സന്നിഹിതരായിരുന്നു.

മനുഷ്യന്റെ അന്തസ്, തൊഴില്‍, ധാര്‍മ്മിക ഉത്തര വാദിത്വം തുടങ്ങിയവയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലാണ് ഈ രേഖ മുന്നോട്ടു വയ്ക്കുന്നത്.

കത്തോലിക്കാ സഭയുടെ സമ്പന്നമായ സാമൂഹിക പ്രബോധനങ്ങളില്‍ അധിഷ്ഠിതമായ ചാക്രികലേഖനം മുന്‍കാലങ്ങളിലിറങ്ങിയ റേരും നൊവാരും, ചെന്തേസിമൂസ് അന്നൂസ്, ലൗദാത്തോ സി തുടങ്ങിയ വയുടെ തുടര്‍ച്ചയാണ്.

സാങ്കേതികവളര്‍ച്ച മാനവികതയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതായിരിക്കണമെന്നും, പുതിയ കണ്ടെത്തലുകള്‍ ഓരോ വ്യക്തിയുടെയും സമഗ്രമായ വികാസത്തിനും കൂടുതല്‍ നീതിയുക്തവും കാരുണ്യമുള്ളതുമായ സമൂഹനിര്‍മ്മിതിക്കു സഹായകരമാകണമെന്നും മാര്‍പാപ്പ ഇതിലൂടെ ആഹ്വാനം ചെയ്യുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചും അതിന്റെ ധാര്‍മ്മിക വശങ്ങളെക്കുറിച്ചുമുള്ള മാര്‍പാപ്പയുടെ പ്രബോധനങ്ങള്‍ വിശ്വാസികള്‍, അധ്യാപകര്‍, നയരൂപകര്‍ത്താക്കള്‍, സാങ്കേതിക വിദഗ്ധര്‍, സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരിലേക്ക് എളുപ്പത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോപ്പികള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക: ഇ-മെയില്‍: publications@ccbi.in

മൊബൈല്‍: 9886730224.

Related Articles
Jeevan Samrakshana Samithi prayer journey

പ്രാര്‍ത്ഥനാ യാത്രയുമായി ജീവന്‍ സംരക്ഷണ സമിതി

കൊല്ലം: കൊല്ലം രൂപതയിലെ സമുദായ ഭക്തസം ഘടനകളുടെ കൂട്ടായ്മയായ ജീവന്‍ സംരക്ഷണ സമിതി ‘ജീവന്റെ സമൃദ്ധിക്കും വിശുദ്ധീകരണത്തിനും’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ‘പ്രാര്‍ത്ഥനായാത്ര’ തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ കൊല്ലം ബിഷപ് ഡോ. പോള്‍

Read More »
Asian bishops call for peace

യുദ്ധം അവസാനിപ്പിക്കണം, സമാധാനം അനിവാര്യം: ഏഷ്യന്‍ മെത്രാന്മാര്‍

ബാങ്കോക്ക്: പശ്ചിമേഷ്യയില്‍ പടരുന്ന സംഘര്‍ഷങ്ങളിലും യുദ്ധസാഹചര്യങ്ങളിലും അതീവ ആശങ്ക രേഖപ്പെടുത്തി ഏഷ്യന്‍ ബിഷപ്പുമാര്‍. ബാങ്കോക്കില്‍ ചേര്‍ന്ന ഏഷ്യന്‍ മെത്രാന്മാരുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗത്തിലാണ് (Federation of Asian Bishops’ Conferences) സമാധാനത്തിനായി സഭ അടിയന്തര ആഹ്വാനം

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.