പ്രാര്‍ത്ഥനാ യാത്രയുമായി ജീവന്‍ സംരക്ഷണ സമിതി

Jeevan Samrakshana Samithi prayer journey

കൊല്ലം: കൊല്ലം രൂപതയിലെ സമുദായ ഭക്തസം ഘടനകളുടെ കൂട്ടായ്മയായ ജീവന്‍ സംരക്ഷണ സമിതി ‘ജീവന്റെ സമൃദ്ധിക്കും വിശുദ്ധീകരണത്തിനും’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ‘പ്രാര്‍ത്ഥനായാത്ര’ തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഫ്‌ലാഗ് ഓഫ്  ചെയ്തു.

മനുഷ്യന് ധാര്‍മികതയും മൂല്യവും നഷ്ടപ്പെടുമ്പോള്‍ തിന്മ ആധിപത്യം ഉറപ്പിക്കും. പ്രാര്‍ത്ഥനക്ക് മാത്രമേ ഇത്തരം തിന്മകളെ തകര്‍ത്തെറിയുവാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

യാത്രാ ക്യാപ്റ്റന്‍ ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട് ഫ്‌ലാഗ് ഏറ്റുവാങ്ങി. രൂപത ജുഡീഷ്യല്‍ വികാര്‍ ഫാ. ക്രിസ്റ്റഫര്‍ ഹെന്റി, പ്രോ-ലൈഫ് ഡയറക്ടര്‍ റവ. ഡോ. ഷാജന്‍ വര്‍ഗീസ്, പ്രോക്യൂറേറ്റര്‍ ഫാ. ജോളി എബ്രഹാം, കെസിബിസി മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശേരി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രാര്‍ത്ഥനാ കാര്‍ഡുകളും സന്ദേശങ്ങളും പ്രാര്‍ത്ഥനയുമായി തുയ്യം, പുല്ലിച്ചിറ, കടവൂര്‍, കുരീപ്പുഴ, കോയിവിള, കരിത്തുറ ഇടവകകളും ഫാത്തിമ തീര്‍ത്ഥാലയം, ദൈവദാസന്‍ ബിഷപ് ജെറോം ഫെര്‍ണാണ്ടസ് തുപ്പാശേരി താമസിച്ചിരുന്ന കൊട്ടിയം പ്രീസ്റ്റ് ഹോമിലും കോയിവിളയിലെ അദ്ദേഹത്തില്‍ ജന്മഗൃഹത്തിലും പ്രാര്‍ത്ഥനയാത്ര സന്ദര്‍ശനം നടത്തി. 

മോണ്‍.ജോര്‍ജ് മാത്യു, മോണ്‍. കെ.ജെ യേശുദാസ്,മോണ്‍. ഹോറസ് വേഗസ്, ഫാ. ബോസ്, ഫാ. ടൈറ്റസ്, ഫാ. അമല്‍ രാജ്, ഫാ. ലൈജു ഐസക്, ഫാ. ജറിന്‍, ഫാ. അനില്‍ ജോസ്, ഫാ. സേവ്യര്‍ ലാസര്‍, ഫാ. മാക്‌സവെല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles
Cardinal Cleemis Episcopal SilverJubilee

കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം മെയ് 2ന്

തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും ശാലോം ശുശ്രൂഷകളുടെ ചീഫ് പേട്രണുമായ കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോ ഷം മെയ് രണ്ടിന് തിരുവല്ലയില്‍ നടക്കും.

Read More »
Mundathikkode accident KCBC prayers response

മുണ്ടത്തിക്കോട് അപകടം: പ്രാര്‍ത്ഥനകളുമായി കെസിബിസി

കൊച്ചി: നിരവധി വിലപ്പെട്ട ജീവനുകള്‍ പൊലിയാനിടയായ തൃശൂര്‍, മുണ്ടത്തിക്കോട് പടക്കനിര്‍മ്മാണ ശാലയിലുണ്ടായ അപകടത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ആഴമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വിയോഗം സംഭവിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതോടൊപ്പം, പരിക്കേറ്റ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.