വരുംതലമുറകള്‍ക്കുവേണ്ടി പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താകളാകണം: ബിഷപ് അലക്‌സ് വടക്കുംതല

Bishop Alex Vadakumthala calls for environmental protection

കണ്ണൂര്‍: വരുംതലമുറകള്‍ക്കുവേണ്ടി ഓരോരുത്തരും പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താകളാകണമെന്ന് കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിലെ ക്രൈസ്തവ സാന്നിധ്യത്തിന്റെ 525-ാം വര്‍ഷത്തിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി കെഎല്‍സിഎ യൂണിറ്റുകളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ രൂപതയുടെ വിവിധ ഇടവകകളില്‍ 525- ലധികം വൃക്ഷതൈകള്‍ നട്ടു.

കെഎല്‍സിഎ കണ്ണൂര്‍ രൂപതാ പ്രസിഡന്റ് ഗോഡ്‌സണ്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ആന്‍സില്‍ പീറ്റര്‍, ഫാ. മാനോജ് സെലിന്‍ ദാസ്, സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, സംസ്ഥാന സെക്രട്ടറി ജോണ്‍ ബാബു, മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രൂപത ജനറല്‍ സെക്രട്ടറി ശ്രീജന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Malankara Church launches Environment Week celebration

പരിസ്ഥിതി വാരാചരണത്തിന് തുടക്കംകുറിച്ച് മലങ്കരസഭ

നിരണം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരിസ്ഥിതി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി. സഭാതല പ്രവര്‍ത്തനോദ്ഘാടനം നിരണം വലിയ പള്ളിയില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി കമ്മീഷന്‍ പ്രസിഡന്റ് ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്

Read More »
Environmental protection is the need of the hour says Bishop Antony Valunkal

പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകത: ബിഷപ് ആന്റണി വാലുങ്കല്‍

കൊച്ചി: പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് വരാപ്പുഴ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന സമിതി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ട് സംസാരിക്കുകയായിരുന്നു

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.