ഈ സമ്മാനം കുട്ടികള്‍ മറക്കില്ല ജീവിതത്തിലൊരിക്കലും

Unforgettable gift for children

എല്ലാദിവസവും പള്ളിയില്‍ വരുന്ന കുട്ടികള്‍ക്ക് ദേവാലയം എന്ത് സമ്മാനം കൊടുക്കും? ജപമാല മുതല്‍ സൈക്കിള്‍ വരെ സമ്മാനം കൊടുക്കുന്ന ഇടവകകള്‍ ഉണ്ടാകാം.

എന്നാല്‍ അവര്‍ക്ക് സ്വപ്നം പോലും കാണാനാ വാത്തൊരു സമ്മാനം നല്‍കിയിരിക്കുകയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ കണ്ണാന്തുറ ഇടവക.

രണ്ടാം ക്ലാസ് മുതല്‍ ഡിഗ്രി വരെയുള്ള മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് വിമാനയാത്ര ഉ ള്‍പ്പെടെയുള്ള ടൂര്‍പാക്കേജ് നല്‍കി നാടിനെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഇടവക വികാരി ഫാ. ക്ലീറ്റസ് വിന്‍സെന്റും ഇടവകയിലെ കമ്മിറ്റി അംഗങ്ങളും.

വികാരിയച്ചന്‍ ഇത്രയും വലിയൊരു പദ്ധതിയൊരുക്കിയിട്ടുണ്ടെന്നറിയാതെ പലരും അനുദിന ബലി പാതിവഴിയില്‍ പലകാരണങ്ങളാല്‍  മുടക്കി.

ശേഷിച്ചത് 11 വിദ്യാര്‍ത്ഥികള്‍. ഏതായാലും അച്ചന്‍ എടുത്ത തീരുമാനത്തില്‍ നിന്ന് തെല്ലും പിന്‍വാങ്ങിയില്ല.  കുട്ടികള്‍ ചിത്രത്തില്‍ മാത്രം കണ്ടിരുന്ന വാട്ടര്‍ മെട്രോ, മെട്രോ ട്രെയിന്‍, ഒടുവില്‍ ഫ്‌ലൈറ്റ് വരെയുള്ള സ്വപ്നങ്ങള്‍  അച്ചന്‍ യാഥാര്‍ത്ഥ്യമാക്കികൊടുത്തു.

വല്ലാര്‍പാടം ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിയും, ഇടപ്പള്ളിയിലെ ചരിത്രക്കാഴ്ചകളും കുട്ടികള്‍ക്ക് ഹൃദ്യമായ അനുഭവമായി. ഒപ്പം, വാസ്‌കോഡഗാമയുടെ  കല്ലറ,  ആലുവ മണല്‍പ്പുറത്തെ ദൃശ്യങ്ങള്‍ എന്നിവ അവര്‍ക്ക് മറക്കാനാവാത്ത ഓര്‍മ്മയായി.

വിമാനയാത്ര തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ കുട്ടികള്‍ക്കുണ്ടായ സന്തോഷം വര്‍ണ്ണനാതീതമായിരുന്നു.

അനുദിന ദിവ്യബലിയില്‍ കുട്ടികളുടെയും മുതിര്‍ന്ന വരുടെയും   പങ്കാളിത്തം കൂടുതല്‍ ഉറപ്പിക്കുക എന്നത് മാത്രമായിരുന്നു അച്ചന്റെ ഈ വേറിട്ട സമ്മാന പദ്ധതിക്ക്  പിന്നില്‍.

Related Articles
High Court minority institutions principal appointment

ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍ നിയമനം മാനേജ്‌മെന്റിന്റെ അവകാശം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

ഭോപ്പാല്‍: ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാരെ തിരഞ്ഞെടുക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് പൂര്‍ണ അവകാശം ഉണ്ടെന്ന നിര്‍ണായക ഉത്തരവുമായി മധ്യപ്രദേശ് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും  മാനേജ്മെന്റിന്റെ ഈ അവകാശം തടയാനാവില്ലെന്ന് ഡിവിഷന്‍

Read More »
Visually challenged student scores 1200 in Plus Two

ആറാം മാസത്തില്‍ പിറന്ന കുഞ്ഞ്, കാഴ്ച ഒരു കണ്ണിന് മാത്രം; ബൈബിള്‍ വചനങ്ങള്‍ കൂട്ടായപ്പോള്‍ പ്ലസ് ടു വിന് 1200/1200

കൊച്ചി: ആറാം മാസത്തില്‍ പിറന്ന കുഞ്ഞ്, കാഴ്ച ഒരു കണ്ണിന്, അതും 60 ശതമാനത്തോളം മാത്രം. എന്നാല്‍ പ്ലസ് ടു വിന് 1200-ല്‍ 1200 മാര്‍ക്കാണ് മരിയ കൃപ മൈക്കിളിന്. എട്ടാം ക്ലാസ് വരെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.