യുദ്ധം അവസാനിപ്പിക്കണം, സമാധാനം അനിവാര്യം: ഏഷ്യന്‍ മെത്രാന്മാര്‍

Asian bishops call for peace

ബാങ്കോക്ക്: പശ്ചിമേഷ്യയില്‍ പടരുന്ന സംഘര്‍ഷങ്ങളിലും യുദ്ധസാഹചര്യങ്ങളിലും അതീവ ആശങ്ക രേഖപ്പെടുത്തി ഏഷ്യന്‍ ബിഷപ്പുമാര്‍. ബാങ്കോക്കില്‍ ചേര്‍ന്ന ഏഷ്യന്‍ മെത്രാന്മാരുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗത്തിലാണ് (Federation of Asian Bishops’ Conferences) സമാധാനത്തിനായി സഭ അടിയന്തര ആഹ്വാനം നടത്തിയത്.

ലിയോ പതിനാലാമന്‍ പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ച് ലോകമെങ്ങും വേദനയും മരണവും വിതയ്ക്കുന്ന  ആയുധങ്ങളിലൂടെയല്ല സമാധാനം സ്ഥാപിക്കാന്‍ സാധിക്കുകയെന്ന് സഭാനേതൃത്വം ഓര്‍മ്മിപ്പിച്ചു.ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം മേഖലയെയാകെ തകര്‍ക്കുന്ന രീതിയിലേക്ക്  മാറുന്നതില്‍ ബിഷപ്പുമാര്‍ ഉത്കണ്ഠ രേഖപ്പെടുത്തി. എത്രയും വേഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കണമെന്നും മെത്രാന്‍സംഘം  ആവശ്യപ്പെട്ടു. അതോടൊപ്പം യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അടിയന്തര സഹായം ലഭ്യമാക്കുകയും വേണം. ഏഷ്യയില്‍ വിവിധ മതങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സാഹചര്യം പരാമര്‍ശിച്ച്, വിവിധ ജനതകള്‍ക്കിടയില്‍ നിലനില്‍ക്കേണ്ട നീതിയുടെയും വിശ്വാസത്തിന്റെയും പ്രാധാന്യം മെത്രാന്‍സമിതികളുടെ കേന്ദ്രകമ്മിറ്റി എടുത്തുപറഞ്ഞു.

ഏഷ്യയിലുടനീളമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ ഈ  നോമ്പുകാലത്തില്‍, സമാധാനത്തിനും, ഐക്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാനും  വിശ്വാസിസമൂഹത്തോട് സഭാനേതൃത്വം ആഹ്വാനം ചെയ്തു.

Related Articles
Pope's prayer intention for March

നിരായുധീകരണവും ശാശ്വത സമാധാനവും – മാര്‍ച്ച് മാസത്തെ പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

വത്തിക്കാന്‍ സിറ്റി: നിരായുധീകരണത്തിനും ശാശ്വത സമാധാനത്തിനുമായി മാര്‍ച്ച് മാസത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പ.  അമേരിക്കന്‍ ആക്രമണത്തെത്തുടര്‍ന്ന് ലോകവും മിഡില്‍ ഈസ്റ്റും സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്നുപോകുന്ന പ്രത്യേക സാഹചര്യത്തില്‍ മാസങ്ങള്‍ക്ക് മുമ്പെ

Read More »
Earthquake damaged churches reopened Holy Cross relic

ഭൂകമ്പത്തില്‍ തകര്‍ന്ന രണ്ട് ദേവാലയങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു; വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ദേവാലയത്തിലേക്ക് വീണ്ടും വിശ്വാസികള്‍

മെക്‌സിക്കോ സിറ്റി: ഭൂകമ്പത്തില്‍ തകര്‍ന്ന മെക്‌സിക്കോ സിറ്റിയിലെ രണ്ട് ചരിത്രപ്രസിദ്ധമായ ദേവാലയങ്ങള്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നു. 2017 സെപ്റ്റംബറില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്ന മെക്‌സിക്കോ സിറ്റിയിലെ സാന്താ വെരാ ക്രൂസ്

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.