തിരുനാമകീര്‍ത്തനം പാടാന്‍ ഫാ. പനച്ചിക്കല്‍ നിത്യതയുടെ തീരത്ത്; ഓര്‍മ്മയായത് പാപ്പക്ക് സ്വാഗതഗാനമെഴുതിയ വൈദികന്‍

Fr Michael Panachickal VC passes away

കോട്ടയം: ”തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…” എന്നു തുടങ്ങി മലയാളികളുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തിയ നിരവധി ഭക്തി ഗാനങ്ങള്‍ രചിച്ച പ്രശസ്ത ഗാനരചയിതാവും വചനപ്രഘോഷകനുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി (77)  അന്തരിച്ചു.  കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് അന്ത്യം സംഭവിച്ചത്. 

‘നിത്യത തീര്‍ക്കുന്ന നിമിഷങ്ങളെ, സ്വര്‍ഗം തുറക്കുന്ന നിമിഷങ്ങളെ’ എന്ന ഗാനവുമായിട്ടാണ് വിന്‍സെഷ്യന്‍ സഭാംഗമായ ഫാ. പനച്ചിക്കല്‍ ഭക്തിഗാന രംഗത്തേക്കു പ്രവേശിച്ചത്. 1974ല്‍ പൗരോഹിത്യം സ്വീകരിച്ചതിനുശേഷം പോപ്പുലര്‍ മിഷന്‍ ധ്യാനങ്ങള്‍ക്കുവേണ്ടിയാണ് അച്ചന്‍ നിയോഗിക്കപ്പെട്ടത്. ധ്യാനവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിക്കുവേണ്ടിയാണ് 1974-ല്‍ ഈ ഗാനമെഴുതിയത്. വൈദികനായി പുറത്തിറങ്ങിയപ്പോള്‍ ഉണ്ടായിരുന്ന തീക്ഷ്ണത മുഴുവന്‍ ആ വരികളില്‍ ഉണ്ടായിരുന്നു എന്ന് പിന്നീട് ഫാ. പനച്ചിക്കല്‍ പറഞ്ഞിട്ടുണ്ട്. ഈ വരികള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസ് ആയിരുന്നു. 

1993-ലായിരുന്നു തിരുനാമകീര്‍ത്തനം പുറത്തുവന്നത്. ആ ഗാനത്തിന് കെസിബിസിയുടെ അവാര്‍ഡും അച്ചനു ലഭിച്ചു.

‘ആരാധിച്ചീടാം കുമ്പിട്ടാരാധീച്ചീടാം,’

 ‘പിതാവേ അനന്ത നന്മയായ്,’ 

‘തന്നാലും നാഥാ ആത്മാവിനെ,’ 

‘തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍,’

തുടങ്ങി ആയിരത്തോളം ഭക്തിഗാനങ്ങള്‍ അച്ചന്റെ തൂലികയിലൂടെ പുറത്തുവന്നിട്ടുണ്ട്. വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. ശാലോം മീഡിയ അവാര്‍ഡും ഫാ. പനച്ചിക്കലിന് ലഭിച്ചിട്ടുണ്ട്. 

1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കേരളത്തില്‍ എത്തിയപ്പോള്‍ പേപ്പല്‍ ഗ്രൗണ്ടില്‍ മുഴങ്ങിയ വീവാ ഇല്‍ പാപ്പാ-ഇരു മിഴി ദീപവും എന്ന ഗാനം എഴുതിയതും ഫാ. മൈക്കിള്‍ പനച്ചിക്കലായിരുന്നു.

നിത്യത തീര്‍ക്കുന്ന നിമിഷങ്ങളെ,’ ഫാ. മൈക്കിള്‍ പനച്ചിക്കലിന്റെ ആദ്യ ഗാനത്തിന് 50 വയസ്

Related Articles
Gianna Yatra of Angels Army inspires faithful

ഏഞ്ചല്‍സ് ആര്‍മിയിലെ ജിയാന യാത്രയായി; ‘ നാളെ യേശുവുമായുള്ള മകളുടെ വിവാഹമാണെന്ന് ‘ സുവിശേഷകയായ അമ്മ

കോഴിക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന മകളുടെ ജീവന്‍ നഷ്ടപ്പെടു ന്നതിന് തൊട്ടുമുമ്പ് പ്രീത ഷാജി എന്ന അമ്മ പറഞ്ഞ വാക്കുകള്‍ ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു. ‘നാളെ എന്റെ മകളുടെ യേശുവുമായുള്ള വിവാഹമാണ്; ഞങ്ങളുടെ കുടുംബത്തിലെ

Read More »
Mundathikkode accident KCBC prayers response

മുണ്ടത്തിക്കോട് അപകടം: പ്രാര്‍ത്ഥനകളുമായി കെസിബിസി

കൊച്ചി: നിരവധി വിലപ്പെട്ട ജീവനുകള്‍ പൊലിയാനിടയായ തൃശൂര്‍, മുണ്ടത്തിക്കോട് പടക്കനിര്‍മ്മാണ ശാലയിലുണ്ടായ അപകടത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ആഴമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വിയോഗം സംഭവിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതോടൊപ്പം, പരിക്കേറ്റ്

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.