ഏഞ്ചല്‍സ് ആര്‍മിയിലെ ജിയാന യാത്രയായി; ‘ നാളെ യേശുവുമായുള്ള മകളുടെ വിവാഹമാണെന്ന് ‘ സുവിശേഷകയായ അമ്മ

Gianna Yatra of Angels Army inspires faithful

കോഴിക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന മകളുടെ ജീവന്‍ നഷ്ടപ്പെടു ന്നതിന് തൊട്ടുമുമ്പ് പ്രീത ഷാജി എന്ന അമ്മ പറഞ്ഞ വാക്കുകള്‍ ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു. ‘നാളെ എന്റെ മകളുടെ യേശുവുമായുള്ള വിവാഹമാണ്; ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ വിവാഹം.’ എന്നായിരുന്നു ആ അമ്മ പറഞ്ഞത്.

കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഏഞ്ചല്‍സ് ആര്‍മി മിനിസ്ട്രിയുടെ ആരംഭകരിലൊരാളായ പ്രീത ഷാജിയാണ് ഹൃദയം തകരുന്ന നിമിഷത്തിലും വിശ്വാസത്തിന്റെ അകക്കണ്ണുകള്‍കൊണ്ട് മകളെ യേശുവിന്റെ തൃക്കരങ്ങളില്‍ സമര്‍പ്പിച്ചത്. എറണാകുളത്ത് എസിസിഎ വിദ്യാര്‍ത്ഥിനിയായ മകള്‍ ജിയാന മറിയം ജോസഫ് (23) മെയ് 23ന് കോഴിക്കോട് വച്ച് ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജിയാന ജീവിതത്തിലേക്ക് തിരികെവരുമെന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് നില പെട്ടെന്ന് ഗുരുതരമായത്. ഇന്നു (ജൂണ്‍ 5) പുലര്‍ച്ചെ 5.15നാണ് ജിയാന ദൈവസന്നിധിയിലേക്ക് യാത്രയായത്. സംസ്‌കാരം നാളെ (ജൂണ്‍ 6) ഉച്ചകഴിഞ്ഞ് മൂന്നിന് കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടക്കും.

നില കൂടുതല്‍ ഗുരുതരമായ വിവരം ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍, ആ മാതൃഹൃദയം തകര്‍ന്നുപോയില്ല. പകരം, മരണമെന്നത്  അവസാനമല്ല, ദൈവസന്നിധിയിലേക്കുള്ള യാത്രയാണെന്ന ബോധ്യത്തോടെയായിരുന്നു പ്രതികരണം. മകള്‍ നഷ്ടപ്പെടുന്ന വേദന മാതൃഹൃദയത്തെ തീര്‍ച്ചയായും നൊമ്പരപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആ സമയത്തും ദൈവസാന്നിധ്യം ദര്‍ശിക്കുകയായിരുന്നു പ്രീത ഷാജി.

https://youtube.com/shorts/0F_mL5Gbq_8

റയില്‍വേ ഉദ്യോഗസ്ഥനായ കോട്ടയം ചക്കുപുരയ്ക്കല്‍ ഷാജി- പ്രീത  ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂന്നാമത്തെ മകളാണ് ജിയാന. മൂത്ത മകന്‍ സിഎംഐ സഭയിലെ സെമിനാരി വിദ്യാര്‍ത്ഥിയായ നോയല്‍. കൊച്ചുത്രേസ്യ, അന്ന, ആഗ്നസ് എന്നിവരാണ് മറ്റു മക്കള്‍. പി.ജി പഠനം പൂര്‍ത്തിയാക്കിയ അന്ന ഇപ്പോള്‍ ജീസസ് യൂത്ത് ഫുള്‍ ടൈമറാണ്.    

ഭൂമിയിലെ വേര്‍പാടുകള്‍ക്കപ്പുറം സ്വര്‍ഗീയമായ  നിത്യതയുണ്ടെന്ന ഉറച്ച ബോധ്യമാണ് ഈ അമ്മയെ താങ്ങിനിര്‍ത്തുന്നതെന്ന് തീര്‍ച്ച. ജീവിതംകൊണ്ടാണ് താനും കുടുംബവും സുവിശേഷം പ്രഘോഷിച്ചു കൊണ്ടിരുന്നതെന്നു തെളിയിക്കുന്നതാണ് പ്രീത ഷാജിയുടെ വാക്കുകള്‍. തന്റെ മകള്‍ ഈ നിമിഷം മുതല്‍ മാലാഖമാരോടൊപ്പം ദൈവസന്നിധിയിലായിരിക്കുമെന്ന് ഈ അമ്മയ്ക്ക് ഉറപ്പുണ്ട്.

https://www.youtube.com/watch?v=cDREWr6ULO0

Related Articles
Gathering of charitable workers

ജീവകാരുണ്യപ്രവര്‍ത്തകരുടെ സംഗമം

തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ ജീവകാരുണ്യ പ്രവര്‍ത്തന സ്ഥാപനാധികാരികളുടെയും ജീവകാരുണ്യ പ്രവര്‍ത്തകരുടെയും സംഗമം കിഴക്കേകോട്ട ഫാമിലി അപ്പസതോലേറ്റ് സെന്ററില്‍ നടന്നു. ജോണ്‍പോള്‍ പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനം അതിരൂപതാസഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍

Read More »
oldest nun celebrates 113th birthday inspiring story

113-ാം ജന്മദിനം ആഘോഷിച്ച് ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ…

ന്യൂയോര്‍ക്ക്:  ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനുടമായ സിസ്റ്റര്‍ ഫ്രാന്‍സിസ് ഡൊമെനിസി പിസ്‌കറ്റെല്ല 113-ാം ജന്മദിനം ആഘോഷിച്ചു. ‘ദൈവത്തെ ആസ്വദിക്കുക’ എന്ന ലളിതമായ ഉപദേശമാണ് 1913 ഏപ്രില്‍ 20-ന്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.