മുണ്ടത്തിക്കോട് അപകടം: പ്രാര്‍ത്ഥനകളുമായി കെസിബിസി

Mundathikkode accident KCBC prayers response

കൊച്ചി: നിരവധി വിലപ്പെട്ട ജീവനുകള്‍ പൊലിയാനിടയായ തൃശൂര്‍, മുണ്ടത്തിക്കോട് പടക്കനിര്‍മ്മാണ ശാലയിലുണ്ടായ അപകടത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ആഴമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വിയോഗം സംഭവിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതോടൊപ്പം, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കാനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു വെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു.

ആഘോഷങ്ങള്‍ ദുരന്തങ്ങളായി മാറുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് മെത്രാന്‍സമിതി വിലയിരുത്തി. ഇനിയൊരിക്കലും ഇത്തരമൊരു ദുരന്തം നമ്മുടെ മണ്ണില്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തേ ണ്ടതുണ്ട്. ഭക്തര്‍ക്കും സംഘാടകര്‍ക്കുമൊപ്പം, ദുരന്തബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പി ക്കാനും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും ഏവരും ഒത്തൊരുമിച്ച് നില്‍ക്കണമെന്നും ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അഭ്യര്‍ത്ഥിച്ചു.

Related Articles
Kerala Conference of Major Superiors elects new leaders

കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന് പുതിയ സാരഥികള്‍

കൊച്ചി: കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംസ്) 55-ാമത് ജനറല്‍ ബോഡി മീറ്റിംഗ് എറണാകുളം, കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടന്നു. 2026-29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു.  കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍

Read More »
Old age springtime of life

വാര്‍ദ്ധക്യം ജീവിതത്തിന്റെ വസന്തകാലം 

കാഞ്ഞിരപ്പള്ളി: വാര്‍ദ്ധക്യം ജീവിതത്തിന്റെ വസന്ത കാലമാണെന്നും കഴിഞ്ഞകാല ജീവിതത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാനും സദാ ആനന്ദ നിര്‍ഭരരായി ഉണര്‍വോടെ ജീവിക്കാനുള്ള സമയമാണെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.  കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ ജൂബിലി യുടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.