തന്‍റെ ഇഷ്ട ഫുട്‌ബോള്‍ ടീമിനെ വെളിപ്പെടുത്തി പാപ്പ

Pope reveals favorite football team

മാഡ്രിഡ്: സ്‌പെയിനിലെ പ്രധാന ഫുട്‌ബോള്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, എഫ്.സി ബാഴ്‌സലോണ എന്നിവയില്‍ ഏതിന്‍റെ ഫാനാണ് പാപ്പ  എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് സരസമെങ്കിലും ഏറെ അര്‍ത്ഥതലങ്ങളുള്ള മറുപടിയാണ് പാപ്പ നല്‍കിയത്. ‘അത് എളുപ്പമാണ്; മാര്‍പാപ്പ എല്ലാ ടീമുകള്‍ക്കും ഒപ്പമാണ്, എന്നാല്‍ റോബര്‍ട്ട് പ്രെവോസ്റ്റ് റയല്‍ മാഡ്രിഡിന് ഒപ്പമാണ്!’ – എന്നതായിരുന്ന പാപ്പയുടെ വാക്കുകള്‍.  

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് റോബര്‍ട്ട് പ്രെവോസ്റ്റ് എന്നറിയപ്പെട്ടിരുന്ന പാപ്പ,  വ്യക്തിപരമായി താന്‍ റയല്‍ മാഡ്രിഡിനെയാണ് പിന്തുണയ്ക്കുന്നതെങ്കിലും മാര്‍പാപ്പ എന്ന നിലിയില്‍ എല്ലാ ടീമുകളെയും ഒരുപോലെയാണ് കാണുന്നതെന്ന സന്ദേശമാണ് ഈ മറുപടിയിലൂടെ നല്‍കിയത്. സ്‌പെയിന്‍ സന്ദര്‍ശനത്തിനായുള്ള യാത്രാമധ്യേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു വ്യക്തി എന്ന നിലയില്‍ സ്വന്തമായി താല്പര്യങ്ങളും ഇഷ്ടങ്ങളും ഉണ്ടാകാമെങ്കിലും, കത്തോലിക്ക സഭയുടെ തലവന്‍ എന്ന നിലയില്‍ തന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടാകില്ലെന്ന്  ഈ അനൗപചാരിക മറുപടിയിലൂടെ പാപ്പ പറഞ്ഞുവയ്ക്കുന്നു്. ഭരണപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് എല്ലാവരെയും ഒരേപോലെ കാണാനും ഉള്‍ക്കൊള്ളാനുമുള്ള കടമയുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ കൂടെയായി പാപ്പയുടെ  വാക്കുകള്‍ മാറുകയാണ്.

Related Articles
Pope inaugurates college campus Africa visit

ആഫ്രിക്കന്‍ സന്ദര്‍ശനം; സ്വന്തം പേരിലുള്ള കോളജ് കാമ്പസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്തു

മൊംഗൊമോ (ഇക്വറ്റോറിയല്‍ ഗിനി): ഇക്വറ്റോറിയല്‍ ഗിനിയിലെ മലബോയില്‍ ആരംഭിച്ച ലിയോ പതിനാലാമന്‍ കോളജ് കാമ്പസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്തപ്പോള്‍ ആഫ്രിക്കന്‍ സന്ദര്‍ശനത്തിലെ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന വേറിട്ടൊരു കാഴ്ചയായി മാറി. അവിടുത്തെ നാഷണല്‍ യൂണി വേഴ്‌സിറ്റിയിലാണ്

Read More »
US President Pope Cold War spiritual alliance

അമേരിക്കൻ പ്രസിഡന്റും പോപ്പും: ശീതയുദ്ധകാലത്തെ ‘ആത്മീയ സഖ്യത്തിന്റെ’ അജ്ഞാത വശങ്ങൾ

പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ പോൾ കെൻഗോർ രചിച്ച ‘എ പോപ്പ് ആൻഡ് എ പ്രസിഡന്റ്’ എന്ന ഗ്രന്ഥത്തിൽ മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റെയ്ഗനും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയും തമ്മിലുണ്ടായിരുന്ന ആഴമേറിയ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.