ആഫ്രിക്കന്‍ സന്ദര്‍ശനം; സ്വന്തം പേരിലുള്ള കോളജ് കാമ്പസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്തു

Pope inaugurates college campus Africa visit

മൊംഗൊമോ (ഇക്വറ്റോറിയല്‍ ഗിനി): ഇക്വറ്റോറിയല്‍ ഗിനിയിലെ മലബോയില്‍ ആരംഭിച്ച ലിയോ പതിനാലാമന്‍ കോളജ് കാമ്പസ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്തപ്പോള്‍ ആഫ്രിക്കന്‍ സന്ദര്‍ശനത്തിലെ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന വേറിട്ടൊരു കാഴ്ചയായി മാറി. അവിടുത്തെ നാഷണല്‍ യൂണി വേഴ്‌സിറ്റിയിലാണ് ഈ കാമ്പസ്. മലാബോയിലെ ‘ലിയോ പതിനാലാമന്‍’ യൂണിവേഴ്‌സിറ്റി കാമ്പസ് ഉദ്ഘാടനം രാജ്യത്തെ സാംസ്‌കാരിക ലോകവുമായുള്ള സംവദിക്കലുകൂടിയായി മാറി. പാപ്പ കാമ്പസില്‍ എത്തിയപ്പോള്‍ സ്പാനിഷില്‍ അദ്ദേഹത്തിന്റെ പേരുചേര്‍ത്തു പാടി ആര്‍പ്പുവിളികളോടെയാണ് വിദ്യാര്‍ത്ഥികള്‍ എതിരേറ്റത്. 

പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ കെട്ടിട ങ്ങളും വസ്തുക്കളുമല്ല ജീവിക്കുന്ന ഒരു സംവിധാനമാണ് രൂപപ്പെടുന്നത്. പ്രത്യാശയുടെയും കണ്ടുമുട്ട ലുകളുടെയും പുരോഗതിയുടെയും ഇടമാണ് പുതിയ യൂണിവേഴ്‌സിറ്റി കാമ്പസ് തുറക്കുന്നതിലൂടെ ലഭിക്കു ന്നതെന്ന് പാപ്പ പറഞ്ഞു. 

യൂണിവേഴ്‌സിറ്റിയുടെ ലക്ഷ്യവും സ്വഭാവവും മനസിലാക്കാന്‍ വൃക്ഷങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഉപകാരപ്രദമായിരിക്കുമെന്ന് പറഞ്ഞ പാപ്പാ, ഇക്വറ്റോറിയല്‍ ഗിനിയുടെ ദേശീയവൃക്ഷമായ ‘സെയ്ബ’യെപ്പറ്റി പരാമര്‍ശിച്ചു. ആഴത്തില്‍ വേരൂന്നി വളരെ ഉയരത്തില്‍ വളരുന്ന ആ മരംപോലെ, ആധികാരികമായ വിദ്യാഭ്യാസം നല്‍കാനും സത്യത്തെ തേടാനുമുള്ള ഇടമായിരിക്കണം സര്‍വകലാശാലകളെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

ഉത്പത്തിപുസ്തകത്തിലെ അറിവിന്റെ വൃക്ഷവും, ക്രിസ്തുവിന്റെ കുരിശും പാപ്പ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. തങ്ങളെത്തന്നെ അളവുകോലായി കാണാനും, മറ്റാര്‍ക്കും ആവശ്യമില്ലാത്തവരായി ജീവിക്കാനുമുള്ള പ്രവണതയിലെ തിന്മയാണ് പഴയനിയമത്തിലെ വൃക്ഷം കാണിച്ചു തരുന്നത്. രക്ഷയുടെ അടയാളമെന്ന രീതിയില്‍ അതിനെ കാണാനാണ് വിശുദ്ധ കുരിശിലൂടെ ക്രൈസ്തവ പരമ്പര്യം നമ്മെ പഠിപ്പിക്കുന്നത്; മാര്‍പാപ്പ പറഞ്ഞു. 

വിദ്യാര്‍ത്ഥികളുടെ എണ്ണത്തേക്കാള്‍ അവരില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന മൂല്യങ്ങള്‍ക്കായിരിക്കണം യൂണിവേഴ്‌സിറ്റികള്‍ പ്രാധാന്യം കല്പിക്കേണ്ടതെന്നും പാപ്പ എടുത്തുപറഞ്ഞു. രാജ്യത്തെ അക്കാദമിക് സമൂഹത്തെ പരിശുദ്ധ മാതാവിന്റെ സംരക്ഷണത്തിന് സമര്‍പ്പിച്ച മാര്‍പാപ്പ യുവജനങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

Related Articles
Pope says Rosary transforms life

ജപമാല ജീവിതത്തെ രൂപാന്തരപ്പെടുത്തും: പാപ്പ

പോംപെ/ഇറ്റലി:  ജപമാലപ്രാര്‍ത്ഥനയില്‍ മറിയത്തോട് ചേര്‍ന്ന് യേശുവിന്റെ ജീവിത രഹസ്യങ്ങള്‍ ധ്യാനിക്കുന്നത് നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുമെന്ന് ലിയോ 14-ാമന്‍ പാപ്പ. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പോംപെയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം

Read More »
വത്തിക്കാൻ സിറ്റി: പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായവരുടെ വേദനകൾക്ക് ചെവികൊടുക്കണമെന്നും, കുഞ്ഞുങ്ങൾക്കും ദുർബലർക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു കരുതൽ സംസ്കാരം വളർത്തിയെടുക്കണമെന്നും ലിയോ പതിനാലാമൻ പാപ്പ. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുമായി മാർച്ച് പതിനാറിന് വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. കുട്ടികളുടെ സംരക്ഷണം എന്നത് പുറത്തുനിന്നുള്ള സമ്മർദ്ദം മൂലം നടപ്പിലാക്കേണ്ട ഒരു ജോലിയല്ലെന്നും, മറിച്ച് അത് ക്രിസ്തീയ വിശ്വാസത്തിന്റെ സ്വാഭാവികമായ പ്രകടനമായി മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ പ്രവർത്തനസജ്ജരാകാൻ നാം പ്രേരിതരാകുന്ന ഒരു മാനസാന്തര പ്രക്രിയയാണ് സഭയിൽ ഉണ്ടാകേണ്ടതെന്ന് പാപ്പ പറഞ്ഞു. പീഡനങ്ങളെ അതിജീവിച്ചവരുടെ അനുഭവങ്ങൾ സഭയെ സംബന്ധിച്ചിടത്തോളം ഗൗരവമായി പരിഗണിക്കപ്പെടേണ്ട പാഠങ്ങളാണ്. ആ വേദനകൾ കേൾക്കുന്നത് പ്രയാസകരമാണെങ്കിലും, അവ സത്യം വെളിച്ചത്തുകൊണ്ടുവരാനും എളിമയോടെ കാര്യങ്ങളെ കാണാനും സഹായിക്കും. മുറിവുകളെയും വേദനകളെയും തിരിച്ചറിയുന്നതിലൂടെ മാത്രമേ സഭയിൽ പ്രത്യാശയുടെയും നവീകരണത്തിന്റെയും പുതിയ വഴികൾ തുറക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയിലെ മെത്രാൻമാർക്കും സന്യാസസഭ മേധാവികൾക്കും ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഇരകളെ കേൾക്കുന്നതിനും അവരെ ചേർത്തുപിടിക്കുന്നതിലുമുള്ള തങ്ങളുടെ ഈ വലിയ ദൗത്യം മറ്റാർക്കെങ്കിലും കൈമാറി ഒഴിവാകാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് കഴിയില്ല. ഓരോ സഭാ സ്ഥാപനങ്ങളിലും സമൂഹങ്ങളിലും ഇത്തരമൊരു സുരക്ഷിത സാഹചര്യം ഉറപ്പാക്കേണ്ടത് നേതൃത്വത്തിന്റെ അനിവാര്യമായ കടമയാണ്. വേദനകൾ അംഗീകരിക്കുമ്പോഴാണ് വിശ്വാസ്യതയുള്ള ഒരു മാറ്റം സഭയിൽ സംഭവിക്കുന്നത്. സുരക്ഷാ മുൻകരുതലുകൾ എന്നത് വെറും ചട്ടങ്ങളോ നടപടിക്രമങ്ങളോ മാത്രമായി കാണരുതെന്ന് പാപ്പ വ്യക്തമാക്കി. കുട്ടികളുടെയും ദുർബലരുടെയും സംരക്ഷണം എന്നത് സഭയുടെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ജോലിയല്ല. മറിച്ച്, സഭയുടെ അജപാലന ശുശ്രൂഷകളിലും, വൈദിക പരിശീലനത്തിലും, ഭരണത്തിലും, അച്ചടക്ക നടപടികളിലും എല്ലാം ഒരുപോലെ വ്യാപിക്കേണ്ട ഒന്നാണത്. സഭാ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ സുരക്ഷാ മനോഭാവം പ്രകടമാകണമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തീയ വിശ്വാസത്തിന്റെ സ്വാഭാവിക പ്രകടനമെന്ന നിലയിൽ ചൂഷണങ്ങളെ ചെറുക്കണം: പാപ്പ

വത്തിക്കാൻ സിറ്റി: പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായവരുടെ വേദനകൾക്ക് ചെവികൊടുക്കണമെന്നും, കുഞ്ഞുങ്ങൾക്കും ദുർബലർക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു കരുതൽ സംസ്കാരം വളർത്തിയെടുക്കണമെന്നും ലിയോ പതിനാലാമൻ പാപ്പ. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുമായി മാർച്ച് പതിനാറിന്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.