പിഒസിയില്‍ ദൈവശാസ്ത്ര കോഴ്സ്

POC launches Theology Course

കൊച്ചി: പാലാരിവട്ടം പിഒസിയില്‍ ജൂണ്‍ 20-ന്  ഏകവര്‍ഷ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. ദൈവശാസ്ത്രം, ബൈബിള്‍, ആധ്യാത്മികത, മതബോധനം, മാധ്യമപരിശീലനം, സംഘ ടനാപ്രവര്‍ത്തനം, നേതൃത്വകല, വ്യക്തിത്വ വികാസം എന്നിവ മുഖ്യവിഷയങ്ങളാക്കി നടത്തുന്ന ഈ കോഴ്സില്‍ ഓരോ വിഷയത്തിലും പ്രാവീണ്യം നേടിയിട്ടുളളവര്‍ ക്ലാസുകള്‍ നയിക്കുന്നു.

 സമഗ്ര പരിശീലനമാണ് ഈ കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡിപ്ലോമ ലഭിക്കും. എല്ലാ മാസത്തിലും രണ്ടാമത്തെ വെളളി, ശനി ദിവസങ്ങളിലായിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത്.

അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക: ഡീന്‍ ഓഫ് സ്റ്റഡീസ്, പിറ്റിഐ, പിഒസി, പാലാരിവട്ടം, കൊച്ചി- 682 025. ഫോണ്‍:  9447 441 109, 8113 876 979.

Related Articles
Fr Theophane Venerable first Indian Capuchin priest

തിയോഫിനച്ചന്‍  ഇനി ധന്യന്‍; ഈ പദവിലെത്തിയ ആദ്യ ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികന്‍

കൊച്ചി: ദൈവദാസന്‍ തിയോഫിനച്ചനെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമ ദേവാലയത്തില്‍ നടന്നു. ധന്യപദവിലെത്തിയ ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികനാണ് തിയോഫിനച്ചന്‍ (Fr Theophin ).

Read More »
Archbishop Joseph Kalathiparambil Remembers Fr Justin Panackal

ദൈവത്തിന്റെ പ്രിയ ഗായകന്‍ യാത്രായായി: ഫാ. ജസ്റ്റിന്‍ പനയ്ക്കലിന് ആദരാഞ്ജലികളര്‍പ്പിച്ച് ആര്‍ച്ചുബിഷപ് കളത്തിപറമ്പില്‍

കൊച്ചി: പൈതലാം യേശുവെ, ഉമ്മവച്ചുമ്മ വച്ചുണര്‍ത്തിയ …തുടങ്ങി മലയാളികള്‍ എന്നും പ്രിയത്തോടെ നെഞ്ചിലേറ്റുന്ന അനേകം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ അനശ്വര സംഗീതജ്ഞന്‍  ഫാ. ജസ്റ്റിന്‍ പനക്കല്‍ ഒസിഡിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ.

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.