തിയോഫിനച്ചന്‍  ഇനി ധന്യന്‍; ഈ പദവിലെത്തിയ ആദ്യ ഇന്ത്യന്‍ കപ്പൂച്ചിന്‍ വൈദികന്‍

Fr Theophane Venerable first Indian Capuchin priest

കൊച്ചി: ദൈവദാസന്‍ തിയോഫിനച്ചനെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമ ദേവാലയത്തില്‍ നടന്നു. ധന്യപദവിലെത്തിയ ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികനാണ് തിയോഫിനച്ചന്‍ (Fr Theophin ).

പ്രഖ്യാപനത്തിന് മുന്നോടിയായി തിയോഫിനച്ചന്റെ കബറിടത്തില്‍ ദീപം തെളിച്ച് നടത്തിയ പ്രാര്‍ത്ഥ നയ്ക്ക് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നേതൃത്വം നല്‍കി.

കെസിബിസിയുടെയും കെആര്‍എല്‍സിബിസിയുടെയും പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തി ഫിക്കല്‍ സമൂഹബലി അര്‍പ്പിച്ചു. തിയോഫിനച്ചനെ ധന്യനായി പ്രഖ്യാപിച്ച ഇറ്റാലിയന്‍ ഭാഷയിലുള്ള മാര്‍പാപ്പയുടെ ഉത്തരവ് ദിവ്യബലി മധ്യേ വരാപ്പുഴ അതിരൂപത ചാന്‍സലര്‍ ഫാ. എബിജിന്‍ അറയ്ക്കല്‍ വായിച്ചു. ഫാ. ജോര്‍ജ് ആന്റണി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

ബിഷപ് എമരിറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍ വചനസന്ദേശം നല്‍കി. കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ. ഡെന്നീസ് കുറപ്പശേരി, കപ്പൂച്ചിന്‍ സഭയുടെ സെന്റ് ഫ്രാന്‍സിസ് പ്രൊവിന്‍ഷ്യല്‍ ഫാ. പി.എസ് ജോസഫ്, സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഫാ. ആന്റണി ജോര്‍ജ് എന്നിവര്‍ സഹകാര്‍മ്മിക രായിരുന്നു.

പാലാരിവട്ടം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ദേവാലയ വികാരി ഫാ. ജോജി കൂത്തുക്കാട് ധന്യന്‍ തിയോഫിനച്ചന്റെ ഛായാചിത്രം അനാഛാദനം ചെയ്തു. 

പൊന്നുരുന്നി എന്ന കൊച്ചുഗ്രാമത്തെ തന്റെ പ്രാര്‍ത്ഥനയാലും സാന്നിധ്യത്താലും തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റിയ കപ്പൂച്ചിന്‍ സന്യാസ വൈദികനായ തിയോഫിനച്ചനെ 2005 ജനുവരി പത്തിനാണ് ദൈവദാസനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ധന്യന്‍ പദവി അംഗീകരിച്ചുകൊണ്ടുള്ള ഡിക്രിയില്‍ ലിയോ 14-ാമന്‍ പാപ്പ ഒപ്പുവച്ചത്. 

കപ്പൂച്ചിന്‍ മിഷന്‍ ധ്യാനങ്ങളിലൂടെ ആത്മീയ നവീകരണ മുന്നേറ്റത്തിന് തുടക്കംകുറിച്ച വൈദികനാണ് തിയോഫിനച്ചന്‍.

Related Articles
Pope Leo XIV Apostolic Journeys

പാപ്പക്ക് ഇനി തിരക്കേറിയ മാസങ്ങള്‍; നാല് ആഫ്രിക്കന്‍ രാജ്യങ്ങളും രണ്ട് യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിക്കും

വത്തിക്കാന്‍ സിറ്റി: മാര്‍ച്ച്, ഏപ്രില്‍, ജൂണ്‍ മാസങ്ങളിലായി 4 ആഫ്രിക്കന്‍ രാജ്യങ്ങളും  2 യൂറോപ്യന്‍ രാജ്യങ്ങളും ലിയോ 14-ാമന്‍ പാപ്പ സന്ദര്‍ശിക്കും. മാര്‍ച്ച് 28 -ന് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ മൊണാക്കോയിലേക്ക് നടത്തുന്ന

Read More »
Fiat Mission Great Gathering of Mission begins

ഫിയാത്ത് മിഷന്റെ ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്  തുടക്കമായി

തൃശൂര്‍: ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ (ജിജിഎം) തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ തുടങ്ങി. ഷംഷാബാദ് അതിരൂപതാ അധ്യക്ഷന്‍ മാര്‍ പ്രിന്‍സ് പാണങ്ങാടന്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ഏഴാമത് ജിജിഎം ഗ്രേറ്റ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.