ജര്‍മ്മനിക്ക് പ്രത്യാശയുടെ ദിനങ്ങള്‍; കൊളോണ്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് യുവജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി

Cologne Eucharistic Congress youth participation

കൊളോണ്‍: ജര്‍മ്മനിയിലെ കൊളോണ്‍ നഗരത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘കം ആന്റ് സീ 2026’ ജര്‍മ്മനിക്കും യൂറോപ്പിനും ആത്മീയ നവീകരണത്തിന്റെ പുതുവസന്തമാണ് പകര്‍ന്നത്. ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സംബന്ധിച്ച യുവജനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവാണ് ഏറ്റവും ശ്രദ്ധേയമായത്. അതു ജര്‍മ്മനിക്കും യൂറോപ്പിനും പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

ദിവ്യബലി, ആരാധന, വചനപ്രഘോഷണങ്ങള്‍, കൂട്ടായ്മ എന്നിവയില്‍ യുവാക്കള്‍ കാണിച്ച തീക്ഷ്ണത ആത്മീയതയോടുള്ള അവരുടെ ദാഹവും കത്തോലിക്കാ വിശ്വാസത്തോടുള്ള പുതുക്കപ്പെട്ട പ്രതിബദ്ധതയും വെളിപ്പെടുത്തുന്നതായിരുന്നു.

കൊളോണ്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ റൈനര്‍ മരിയ വോല്‍ക്കി നേതൃത്വം നല്‍കിയ കോണ്‍ഗ്രസില്‍ നിരവധി മെത്രാന്മാരും വൈദികരും മിഷനറിമാരും സമര്‍പ്പിതരും പങ്കെടുത്തു.

ജര്‍മ്മനിയില്‍നിന്നും മറ്റ് പല രാജ്യങ്ങളില്‍ നിന്നുമായി 2,000-ത്തിലധികം വിശ്വാസികള്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സംബന്ധിച്ചു. പങ്കെടുത്തവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി യോളമാണ് വര്‍ധിച്ചത്.

‘ജര്‍മ്മനിയിലും യൂറോപ്പിലും ലോകമെമ്പാടും പ്രത്യാശയുടെ മഹത്തായ ഒരു വസന്തകാലം ഉദിക്കും’ എന്നായിരുന്നു 2005-ല്‍ കൊളോണില്‍ നടന്ന ലോക യുവജനസമ്മേളനത്തില്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പ പറഞ്ഞത്. ഈ സമ്മേളന ത്തിലൂടെ രൂപപ്പെട്ട ആത്മീയ ഉണര്‍വ് പ്രവാചക ശബ്ദംപോലെ അന്നു മുഴങ്ങിയ വാക്കുകള്‍ക്ക് അടിവര ഇടുന്നതായി മാറി.  

യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഭാവിയെക്കുറിച്ച് പലരും ആശങ്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ജര്‍മ്മനിയിലെയും യൂറോപ്പിലെയും സഭയ്ക്ക് കൊളോണ്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് പുത്തന്‍ ആത്മീയ ഉണര്‍വ്  സമ്മാനിച്ചിരിക്കുകയാണ്. യുവജന പങ്കാളിത്വത്തില്‍ ഉണ്ടായ വര്‍ധനവ്  ആത്മീയ നവോത്ഥാനത്തിന്റെയും ക്രിസ്തുവി ലേക്കുള്ള തിരിച്ചുവരവിന്റെയും സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

Related Articles
KCYM says media freedom is not a license for insulting religion

മാധ്യമസ്വാതന്ത്ര്യം മതനിന്ദയ്ക്കുള്ള അധികാരമല്ല: കെസിവൈഎം 

കൊച്ചി: മാധ്യമസ്വാതന്ത്ര്യം മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുവാനുള്ള അധികാരമല്ലെന്ന് കെസിവൈഎം സംസ്ഥാന സമിതി.  കേരള നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്നണിക്കുള്ളില്‍ ഉടലെടുത്ത തര്‍ക്കങ്ങളെ ആക്ഷേപിച്ച് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ കേരള എഡിഷനില്‍, ക്രിസ്തുവിന്റെ അന്ത്യഅത്താഴ ചിത്രത്തെ വികലമാക്കി

Read More »
National Eucharistic Pilgrimage begins in USA

യുഎസിലെ ദേശീയ ദിവ്യകാരുണ തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും

‘ടെല്‍ഹസി/യുഎസ്എ:  അമേരിക്കന്‍ ഐക്യനാടുകളുടെ രൂപീകരണത്തിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന 2026-ലെ ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥയാത്ര  ഇന്ന് (മെയ് 24-ന്) ഫ്‌ളോറിഡയിലെ സെന്റ് അഗസ്റ്റിനില്‍ നിന്നും ആരംഭിക്കും. ‘ദൈവത്തിന് കീഴില്‍ ഒരൊറ്റ ജനത’ എന്നതാണ് ഈ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.