top highlighted news

priest gives bride away emotional wedding story

‘ശ്രീക്കുട്ടിക്ക് ‘ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കൈപിടിച്ചു കൊടുത്തത് ഒരു വൈദികന്‍

കാഞ്ഞിരപ്പള്ളി: പാര്‍വതിയുടെയും  അനന്തുവിന്റെയും വിവാഹം നടന്നത് ഹൈന്ദവാചാരപ്രകാരമായിരുന്നു. വധുവിന്റെ പിതാവിന്റെ സ്ഥാനത്തുനിന്ന് കൈപിടിച്ചു കൊടുത്തത് കത്തോലിക്ക വൈദികനായ ഫാ. റോയി മാത്യു വടക്കേലായിരുന്നു. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ഏറ്റുവാങ്ങി ലോകത്തിനാകെ വിസ്മയമായ

Read More »
Pope Africa visit 5 key facts

പാപ്പയുടെ ആഫ്രിക്കന്‍ യാത്ര; അറിയാം അഞ്ച് പ്രധാന വിവരങ്ങള്‍

അള്‍ജിയേഴ്‌സ്: ആഗോള കത്തോലിക്ക വിശ്വാസികളില്‍ ഏകദേശം 20 ശതമാനത്തോളമാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുള്ളത്. എന്നാല്‍ വിശ്വാസികളുടെ സംഖ്യയിലുള്ള വളര്‍ച്ചയിലും സമര്‍പ്പിത ദൈവവിളികളിലും മറ്റേതൊരു ഭൂഖണ്ഡത്തെക്കാളും ബഹുദൂരം മുന്നിലാണ്  ആഫ്രിക്ക. കത്തോലിക്ക സഭ ഗണ്യമായ വളര്‍ച്ചയിലൂടെ കടന്നുപോകുന്ന

Read More »
Pilgrims flock to Malayattoor Thirunal

മലയാറ്റൂരില്‍ പുതുഞായര്‍ തിരുനാള്‍; കുരിശുമുടിയിലേക്ക് തീര്‍ത്ഥാടക പ്രവാഹം

മലയാറ്റൂര്‍: പുതുഞായര്‍ തിരുനാളിനോടനുബന്ധിടച്ച് മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. വിശുദ്ധവാരം കഴിഞ്ഞാല്‍ കുരിശുമുടിയില്‍ കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്നത് പുതുഞായര്‍ ദിനങ്ങളിലാണ്. ഇന്നു (ഏപ്രില്‍ 11) വൈകുന്നരം 5.30ന് ആഘോഷമായ പാട്ടുകുര്‍ബാന. നാളെ (ഏപ്രില്‍ 12) രാവിലെ

Read More »
Leo Wave in vocations

അഗസ്റ്റീനിയന്‍ സഭയില്‍ ‘ലിയോ തരംഗം’: സന്യാസ സഭയിലേക്ക് യുവാക്കളുടെ ഒഴുക്ക്

റോം: ലിയോ 14-ാമന്‍ പാപ്പയുടെ തിരഞ്ഞെടുപ്പ് അഗസ്റ്റീനിയന്‍ സന്യാസ സഭയില്‍ പുതിയൊരു ഉണര്‍വ്വിന് വഴിതെളിച്ചതായി വെളിപ്പെടുത്തി പാപ്പ അംഗമായ അഗസ്റ്റീനിയന്‍ സഭയുടെ പ്രയര്‍ ജനറള്‍ ഫാ. ജോസഫ് ഫാരല്‍. പാപ്പയുടെ തിരഞ്ഞെടുപ്പിന് പിന്നാലെ അഗസ്റ്റീനിയന്‍

Read More »
Conference of Divine Mercy Missionaries

ദൈവകരുണയുടെ തിരുനാള്‍; പ്രേഷിതരുടെ മഹാസംഗമം 12-ന്

ആലപ്പുഴ: സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കരസഭകളിലെ മുപ്പത്തിരണ്ട് രൂപതകളില്‍നിന്നുള്ള മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരും അണിനിരക്കുന്ന ദൈവകരുണയുടെ തിരുനാള്‍ ആഘോഷവും ദൈവകരുണയുടെ പ്രേഷിതരുടെ മഹാസമ്മേളനം  12 ന് ചേര്‍ത്തലയില്‍ നടക്കും. ചേര്‍ത്തല മായിത്തറയില്‍

Read More »
ഇന്‍ഡോര്‍ (മധ്യപ്രദേശ്): മനുഷ്യക്കടത്ത് ആരോപിച്ച് ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസ് തടഞ്ഞുവെച്ച സിസ്റ്റേഴ്‌സ് ഓഫ് വിസിറ്റേഷന്‍ സഭയിലെ പത്ത് അംഗങ്ങളെ വിട്ടയച്ചു. എട്ട് സന്യാസാര്‍ത്ഥിനികളും രണ്ട് യുവ കന്യാസ്ത്രീകളുമടങ്ങുന്ന സംഘത്തെ ഏപ്രില്‍ 7-നാണ് പോലീസ് ചോദ്യം ചെയ്തത്. സഭാ അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്ന് അവരെ വിട്ടയക്കുകയായിരുന്നു. അവധിക്കാലത്ത് ഒഡീഷയിലെ വീടുകളിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഈ സംഘം. അവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഉടന്‍ തന്നെ പോലീസ് തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യല്‍ ആരംഭിക്കുകയും ചെയ്തു. മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാന ത്തിലായിരുന്നു പോലീസിന്റെ നടപടി. ചോദ്യം ചെയ്യലിനിടെ സഭാ അധികൃതരെയും കുടുംബാംഗങ്ങളെയും വിവരം അറിയിക്കാന്‍ സംഘത്തിന് സാധിച്ചു. രൂപതാ പ്രൊക്യൂറേറ്റര്‍ ഉള്‍പ്പെടെയുള്ള വൈദികര്‍ ഉടന്‍ തന്നെ റെയില്‍വേ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. എങ്കിലും, പോലീസ് നടപടി കാരണം ഇവര്‍ക്ക് യാത്ര ചെയ്യേണ്ടിയിരുന്ന ട്രെയിന്‍ നഷ്ടമായി. സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് ഇന്‍ഡോര്‍ ബിഷപ് ഡോ. തോമസ് മാത്യു കുട്ടിമാക്കല്‍ പ്രതികരിച്ചു. സഭാംഗങ്ങള്‍ നേരിടുന്ന കടുത്ത വിവേചനത്തിന്റെയും സംശയത്തിന്റെയും പ്രതിഫ ലനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാണ് പോലീസിന് തെറ്റായ വിവരം നല്‍കിയതെന്ന് വ്യക്തമല്ലെങ്കിലും സഭയോട് വിരോധമുള്ള ചില കേന്ദ്രങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഒടുവില്‍ നിരപരാധികളാണെന്ന് തെളിഞ്ഞാലും, നഷ്ടപ്പെട്ട സമയവും സമാധാനവും ആര് തിരിച്ചുനല്‍കും? ബിഷപ് ചോദിച്ചു. Indore railway station nuns detained released church intervention

ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെ തടഞ്ഞുവച്ചു; സഭാധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് വിട്ടയച്ചു

ഇന്‍ഡോര്‍ (മധ്യപ്രദേശ്): മനുഷ്യക്കടത്ത് ആരോപിച്ച് ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസ് തടഞ്ഞുവെച്ച സിസ്റ്റേഴ്‌സ് ഓഫ് വിസിറ്റേഷന്‍ സഭയിലെ പത്ത് അംഗങ്ങളെ വിട്ടയച്ചു. എട്ട് സന്യാസാര്‍ത്ഥിനികളും രണ്ട് യുവ കന്യാസ്ത്രീകളുമടങ്ങുന്ന സംഘത്തെ ഏപ്രില്‍ 7-നാണ്

Read More »
New York transgender policy Dominican nuns court challenge

ന്യൂയോര്‍ക്ക് നഗരസഭയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ നയം പരിധിവിടുന്നു; കോടതിയെ സമീപിച്ച് ഡൊമിനിക്കന്‍ സന്യാസിനികള്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഹോത്തോണില്‍ കഴിഞ്ഞ 125 വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതരായ രോഗികളെ പരിചരിക്കുന്ന ഡൊമിനിക്കന്‍ സിസ്റ്റേഴ്‌സ് ഇപ്പോള്‍ നിയമപോരാട്ടത്തിലാണ്. സര്‍ക്കാരിന്റെ പുതിയ ‘ട്രാന്‍സ്‌ജെന്‍ഡര്‍ നയങ്ങളുടെ’ ഭാഗമായി സ്ത്രീകളുടെ മുറികളില്‍ ബയോളജിക്കല്‍ പുരുഷന്മാരെ  താമസിപ്പിക്കുക, വിശ്വാസത്തിന്

Read More »
Odisha church attack believers flee village

ഒഡീഷയില്‍ അക്രമികള്‍ പള്ളി അടച്ചുപൂട്ടി; വിശ്വാസികള്‍ അയല്‍ഗ്രാമത്തില്‍ അഭയം തേടി

ഭുവനേശ്വര്‍: കിഴക്കന്‍ ഒഡീഷയില്‍ ദുഃഖവെള്ളിയാഴ്ച ഒരു സംഘം അക്രമികള്‍ ദേവാലയത്തിലെ ശുശ്രൂഷ തടസപ്പെടുത്തി പള്ളി ബലമായി അടച്ചുപൂട്ടി. ഇതേതുടര്‍ന്ന്  പ്രാണരക്ഷാര്‍ത്ഥം ഏഴ് കുടുംബ ങ്ങളിലെ മുപ്പതോളം പേര്‍ അയല്‍ഗ്രാമത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. നൂറിലധികം വരുന്ന

Read More »
Pakistan Easter procession truck crash

പാക്കിസ്ഥാനില്‍ ഈസ്റ്റര്‍ പ്രദക്ഷിണത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി 60 പേര്‍ക്ക് പരിക്ക്; ഭീകരാക്രമണമെന്ന് സംശയം

ഗുജ്രന്‍വാല (പാക്കിസ്ഥാന്‍): പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പുലര്‍ച്ചെ വിശ്വാസികള്‍ നടത്തിയ പ്രദക്ഷിണത്തിലേക്ക് അതിവേഗത്തില്‍ വന്ന ട്രക്ക് ഇടിച്ചുകയറി 60 പേര്‍ക്ക് പരിക്ക്. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഏപ്രില്‍

Read More »
KRLCBC voting rights strengthen democracy

ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണം: കെആര്‍എല്‍സിസി

കൊച്ചി: മതേതരമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും സമ്മതിദാനാവകാശം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന്  കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി).  പ്രശ്‌നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരമെന്ന രാഷ്ട്രീയനയം ഈ തിരഞ്ഞെടുപ്പിലും ലത്തീന്‍ കത്തോലിക്ക സമൂഹം പിന്തുടരും. എങ്കിലും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.