അഗസ്റ്റീനിയന്‍ സഭയില്‍ ‘ലിയോ തരംഗം’: സന്യാസ സഭയിലേക്ക് യുവാക്കളുടെ ഒഴുക്ക്

Leo Wave in vocations

റോം: ലിയോ 14-ാമന്‍ പാപ്പയുടെ തിരഞ്ഞെടുപ്പ് അഗസ്റ്റീനിയന്‍ സന്യാസ സഭയില്‍ പുതിയൊരു ഉണര്‍വ്വിന് വഴിതെളിച്ചതായി വെളിപ്പെടുത്തി പാപ്പ അംഗമായ അഗസ്റ്റീനിയന്‍ സഭയുടെ പ്രയര്‍ ജനറള്‍ ഫാ. ജോസഫ് ഫാരല്‍. പാപ്പയുടെ തിരഞ്ഞെടുപ്പിന് പിന്നാലെ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിലേക്ക് ചേരാന്‍ താല്പര്യം പ്രകടിപ്പിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായി ഒരു കത്തോലിക്ക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫാ. ജോസഫ് ഫാരല്‍ പറഞ്ഞു.

ലിയോ 14 -ാമന്‍ പാപ്പ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആഴ്ചയില്‍ സഭയുടെ വൊക്കേഷന്‍ വെബ്‌സൈറ്റില്‍ 30,000ത്തിലധികം ഹിറ്റുകളാണ് രേഖപ്പെടുത്തിയത്. മാത്രമല്ല 50- 60 പേര്‍ വന്നിരുന്ന സ്ഥാനത്ത് 300ഓളം പേരാണ് പാപ്പ അംഗമായിരുന്ന നോര്‍ത്ത് അമേരിക്കയിലെ മിഡ്‌വെസ്റ്റ് പ്രൊവിന്‍സില്‍ സന്യാസസഭയില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടപ്പിച്ച് എത്തിയതെന്ന് വൊക്കേഷന്‍ ഡയറക്ടറായ ഫാ. ടോം മക്കാര്‍ത്തി പറഞ്ഞു.

അഗസ്റ്റീനിയന്‍ സന്യാസ സഭയെക്കുറിച്ച് മാത്രമല്ല വിശുദ്ധ അഗസ്റ്റിനെക്കുറിച്ച് അറിയാനും ആളുകള്‍ കൂടുതലായി സേര്‍ച്ച് ചെയ്യുന്നുണ്ടെന്നും ഈ പ്രതിഭാസം ദീര്‍ഘകാലം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫാ. ഫാരല്‍ പറഞ്ഞു.

2025 മെയ് 8-നാണ് കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ് ലിയോ 14-ാമന്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. വത്തിക്കാന്റെ ബാല്‍ക്കണിയില്‍ നിന്ന് താന്‍ ‘വിശുദ്ധ അഗസ്റ്റിന്റെ പുത്രനാണ്’ എന്ന് പാപ്പ പ്രഖ്യാപിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള 2,800-ഓളം വരുന്ന അഗസ്റ്റീനിയന്‍ സന്യാസ സമൂഹാംഗങ്ങള്‍ക്ക് അത് അഭിമാനത്തിന്റെ നിമിഷമായി.

മറ്റാരും എത്തുന്നതിന് മുന്‍പേ ചാപ്പലിലെത്തി ദൈവത്തോടൊപ്പം പ്രാര്‍ത്ഥനയില്‍ ലയിച്ചിരിക്കുന്ന ഇപ്പോഴത്തെ പാപ്പയുടെ ചിത്രം തന്റെ മനസിലെ മനോഹരമായ ഓര്‍മകളിലൊന്നാണെന്ന് ഫാ. ഫാരല്‍ പറഞ്ഞു. കൂടാതെ എല്ലാം ചിട്ടയോടെ ചെയ്യുന്ന, തമാശകള്‍ ആസ്വദിക്കുന്ന വ്യക്തിത്വമാണ് പാപ്പയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാപ്പയുടെ ലളിതമായ ജീവിതശൈലിയും സന്യാസ മൂല്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നടപടികളില്‍ വ്യക്തമായിരുന്നു. റോമിലെ ഉന്നത പദവികള്‍ വഹിക്കുമ്പോള്‍ പോലും ദിവസവും തന്റെ സന്യാസ സഹോദരങ്ങള്‍ക്കൊപ്പം പ്രഭാത പ്രാര്‍ത്ഥനയ്ക്കും ഭക്ഷണത്തിനുമായി അദ്ദേഹം സമയം കണ്ടെത്തി. ഈ ജീവിതശൈലിയും സഹോദര്യവുമാകാം പുതിയ തലമുറയെ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിലേക്ക് ആകര്‍ഷിക്കുന്നതും.

1244-ല്‍ ആരംഭിച്ച ഈ അഗസ്റ്റീനിയന്‍ സമൂഹം ഇന്ന് ഏറ്റവും കൂടുതല്‍ വളരുന്നത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ്. നൈജീരിയ, കെനിയ, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ സന്യാസത്തിലേക്ക് കടന്നുവരുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. അഗസ്റ്റീനിയന്‍ സഭക്ക് ഏറ്റവുമധികം വളര്‍ച്ചയുള്ള പ്രദേശങ്ങളിലൊന്നായ വിശുദ്ധ അഗസ്റ്റിന്‍ ബിഷപ്പായിരുന്ന ഹിപ്പോ രൂപതയിലെ- ഇപ്പോഴത്തെ അന്നബ രൂപത- ബസിലിക്ക ഏപ്രില്‍ 14-ന് പാപ്പ സന്ദര്‍ശിക്കും

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.