ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണം: കെആര്‍എല്‍സിസി

KRLCBC voting rights strengthen democracy

കൊച്ചി: മതേതരമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും സമ്മതിദാനാവകാശം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന്  കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി). 

പ്രശ്‌നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരമെന്ന രാഷ്ട്രീയനയം ഈ തിരഞ്ഞെടുപ്പിലും ലത്തീന്‍ കത്തോലിക്ക സമൂഹം പിന്തുടരും. എങ്കിലും ജനങ്ങളുടെ പ്രശ്നങ്ങളോടും ആവശ്യങ്ങളോടും രാഷ്ട്രീയപാര്‍ട്ടികളുടെ ക്രിയാത്മക സമീപനവും സ്ഥാനാര്‍ത്ഥികളുടെ മികവും മൂല്യബോധവും സാമൂഹിക പ്രതിജ്ഞാബദ്ധതയും തിരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങളാകണം. 

പ്രകടനപത്രിക തയ്യാറാക്കുന്നതില്‍ മുന്നണികള്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്കിയതായി കാണുന്നില്ല. തിരഞ്ഞെടുപ്പില്‍ അവയൊന്നും ചര്‍ച്ച ചെയ്യപ്പെട്ടതുമില്ല. കേരളത്തിന്റെ സമഗ്ര വികസനവും സന്തുലിതമായ സാമൂഹിക പുരോഗതിയും ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്ന് കെആര്‍എല്‍സിസി രാഷ്ട്രീയകാര്യസമിതി വിലയിരുത്തി. 

പൊള്ളയായ അവകാശവാദങ്ങളും യാഥാര്‍ത്ഥ്യ ബോധമില്ലാത്ത വാഗ്ദാനങ്ങളും നിരത്തുന്ന പ്രചാരണ കോലാഹലങ്ങളും നാടുനീളെ നിറഞ്ഞ് നില്ക്കുന്ന പ്രചാരണ ബോര്‍ഡുകളും തിരഞ്ഞെടുപ്പിലെ സാമ്പത്തിക ദുര്‍വ്യയത്തിന്റെ ഉദാഹരണങ്ങളാണ്. ആത്യന്തികമായി ഇതിനെല്ലാം വില നല്‍കേണ്ടിവരുന്നത് കേരളീയ ജനതയാണെന്ന് കെആര്‍എല്‍സിസി രാഷ്ട്രീയകാര്യസമിതി കണ്‍വീനര്‍ ജോസഫ് ജുഡ്,  ജനറല്‍ സെക്രട്ടറി ജിജു ജോര്‍ജ് അറക്കത്തറ,  രാഷ്ട്രീയകാര്യസമിതി ജോ. കണ്‍വീനര്‍ അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Related Articles
CBCI congratulates assembly election winners

നിയമസഭാ തിരഞ്ഞെടുപ്പ് വിജയികള്‍ക്ക് അഭിനന്ദനം; ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സിബിസിഐ ആഹ്വാനം

ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ സ്ഥാനാര്‍ ത്ഥികളെയും തിരഞ്ഞെടുക്കപ്പെട്ടവരെയും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) അഭിനന്ദിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ സര്‍ക്കാരുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ അഖണ്ഡത കാത്തു സൂക്ഷിക്കണമെന്നും

Read More »
KRLCC silver jubilee celebrations begin

കെആര്‍എല്‍സിസി രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

കോഴിക്കോട്: കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സമൂഹത്തിന്റെ ഏകോപന-നയരൂപീകരണ വേദി യായ കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) രജതജൂബിലി ആഘോഷങ്ങള്‍ക്ക് കോഴിക്കോട്ട് ഉജ്ജ്വല തുടക്കമായി. സെന്റ് സേവ്യേഴ്‌സ് കോളജില്‍ നടന്ന പരിപാടികള്‍ ആത്മീയ-സാമൂഹിക-സാംസ്‌കാരിക

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.