ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെ തടഞ്ഞുവച്ചു; സഭാധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് വിട്ടയച്ചു

ഇന്‍ഡോര്‍ (മധ്യപ്രദേശ്): മനുഷ്യക്കടത്ത് ആരോപിച്ച് ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസ് തടഞ്ഞുവെച്ച സിസ്റ്റേഴ്‌സ് ഓഫ് വിസിറ്റേഷന്‍ സഭയിലെ പത്ത് അംഗങ്ങളെ വിട്ടയച്ചു. എട്ട് സന്യാസാര്‍ത്ഥിനികളും രണ്ട് യുവ കന്യാസ്ത്രീകളുമടങ്ങുന്ന സംഘത്തെ ഏപ്രില്‍ 7-നാണ് പോലീസ് ചോദ്യം ചെയ്തത്. സഭാ അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്ന് അവരെ വിട്ടയക്കുകയായിരുന്നു. അവധിക്കാലത്ത് ഒഡീഷയിലെ വീടുകളിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഈ സംഘം. അവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഉടന്‍ തന്നെ പോലീസ് തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യല്‍ ആരംഭിക്കുകയും ചെയ്തു. മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാന ത്തിലായിരുന്നു പോലീസിന്റെ നടപടി. ചോദ്യം ചെയ്യലിനിടെ സഭാ അധികൃതരെയും കുടുംബാംഗങ്ങളെയും വിവരം അറിയിക്കാന്‍ സംഘത്തിന് സാധിച്ചു. രൂപതാ പ്രൊക്യൂറേറ്റര്‍ ഉള്‍പ്പെടെയുള്ള വൈദികര്‍ ഉടന്‍ തന്നെ റെയില്‍വേ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. എങ്കിലും, പോലീസ് നടപടി കാരണം ഇവര്‍ക്ക് യാത്ര ചെയ്യേണ്ടിയിരുന്ന ട്രെയിന്‍ നഷ്ടമായി. സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് ഇന്‍ഡോര്‍ ബിഷപ് ഡോ. തോമസ് മാത്യു കുട്ടിമാക്കല്‍ പ്രതികരിച്ചു. സഭാംഗങ്ങള്‍ നേരിടുന്ന കടുത്ത വിവേചനത്തിന്റെയും സംശയത്തിന്റെയും പ്രതിഫ ലനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാണ് പോലീസിന് തെറ്റായ വിവരം നല്‍കിയതെന്ന് വ്യക്തമല്ലെങ്കിലും സഭയോട് വിരോധമുള്ള ചില കേന്ദ്രങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഒടുവില്‍ നിരപരാധികളാണെന്ന് തെളിഞ്ഞാലും, നഷ്ടപ്പെട്ട സമയവും സമാധാനവും ആര് തിരിച്ചുനല്‍കും? ബിഷപ് ചോദിച്ചു. Indore railway station nuns detained released church intervention

ഇന്‍ഡോര്‍ (മധ്യപ്രദേശ്): മനുഷ്യക്കടത്ത് ആരോപിച്ച് ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസ് തടഞ്ഞുവെച്ച സിസ്റ്റേഴ്‌സ് ഓഫ് വിസിറ്റേഷന്‍ സഭയിലെ പത്ത് അംഗങ്ങളെ വിട്ടയച്ചു. എട്ട് സന്യാസാര്‍ത്ഥിനികളും രണ്ട് യുവ കന്യാസ്ത്രീകളുമടങ്ങുന്ന സംഘത്തെ ഏപ്രില്‍ 7-നാണ് പോലീസ് ചോദ്യം ചെയ്തത്. സഭാ അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്ന് അവരെ വിട്ടയക്കുകയായിരുന്നു.

അവധിക്കാലത്ത് ഒഡീഷയിലെ വീടുകളിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഈ സംഘം.  അവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഉടന്‍ തന്നെ പോലീസ് തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യല്‍ ആരംഭിക്കുകയും ചെയ്തു. മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാന ത്തിലായിരുന്നു പോലീസിന്റെ നടപടി.

ചോദ്യം ചെയ്യലിനിടെ സഭാ അധികൃതരെയും കുടുംബാംഗങ്ങളെയും വിവരം അറിയിക്കാന്‍ സംഘത്തിന് സാധിച്ചു. രൂപതാ പ്രൊക്യൂറേറ്റര്‍ ഉള്‍പ്പെടെയുള്ള വൈദികര്‍ ഉടന്‍ തന്നെ റെയില്‍വേ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. എങ്കിലും, പോലീസ് നടപടി കാരണം ഇവര്‍ക്ക് യാത്ര ചെയ്യേണ്ടിയിരുന്ന ട്രെയിന്‍ നഷ്ടമായി.

സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് ഇന്‍ഡോര്‍ ബിഷപ് ഡോ. തോമസ് മാത്യു കുട്ടിമാക്കല്‍ പ്രതികരിച്ചു. സഭാംഗങ്ങള്‍ നേരിടുന്ന കടുത്ത വിവേചനത്തിന്റെയും സംശയത്തിന്റെയും പ്രതിഫ ലനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാണ് പോലീസിന് തെറ്റായ വിവരം നല്‍കിയതെന്ന് വ്യക്തമല്ലെങ്കിലും സഭയോട് വിരോധമുള്ള ചില കേന്ദ്രങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഒടുവില്‍ നിരപരാധികളാണെന്ന് തെളിഞ്ഞാലും, നഷ്ടപ്പെട്ട സമയവും സമാധാനവും ആര് തിരിച്ചുനല്‍കും? ബിഷപ് ചോദിച്ചു.

Related Articles
Dalit Christians justice denial central government intervention

ദലിത് ക്രൈസ്‌തവർക്ക് നീതിനിഷേധം തുടരുന്നു; കേന്ദ്രസർക്കാർ ഇടപെടൽ അനിവാര്യം

ന്യൂഡൽഹി: ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ ഒഴികെയുള്ള മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്ന ദളിതർക്ക് ഭരണഘടനാപരമായ പട്ടികജാതി പദവിക്കും നിയമ പരിരക്ഷയ്ക്കും അർഹതയുണ്ടാവില്ലെന്ന്  മാർച്ച് 24-ന് സുപ്രീം കോടതി ആവർത്തിച്ചു. ഇത്തരത്തിൽ മതം മാറുന്നവർക്ക്

Read More »
CBCI condolences seafarers ceasefire

നാവികരുടെ മരണത്തില്‍ അനുശോചിച്ചും അടിയന്തര വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ചും സിബിസിഐ

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ തീരത്തും ഹോര്‍മുസ് കടലിടുക്കിലും ചരക്കുകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സിബിസിഐയുടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.