ഭൂമിക്കൊരു കുട; പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി കൊല്ലം രൂപത

Kollam Diocese environmental protection

കൊല്ലം: കൊല്ലം രൂപതയുടെ നേതൃത്വത്തിലുള്ള ‘ലവ്ദാതോ സി-ഭൂമിക്കൊരു കുട’ പദ്ധതിയുടെ ഭാഗമായുള്ള പ്രകൃതി സംരക്ഷണ സമിതിയുടെ രൂപീകരണ യോഗം ബിഷപ്‌സ് ഹൗസില്‍ നടന്നു. ജീവന്‍ സംരക്ഷണ സമിതി രക്ഷാധികാരിയും കൊല്ലം രൂപത വികാരി ജനറലുമായ മോണ്‍. ബൈജു ജൂലിയാന്‍ ഉദ്ഘാടനം ചെയ്തു.

ജീവന്‍ സംരക്ഷണ സമിതി സഹരക്ഷാധികാരിയും ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ ഡയറക്ടറുമായ ഫാ. ബിനു തോമസ് തുപ്പാശേരി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഫാ. റൊസാരിയോ, ഫാ. സൈജു സൈമണ്‍, ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട്, ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, വി.ടി കുരീപ്പുഴ, കെപിഎസി ലീലാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. 

പദ്ധതിയുടെ നടത്തിപ്പിനായി റവ. ഡോ. ബൈജു ജൂലിയാന്‍ (ചെയര്‍മാന്‍), ഫാ. ബിനു തോമസ് തുപ്പാശേരി (വൈസ് ചെയര്‍മാന്‍), ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട് (ജനറല്‍ കണ്‍വീനര്‍), ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് (വനിതാവിഭാഗം കണ്‍ വീനര്‍) എന്നീ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.

വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനത്തിനായി സിഡബ്ല്യൂഇഎഫ് പ്രസിഡന്റ് വി.ടി കുരീപ്പുഴ, മദ്യവിരുദ്ധസമിതി പ്രസിഡന്റ് യോഹന്നാന്‍ ആന്റണി,  സിഎല്‍സി പ്രസിഡന്റ് റീത്ത ദാസ്, കെഎല്‍ സിഡബ്ല്യൂഎ സെക്രട്ടറി സുനിത, കെസിവൈഎം സെക്രട്ടറി അമല്‍ അലോഷ്യസ്, ജീസസ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ ജോസ് എന്നിവരെ സബ് കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.

സാമൂഹ്യ കൂട്ടായ്മയായ ലവ്ദാതോ സി പ്രകൃതി സംരക്ഷണ സമിതിയുടെ കോ-ഓര്‍ഡിനേറ്ററായി നാടക സിനിമാനടനും ഗിന്നസ് ജേതാവുമായ കെ പിഎസി ലീലാകൃഷ്ണന്‍, സബ് കോ-ഓര്‍ഡി നേറ്ററായി റോഡ് സുരക്ഷാ പ്രവര്‍ത്തകന്‍ എച്ച്. ഷാനവാസ്, ജോയിന്റ് കണ്‍വീനര്‍മാരായി സാഹി ത്യകാരന്‍ ശിവരാജന്‍ കോവിലഴികം, ചിത്രകാരന്‍ ബൈജു പുനുക്കൊന്നൂര്‍, ശില്പി ഗുരുപ്രസാദ് എന്നിവരെയും തിരഞ്ഞെടുത്തു.

Related Articles
Blessed Mar Ivanios memorial feast concludes

ധന്യന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

തിരുവനന്തപുരം: സഭ ഒന്നായി മുന്നേറാന്‍  ഒരേ മനസോടെ വ്യാപരിക്കണമെന്ന് സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന  ധന്യന്‍ മാര്‍

Read More »
Alpha Institute of Theology and Sciences graduation Dallas

ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സസ് ബിരുദദാന സമ്മേളനം ഡാളസില്‍ നടന്നു

ഡാളസ്: തലശേരി ആല്‍ഫ സെന്റര്‍ ഫോര്‍ റിലീജിയസ് സയന്‍സിന്റെ (ടെലിആല്‍ഫ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സസ് യുഎസ്എ) വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനം ടെക്‌സസിലെ ഡാളസില്‍ നടന്നു. തലശേരിയിലെ ടെലിആല്‍ഫ സെന്റര്‍ ഫോര്‍ റിലീജിയസ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.