India

CCBI farewell Archbishop Leopoldo Girelli Vatican nuncio India

വത്തിക്കാന്‍ സ്ഥാനപതിആര്‍ച്ചുബിഷപ് ജിറേല്ലിക്ക് സിസിബിഐ യാത്രയപ്പു നല്‍കി

ന്യൂഡല്‍ഹി: ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാന്‍ സ്ഥാനപതിയായി (അപ്പസ്‌തോലിക് നുണ്‍ഷ്യോ) സേവനമനുഷ്ഠിച്ച ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലിക്ക് ഇന്ത്യയിലെ ലത്തീന്‍  കത്തോലിക്കാ മെത്രാന്‍ സമിതി (സിസിബിഐ) യാത്രയയപ്പ് നല്‍കി. ഡല്‍ഹിയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യേച്ചറിലായിരുന്നു യാത്രയയപ്പ് സമ്മേളനം

Read More »
protests against derogatory remarks

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം; പ്രതിഷേധവുമായി ഗോവന്‍ അതിരൂപത

പനാജി: ഗോവ-ദാമന്‍ അതിരൂപതയുടെ പ്രത്യേക മധ്യസ്ഥന്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരെയുള്ള അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കെ തിരെ പ്രതിഷേധവുമായി അതിരൂപത. വാസ്‌കോയില്‍ സംഘടിപ്പിച്ച ഒരു പൊതു പരിപാടിയിലാണ് സനാതന്‍ മഹാസംഘിന്റെ സ്ഥാപകനായ ഗൗതം ഖട്ടര്‍ വിശുദ്ധ ഫ്രാന്‍സിസ്

Read More »

‘സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ക്രൈസ്തവ മാധ്യമ പ്രവര്‍ത്തകര്‍ മിഷനായി കാണണം’

ഹൈദരാബാദ്: ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും സോഷ്യല്‍ മീഡിയയും ഉത്തരവാദിത്വത്തോടെയും മിഷന്‍ അധിഷ്ഠിതമായും ക്രൈസ്തവ മാധ്യമപ്രവര്‍ത്തകര്‍ ഉപയോഗിക്കണമെന്ന് സിബിസിഐ സമ്പർക്കമാധ്യമ കമ്മീഷന്‍റെയും നിസ്‌കോര്‍ട്ട് മീഡിയയുടെയും ചെയര്‍മാനായ ബിഷപ് രായരാല വിജയകുമാര്‍. ഭാരത മെത്രാന്‍ സമിതിയുടെ (സിബിസിഐ) നേതൃത്വത്തില്‍

Read More »
CCBI National Synodal Assembly Bangalore

സിസിബിഐ ദേശീയ  സിനഡല്‍ അസംബ്ലി ബംഗളൂരുവില്‍

ബംഗളൂരു: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (സിസിബിഐ) സംഘടിപ്പിക്കുന്ന ദേശീയ സിനഡല്‍ അസംബ്ലി മെയ് ഒന്നു മുതല്‍ മൂന്നു വരെ ബംഗളൂരുവില്‍ നടക്കും. 2021-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കംകുറിച്ച ആഗോള സിനഡ് പ്രക്രിയയുടെ

Read More »
Catholic Union opposes anti conversion law

കാവിവല്ക്കരണത്തിനും മതപരിവര്‍ത്തന നിരോധന നിയമത്തിനുമെതിരെ കാത്തലിക് യൂണിയന്‍

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവല്ക്കരിക്കുകയും മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ  പേരില്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസഹമാക്കുകയും ചെയ്യുന്ന നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ (എഐസിയു).  എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ വരുത്തുന്ന പരിഷ്‌കരണങ്ങള്‍ ഇന്ത്യയുടെ

Read More »
interfaith prayer for world peace

ലോകസമാധാനത്തിനായി സര്‍വ്വമത പ്രാര്‍ത്ഥന

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, സമാധാനത്തിന്റെ സന്ദേശവുമായി കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) നേതൃത്വത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി. ‘ശാന്തി സഭ’ എന്ന പേരില്‍ ഡല്‍ഹി സിബിസിഐ കേന്ദ്രത്തില്‍

Read More »
Christ in digital world evangelization

ഡിജിറ്റല്‍ ലോകത്ത് ക്രിസ്തുവിന്റെ കയ്യൊപ്പ് പതിപ്പിക്കണം

പനാജി: ക്രിസ്തുവിനെ വ്യക്തിപരമായി അനുഭവി ക്കാനും ആ പരിവര്‍ത്തനാനുഭവം ഡിജിറ്റല്‍ ലോകത്തേക്ക് എത്തിക്കാനും ആഹ്വാനം ചെയ്ത് ഗോവ-ഡാമന്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ. കോണ്‍ഫ്രന്‍സ് ഓഫ് ഡയോസിഷന്‍ പ്രീസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ (സിഡിപിഐ)

Read More »
Supreme Court stays case against priest religious sentiments

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വൈദികനെതിരായ കേസ്; സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കത്തോലിക്കാ വൈദികന്‍ ഫാ. വിനീത് വിന്‍സെന്റ് പെരേരയ്ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എടുത്ത ക്രിമിനല്‍ കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തര്‍പ്രദേശിലെ വാരണാസി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വൈദികനാണ് ഫാ. പെരേര. ലഹളയുണ്ടാക്കാന്‍

Read More »
CBCI supports Pope peace Middle East

മധ്യപൂര്‍വേഷ്യയില്‍ സമാധാനം; പാപ്പയുടെ ആഹ്വാനത്തിന് ഐക്യദാര്‍ഢ്യവുമായി സിബിസിഐ

ന്യൂഡല്‍ഹി: മധ്യപൂര്‍വേഷ്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, സമാധാനത്തി നായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ നടത്തിയ ആഹ്വാനത്തിന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) പ്രാര്‍ത്ഥനാപൂര്‍ണമായ ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. സായുധ ഏറ്റുമുട്ടലുകള്‍ക്ക് പകരം ചര്‍ച്ചകളുടെ പാത

Read More »
ഇന്‍ഡോര്‍ (മധ്യപ്രദേശ്): മനുഷ്യക്കടത്ത് ആരോപിച്ച് ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസ് തടഞ്ഞുവെച്ച സിസ്റ്റേഴ്‌സ് ഓഫ് വിസിറ്റേഷന്‍ സഭയിലെ പത്ത് അംഗങ്ങളെ വിട്ടയച്ചു. എട്ട് സന്യാസാര്‍ത്ഥിനികളും രണ്ട് യുവ കന്യാസ്ത്രീകളുമടങ്ങുന്ന സംഘത്തെ ഏപ്രില്‍ 7-നാണ് പോലീസ് ചോദ്യം ചെയ്തത്. സഭാ അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്ന് അവരെ വിട്ടയക്കുകയായിരുന്നു. അവധിക്കാലത്ത് ഒഡീഷയിലെ വീടുകളിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഈ സംഘം. അവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഉടന്‍ തന്നെ പോലീസ് തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യല്‍ ആരംഭിക്കുകയും ചെയ്തു. മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാന ത്തിലായിരുന്നു പോലീസിന്റെ നടപടി. ചോദ്യം ചെയ്യലിനിടെ സഭാ അധികൃതരെയും കുടുംബാംഗങ്ങളെയും വിവരം അറിയിക്കാന്‍ സംഘത്തിന് സാധിച്ചു. രൂപതാ പ്രൊക്യൂറേറ്റര്‍ ഉള്‍പ്പെടെയുള്ള വൈദികര്‍ ഉടന്‍ തന്നെ റെയില്‍വേ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. എങ്കിലും, പോലീസ് നടപടി കാരണം ഇവര്‍ക്ക് യാത്ര ചെയ്യേണ്ടിയിരുന്ന ട്രെയിന്‍ നഷ്ടമായി. സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് ഇന്‍ഡോര്‍ ബിഷപ് ഡോ. തോമസ് മാത്യു കുട്ടിമാക്കല്‍ പ്രതികരിച്ചു. സഭാംഗങ്ങള്‍ നേരിടുന്ന കടുത്ത വിവേചനത്തിന്റെയും സംശയത്തിന്റെയും പ്രതിഫ ലനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാണ് പോലീസിന് തെറ്റായ വിവരം നല്‍കിയതെന്ന് വ്യക്തമല്ലെങ്കിലും സഭയോട് വിരോധമുള്ള ചില കേന്ദ്രങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഒടുവില്‍ നിരപരാധികളാണെന്ന് തെളിഞ്ഞാലും, നഷ്ടപ്പെട്ട സമയവും സമാധാനവും ആര് തിരിച്ചുനല്‍കും? ബിഷപ് ചോദിച്ചു. Indore railway station nuns detained released church intervention

ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെ തടഞ്ഞുവച്ചു; സഭാധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് വിട്ടയച്ചു

ഇന്‍ഡോര്‍ (മധ്യപ്രദേശ്): മനുഷ്യക്കടത്ത് ആരോപിച്ച് ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസ് തടഞ്ഞുവെച്ച സിസ്റ്റേഴ്‌സ് ഓഫ് വിസിറ്റേഷന്‍ സഭയിലെ പത്ത് അംഗങ്ങളെ വിട്ടയച്ചു. എട്ട് സന്യാസാര്‍ത്ഥിനികളും രണ്ട് യുവ കന്യാസ്ത്രീകളുമടങ്ങുന്ന സംഘത്തെ ഏപ്രില്‍ 7-നാണ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.