കാവിവല്ക്കരണത്തിനും മതപരിവര്‍ത്തന നിരോധന നിയമത്തിനുമെതിരെ കാത്തലിക് യൂണിയന്‍

Catholic Union opposes anti conversion law

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവല്ക്കരിക്കുകയും മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ  പേരില്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസഹമാക്കുകയും ചെയ്യുന്ന നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ (എഐസിയു). 

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ വരുത്തുന്ന പരിഷ്‌കരണങ്ങള്‍ ഇന്ത്യയുടെ മതേതരത്വത്തെയും ബഹുസ്വരതയെയും തകര്‍ക്കുന്നതാണെന്ന് എഐസിയു പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. വൈവിധ്യമാര്‍ന്ന ഭാരതീയ സംസ്‌കാരത്തെയും ചരിത്രത്തെ യും വികലമാക്കുന്ന ഇത്തരം നീക്കങ്ങള്‍ ഭാവി തലമുറയില്‍ വിഭാഗീയത സൃഷ്ടിക്കും.

വിദ്യാഭ്യാസം വൈവിധ്യങ്ങളെ ആഘോഷിക്കു ന്നതും ശാസ്ത്രീയ അവബോധം വളര്‍ത്തുന്നതു മാകണം. സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വിദ്യാഭ്യാസത്തെ ആയുധമാക്കുന്നത് നിര്‍ത്തണ മെന്നും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും യൂണിയന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

 ഛത്തീസ്ഗഡിലെ  മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഉല്‍പ്പെടുത്തിയ ഭേദഗതിയെ കാത്തലിക് യൂണിയന്‍ അപലപിച്ചു. വ്യക്തിപരമായ വിശ്വാസ പ്രകടനങ്ങളെ നിര്‍ബന്ധിത മതപരിവര്‍ത്തനമായി മുദ്രകുത്തി മിഷണറി പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയാണെന്ന് കാത്തലിക് യൂണിയന്‍ ചൂണ്ടിക്കാട്ടി. 

പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഹ്വാനത്തിന് കാത്തലിക് യൂണിയന്‍ പിന്തുണ പ്രഖ്യാപിച്ചു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആര്‍എ) ഭേദഗതിയിലൂടെ സഭ നടത്തുന്ന സ്‌കൂളുകള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍ എന്നിവ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി സംഘടന കുറ്റപ്പെടുത്തി. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാ ണെന്നും ഭേദഗതികള്‍ പിന്‍വലിക്കണമെന്നും കാത്തലിക് യൂണിയന്‍ ആവശ്യപ്പെട്ടു.

Related Articles
US Secretary of State prays at Mother Teresa tomb in India

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയില്‍; മദര്‍ തെരേസയുടെ കബറിടത്തില്‍ പ്രാര്‍ത്ഥനയോടെ തുടക്കം

കൊല്‍ക്കത്ത: ഭാരതത്തില്‍ നടത്തുന്ന നാല് ദിവസത്തെ ഔദ്യോഗിക നയതന്ത്ര പര്യടനത്തിന് ആത്മീയതയുടെയും ആര്‍ദ്രതയുടെയും പുണ്യഭൂമിയില്‍ നിന്നും തുടക്കം കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.  ഭാരതത്തിലേക്കുള്ള തന്റെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയില്‍

Read More »
Latin Bishops Conference key appointments laity women leadership

നിര്‍ണായക നിയമനങ്ങളുമായി ലത്തീന്‍ മെത്രാന്‍സമിതി  ; നേതൃസ്ഥാനങ്ങളിലേക്ക് അല്മായരും സ്ത്രീകളും

ന്യൂഡല്‍ഹി: സഭയുടെ പ്രവര്‍ത്തനങ്ങളിലും നേതൃസ്ഥാനങ്ങളിലും അല്മായരുടെയും സ്ത്രീകളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ  ഭാഗമായി ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (സിസിബിഐ) നിര്‍ണായകമായ നിയമനങ്ങള്‍ നടത്തി. രണ്ട് അല്മായരെയും രണ്ട് സന്യാസിനികളെയും സഭയുടെ ദേശീയ ഭാരവാഹികളായി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.