ഡിജിറ്റല്‍ ലോകത്ത് ക്രിസ്തുവിന്റെ കയ്യൊപ്പ് പതിപ്പിക്കണം

Christ in digital world evangelization

പനാജി: ക്രിസ്തുവിനെ വ്യക്തിപരമായി അനുഭവി ക്കാനും ആ പരിവര്‍ത്തനാനുഭവം ഡിജിറ്റല്‍ ലോകത്തേക്ക് എത്തിക്കാനും ആഹ്വാനം ചെയ്ത് ഗോവ-ഡാമന്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ. കോണ്‍ഫ്രന്‍സ് ഓഫ് ഡയോസിഷന്‍ പ്രീസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ (സിഡിപിഐ) വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഗോവ ആര്‍ച്ച് ഡയോസിഷന്‍ റിന്യൂവല്‍ സെന്ററില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ ഇടങ്ങളെ സുവിശേഷ പ്രഘോഷണ ത്തിനുള്ള പുതിയ പാതകളായി കാണാന്‍ കര്‍ദ്ദിനാള്‍ വൈദികരോട് ആവശ്യപ്പെട്ടു. എല്ലാവരെയും ക്രിസ്തുവിനായി നേടാന്‍ സ്വയം പാകപ്പെട്ട വിശുദ്ധ പൗലോസ് അപ്പസ്‌തോലന്റെ മിഷനറി മാതൃക ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡിജിറ്റല്‍ ലോകത്ത് യേശുവിനെ അറിയിക്കാന്‍ നമ്മള്‍ ജ്വലിക്കുന്ന ഹൃദയമുള്ളവരാകണം. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ വെറും ഉപകരണങ്ങളായല്ല, മറിച്ച് സര്‍ഗാത്മകതയോടെ സുവിശേഷം പ്രഘോ ഷിക്കേണ്ട മിഷന്‍ മേഖലകളായി കാണണമെന്നും കര്‍ദിനാള്‍ പറഞ്ഞു. ‘രൂപതാ വൈദികരും ഡിജിറ്റല്‍ ജീവിതവും: വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കര്‍ദിനാള്‍ വചനസന്ദേശം നല്‍കിയത്. 

നാലു ദിവസം നീണ്ടുനില്ക്കുന്ന സമ്മേളനം ഏപ്രില്‍ 16നാണ് സമാപിക്കുന്നത്.

Related Articles
163 religious trained as Extraordinary Ministers of Holy Communion

ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷകര്‍; 163 സന്യസ്തര്‍ക്ക് പരിശീലനം നല്‍കി

മൈസൂരു:  ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷകര്‍ക്ക് മൈസൂരു രൂപതയില്‍ പരിശീലനം നല്‍കി. മൈസൂരു കാത്തലിക് സെന്ററില്‍ നടന്ന സംഗമത്തില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്യാസ സമൂഹങ്ങളിലെ 163 കന്യാസ്ത്രീമാരും ബ്രദേഴ്‌സും പങ്കെടുത്തു. രോഗികള്‍ക്കും പ്രായമായവര്‍ക്കും

Read More »
Workers India Federation national office bearers elected

കത്തോലിക്കാ സഭയുടെ വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു

​ബെംഗളൂരു: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI) ലേബർ ഓഫീസിന്റെ ഔദ്യോഗിക സംഘടനയായ വർക്കേഴ്സ് ഇന്ത്യ ഫെഡറേഷന്റെ (WIF)   ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു.   ബെംഗളൂരു സുബോധനയിൽ നടന്ന വാർഷിക ജനറൽ ബോഡി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.