ആര്‍ച്ചുബിഷപ് എമരിറ്റസ് പ്രകാശ് മല്ലവരപ്പു അന്തരിച്ചു

Archbishop Emeritus Prakash Mallavarapu passes away

വിശാഖപട്ടണം (ആന്ധ്രാപ്രദേശ്): വിശാഖപട്ടണം അതിരൂപത മുന്‍ ആര്‍ച്ചുബിഷപ് പ്രകാശ് മല്ലവരപ്പു (77) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ ത്തുടര്‍ന്ന് വിശാഖപട്ടണത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സിസിബിഐ ജനറല്‍ സെക്രട്ടറി, സിബിസിഐ ഡോക്ട്രിനല്‍ കമ്മീഷന്‍ അംഗം, ആന്ധ്രപ്രദേശ് ബിഷപ്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

1949 ജനുവരി 29-ന് ആന്ധ്രാപ്രദേശിലെ നിസാമാബാദിലെ ജാഡി ജമാല്‍പൂരിലാണ് പ്രകാശ് മല്ലവരപ്പു ജനിച്ചത്. ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കടപ്പയിലെ സെന്റ് പീറ്റേഴ്‌സ് മൈനര്‍ സെമിനാരിയില്‍ വൈദികപഠനം ആരംഭിച്ച അദ്ദേഹം 1979 ഒക്ടോബര്‍ 11-ന് വൈദികനായി അഭിഷിക്തനായി. ഹൈദരാബാദ് അതിരൂപതയുടെ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍, ഹൈദരാബാദ് സെന്റ് ജോണ്‍സ് റീജിയണല്‍ സെമിനാരി റെക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

1998 ജൂണ്‍ 11-ന് കടപ്പ രൂപതയുടെ ബിഷപ്പായി നിയമിതനായി. 2002-ല്‍ വിജയവാഡ ബിഷപ്പായും, ഏലൂരു രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനി സ്‌ട്രേറ്ററായും പ്രവര്‍ത്തിച്ചു. 2012 ജൂലൈ 3-നാണ് വിശാഖപട്ടണം അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമിതനായത്. 2024-ല്‍ ആര്‍ച്ചുബിഷപ് പദവിയില്‍ നിന്നും വിരമിച്ചു.

Related Articles
Ten Days with Blessed Mother concludes

‘പരിശുദ്ധ അമ്മയോടൊപ്പം പത്ത്  ദിനങ്ങള്‍’ പൂര്‍ത്തിയായി

ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ കന്റോണ്‍ ആര്‍ഗാവിലുള്ള ബ്രൂഗ്-വിന്‍ഡിഷ് പാസ്റ്ററല്‍ റീജിയണിലെ  ബിര്‍-ലുപ്ഫിഗ് സെന്റ് പോള്‍സ് പള്ളിയില്‍ പത്തുദിവസമായി നടന്നു വന്ന ‘മറിയത്തോടൊപ്പം 10 ദിനങ്ങള്‍ക്ക്’  ഉജ്ജ്വല സമാപനം. ഇക്കഴിഞ്ഞ  2 മുതല്‍ 11 വരെ നടന്ന

Read More »
25th martyrdom anniversary of three missionaries

മൂന്ന് മിഷനറിമാരുടെ 25-ാം രക്തസാക്ഷിത്വ വാര്‍ഷികം; രണ്ടു പേര്‍ മലയാളികള്‍, നടുക്കുന്ന ഓര്‍മ്മകളുമായി ഒരു വൈദികന്‍

ഇംഫാല്‍: വിശ്വാസികളുടെ മനസുകളില്‍ മായാത്ത നോവായി നില്ക്കുന്ന മൂന്നു സലേഷ്യന്‍ മിഷനറിമാരുടെ രക്തസാക്ഷിത്വത്തിന് 25 വയസ് തികഞ്ഞു. മണിപ്പൂരിലെ ങരിയന്‍ സലേഷ്യന്‍ നൊവിഷ്യറ്റ് ഹൗസില്‍ 2001 മേയ് 15-ന് രണ്ട് വൈദികരും ഒരു ബ്രദറുമായിരുന്നു

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.