അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം നടത്തി

International Domestic Workers Day celebrated

കൊച്ചി: കേരള ലേബര്‍ മൂവ്മെന്റ് (കെഎല്‍എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം നടത്തി. എറണാകുളം പിഒസിയില്‍ നടന്ന സമ്മേളനം തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. അഞ്ജലി സൈറസ് സമ്മേള നത്തില്‍ അധ്യക്ഷത വഹിച്ചു. കെഎല്‍എം സംസ്ഥാന ഡയറക്ടര്‍ ഫാ. അരുണ്‍ വലിയതാഴത്ത് ആമുഖ പ്രഭാഷണവും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി.

കെഎല്‍എം സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു ഊക്കന്‍, യുറ്റിഎ സംസ്ഥാന ചെയര്‍മാന്‍ ജോസഫ് ജൂഡ്, കെഎല്‍എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡിക്സന്‍ മനീക്ക്, സംസ്ഥാന ട്രഷറര്‍ അഡ്വ. തോമസ് മാത്യു, യുറ്റിഎ കണ്‍വീനര്‍ ബാബു തണ്ണിക്കോട്ട്, വനിത ഫോറം സംസ്ഥാന പ്രസിഡന്റ് ബെറ്റ്സി ബ്ലെയ്‌സ്, വനിത ഫോറം സംസ്ഥാന സെക്രട്ടറി റോസമ്മ, കെഎല്‍എം സംസ്ഥാന കോ-ഓര്‍ഡി നേറ്റര്‍ സിസ്റ്റര്‍ ലീന സി എന്നിവര്‍ പ്രസംഗിച്ചു. 

ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ ‘ഗാര്‍ഹിക തൊഴിലാളികളുടെ പ്രസക്തി, വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തെ അധികരിച്ച് തൃക്കാക്കര ഭാരതമാതാ കോളേജ് റിട്ട. പ്രഫസര്‍ ഡോ. കൊച്ചുറാണി ജോസഫ് ക്ലാസ് നയിച്ചു. 

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സമ്മേളനം വിലയിരുത്തി.

Related Articles
വത്തിക്കാൻ സിറ്റി: പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായവരുടെ വേദനകൾക്ക് ചെവികൊടുക്കണമെന്നും, കുഞ്ഞുങ്ങൾക്കും ദുർബലർക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു കരുതൽ സംസ്കാരം വളർത്തിയെടുക്കണമെന്നും ലിയോ പതിനാലാമൻ പാപ്പ. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുമായി മാർച്ച് പതിനാറിന് വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. കുട്ടികളുടെ സംരക്ഷണം എന്നത് പുറത്തുനിന്നുള്ള സമ്മർദ്ദം മൂലം നടപ്പിലാക്കേണ്ട ഒരു ജോലിയല്ലെന്നും, മറിച്ച് അത് ക്രിസ്തീയ വിശ്വാസത്തിന്റെ സ്വാഭാവികമായ പ്രകടനമായി മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ പ്രവർത്തനസജ്ജരാകാൻ നാം പ്രേരിതരാകുന്ന ഒരു മാനസാന്തര പ്രക്രിയയാണ് സഭയിൽ ഉണ്ടാകേണ്ടതെന്ന് പാപ്പ പറഞ്ഞു. പീഡനങ്ങളെ അതിജീവിച്ചവരുടെ അനുഭവങ്ങൾ സഭയെ സംബന്ധിച്ചിടത്തോളം ഗൗരവമായി പരിഗണിക്കപ്പെടേണ്ട പാഠങ്ങളാണ്. ആ വേദനകൾ കേൾക്കുന്നത് പ്രയാസകരമാണെങ്കിലും, അവ സത്യം വെളിച്ചത്തുകൊണ്ടുവരാനും എളിമയോടെ കാര്യങ്ങളെ കാണാനും സഹായിക്കും. മുറിവുകളെയും വേദനകളെയും തിരിച്ചറിയുന്നതിലൂടെ മാത്രമേ സഭയിൽ പ്രത്യാശയുടെയും നവീകരണത്തിന്റെയും പുതിയ വഴികൾ തുറക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയിലെ മെത്രാൻമാർക്കും സന്യാസസഭ മേധാവികൾക്കും ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഇരകളെ കേൾക്കുന്നതിനും അവരെ ചേർത്തുപിടിക്കുന്നതിലുമുള്ള തങ്ങളുടെ ഈ വലിയ ദൗത്യം മറ്റാർക്കെങ്കിലും കൈമാറി ഒഴിവാകാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് കഴിയില്ല. ഓരോ സഭാ സ്ഥാപനങ്ങളിലും സമൂഹങ്ങളിലും ഇത്തരമൊരു സുരക്ഷിത സാഹചര്യം ഉറപ്പാക്കേണ്ടത് നേതൃത്വത്തിന്റെ അനിവാര്യമായ കടമയാണ്. വേദനകൾ അംഗീകരിക്കുമ്പോഴാണ് വിശ്വാസ്യതയുള്ള ഒരു മാറ്റം സഭയിൽ സംഭവിക്കുന്നത്. സുരക്ഷാ മുൻകരുതലുകൾ എന്നത് വെറും ചട്ടങ്ങളോ നടപടിക്രമങ്ങളോ മാത്രമായി കാണരുതെന്ന് പാപ്പ വ്യക്തമാക്കി. കുട്ടികളുടെയും ദുർബലരുടെയും സംരക്ഷണം എന്നത് സഭയുടെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ജോലിയല്ല. മറിച്ച്, സഭയുടെ അജപാലന ശുശ്രൂഷകളിലും, വൈദിക പരിശീലനത്തിലും, ഭരണത്തിലും, അച്ചടക്ക നടപടികളിലും എല്ലാം ഒരുപോലെ വ്യാപിക്കേണ്ട ഒന്നാണത്. സഭാ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ സുരക്ഷാ മനോഭാവം പ്രകടമാകണമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തീയ വിശ്വാസത്തിന്റെ സ്വാഭാവിക പ്രകടനമെന്ന നിലയിൽ ചൂഷണങ്ങളെ ചെറുക്കണം: പാപ്പ

വത്തിക്കാൻ സിറ്റി: പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായവരുടെ വേദനകൾക്ക് ചെവികൊടുക്കണമെന്നും, കുഞ്ഞുങ്ങൾക്കും ദുർബലർക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു കരുതൽ സംസ്കാരം വളർത്തിയെടുക്കണമെന്നും ലിയോ പതിനാലാമൻ പാപ്പ. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുമായി മാർച്ച് പതിനാറിന്

Read More »
see Christ in hungry and thirsty message Pope

വിശക്കുന്നവരിലും ദാഹിക്കുന്നവരിലും ക്രിസ്തുവിനെ കാണാന്‍ കഴിയണം

ബംഗളൂരു: വിശക്കുന്നവരിലും ദാഹിക്കുന്നവരിലും തടവിലാക്കപ്പെട്ടവരിലും ക്രിസ്തുവിനെ ദര്‍ശിക്കാന്‍ കഴിയണമെന്നും അത് അവഗണിക്കുന്നത് പാപമാണെന്നും ബംഗളൂരു അതിരൂപതാധ്യക്ഷന്‍ ഡോ. പീറ്റര്‍ മച്ചാഡോ.  കര്‍ണാടകയിലെ ബെല്‍ഗാം രൂപതയിലെ പ്രശ സ്തമായ നന്ദഗഡിലെ കുരിശുമലയില്‍ നടന്ന നോമ്പുകാല ശുശ്രൂഷയില്‍

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.