വിശക്കുന്നവരിലും ദാഹിക്കുന്നവരിലും ക്രിസ്തുവിനെ കാണാന്‍ കഴിയണം

see Christ in hungry and thirsty message Pope

ബംഗളൂരു: വിശക്കുന്നവരിലും ദാഹിക്കുന്നവരിലും തടവിലാക്കപ്പെട്ടവരിലും ക്രിസ്തുവിനെ ദര്‍ശിക്കാന്‍ കഴിയണമെന്നും അത് അവഗണിക്കുന്നത് പാപമാണെന്നും ബംഗളൂരു അതിരൂപതാധ്യക്ഷന്‍ ഡോ. പീറ്റര്‍ മച്ചാഡോ. 

കര്‍ണാടകയിലെ ബെല്‍ഗാം രൂപതയിലെ പ്രശ സ്തമായ നന്ദഗഡിലെ കുരിശുമലയില്‍ നടന്ന നോമ്പുകാല ശുശ്രൂഷയില്‍ സന്ദേശം നല്‍കുക യായിരുന്നു ബെല്‍ഗാം രൂപതയുടെ മുന്‍ അധ്യക്ഷന്‍കൂടിയായ ഡോ. മച്ചാഡോ.

ഇസ്രായേല്‍, ഇറാന്‍, അമേരിക്ക തുടങ്ങിയ രാജ്യ ങ്ങള്‍ ഉള്‍പ്പെട്ട ആഗോള സംഘര്‍ഷങ്ങള്‍ ലോക മെമ്പാടും സാമ്പത്തിക പ്രതിസന്ധിയും ദുരിതവും വിതയ്ക്കുന്ന പശ്ചാത്തലത്തില്‍, ലോക സമാധാ നത്തിനും രാഷ്ട്രീയ-മത നേതാക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

ഡോ. പീറ്റര്‍ മച്ചാഡോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊങ്കണി ഭാഷയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ബെല്‍ഗാം ബിഷപ് ഡോ. ഡെറക് ഫെര്‍ണാണ്ടസ് സഹകാര്‍മികനായിരുന്നു. 

കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ കുരിശുമലയിലേക്ക് ഒഴുകിയെത്തി. മലകളിലൂടെ യുള്ള കുരിശിന്റെ വഴിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇംഗ്ലീഷിലും കന്നഡയിലും വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചു.

Related Articles
Pope Leo XIV message to journalists on war

യുദ്ധം വീഡിയോ ഗെയിമല്ല, വാർത്തകൾ സത്യസന്ധമാകണം”; മാധ്യമപ്രവർത്തകർക്ക് മുന്നറിയിപ്പുമായി ലിയോ പാപ്പ

വത്തിക്കാൻ സിറ്റി: യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ അവ കേവലം വീഡിയോ ഗെയിം പോലെയാക്കി മാറ്റരുതെന്നും, ഇരകളുടെ ദുരിതവും യുദ്ധത്തിന്റെ യഥാർത്ഥ മുഖവും ലോകത്തെ അറിയിക്കാൻ മാധ്യമപ്രവർത്തകർ തയ്യാറാകണമെന്നും ലിയോ പതിനാലാമൻ പാപ്പ. ഇറ്റാലിയൻ പൊതുമേഖലാ

Read More »
Sister Lissy Chakkalakkal 217th house charity mission

സിസ്റ്റര്‍ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച 217-ാമത്തെ വീട് കൈമാറി

എറണാകുളം: സിസ്റ്റര്‍ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തിലുള്ള കെസിയ ഹോപ് സെന്റര്‍ ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ സുമനസുകളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കിയ 217-ാമത്തെ വീടിന്റെ താക്കോല്‍ എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക  കൈമാറി. ചടങ്ങില്‍ സിസ്റ്റര്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.