അമേരിക്കയെ ഈശോയുടെതിരുഹൃദയത്തിന് ഇന്ന് (ജൂണ്‍ 11) പ്രതിഷ്ഠിക്കും!

United States consecrated to the Sacred Heart of Jesus

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ ഐക്യനാടുകളുടെ സുപ്രധാന ആത്മീയ ചുവടുവയ്പ്പിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങി ലോകം. അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, യുഎസിനെ ഈശോയുടെ തിരുഹൃദയത്തിന് ഇന്ന് യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതി പ്രതിഷ്ഠിക്കും. ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ ജൂണ്‍ 10 മുതല്‍ 12 വരെ നടക്കുന്ന യുഎസ് ബിഷപ്പുമാരുടെ  പ്ലീനറി സമ്മേളനത്തിനിടയിലാണ് ഈ തിരുഹൃദയപ്രതിഷ്ഠ.

അമേരിക്കയില്‍, ജൂണ്‍ 11 ഈസ്റ്റേണ്‍ സമയം വൈകുന്നേരം 5:15-ന് (ഇന്ത്യന്‍ സമയം  ജൂണ്‍ 12 പുലര്‍ച്ചെ 3.45ന്) നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമായിരിക്കും മെത്രാന്മാര്‍ ഒന്നുചേര്‍ന്ന് ഈ ചരിത്രപരമായ പ്രതിഷ്ഠാ കര്‍മ്മം നിര്‍വഹിക്കുക.  

അമേരിക്കയിലെ മുഴുവന്‍ ഇടവകകളും വിശ്വാസികളും ഈ സമയത്ത് പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ സഭാ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ  ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം ശാലോം വേള്‍ഡ് ടിവിയില്‍ ലഭ്യമാണ്.

Related Articles
Bishop Osorio Sithora shot dead

അനുരഞ്ജനത്തിന്‍റെ ഇടയന്‍ ബിഷപ് ഒസോറിയോ സിത്തോറ വെടിയേറ്റു കൊല്ലപ്പെട്ടു

മാപുതോ/മൊസാംബിക്ക്: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ, ക്വെലിമാന്‍ രൂപത ബിഷപ് ഒസോറിയോ സിത്തോറ അഫോന്‍സോ വെടിയേറ്റ് കൊല്ലപ്പെട്ടു. ജൂണ്‍ 6-ാം തിയതി പുലര്‍ച്ചെയാണ് 54 വയസുകാരനായ മിഷനറീസ് ഓഫ് കണ്‍സൊലേറ്റ സന്യാസസഭാംഗമായ ബിഷപ്പിനെ വെടിയേറ്റ നിലയില്‍

Read More »
Pope Leo childhood classmates reunion United States

‘കളിക്കൂട്ടുകാരെ’ കണ്ടപ്പോള്‍ ചിക്കാഗോയിലെ പഴയ പയ്യനായി ‘ബോബ്’; സഹപാഠികളെ വത്തിക്കാനില്‍ സ്വീകരിച്ച് പാപ്പ

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ചത്വരം ഒരു നിമിഷം അവര്‍ക്ക് മുമ്പില്‍ ചിക്കാഗോയിലെ ആ പഴയ ക്ലാസ്  മുറിയായി. ആഗോളസഭയുടെ തലവനായ ലിയോ 14-ാമന്‍ പാപ്പ അവരുടെ പഴയ കളിക്കൂട്ടുകാരന്‍ ബോബും. 60 വര്‍ഷത്തോളം ഇടവേളക്ക്

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.