‘കളിക്കൂട്ടുകാരെ’ കണ്ടപ്പോള്‍ ചിക്കാഗോയിലെ പഴയ പയ്യനായി ‘ബോബ്’; സഹപാഠികളെ വത്തിക്കാനില്‍ സ്വീകരിച്ച് പാപ്പ

Pope Leo childhood classmates reunion United States

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ചത്വരം ഒരു നിമിഷം അവര്‍ക്ക് മുമ്പില്‍ ചിക്കാഗോയിലെ ആ പഴയ ക്ലാസ്  മുറിയായി. ആഗോളസഭയുടെ തലവനായ ലിയോ 14-ാമന്‍ പാപ്പ അവരുടെ പഴയ കളിക്കൂട്ടുകാരന്‍ ബോബും. 60 വര്‍ഷത്തോളം ഇടവേളക്ക് ശേഷം വത്തിക്കാന്‍ ചത്വരത്തില്‍ പഴയ സ്‌കൂള്‍  സഹപാഠികളും ലിയോ 14-ാമന്‍ പാപ്പയും തമ്മില്‍ നടന്ന കൂടിക്കാഴ്ച ഹൃദയസ്പര്‍ശിയായി. 1969  -ല്‍  ‘ലോവര്‍’ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ച പത്തോളം സഹപാഠികളാണ് പാപ്പയെ കാണാന്‍ വത്തിക്കാനിലെത്തിയത്.

വര്‍ഷം 1969 –  ചിക്കാഗോയിലെ ‘സെന്റ് മേരി ഓഫ് ദി അസംപ്ഷന്‍’ സ്‌കൂളിലെ എട്ടാം ക്ലാസ്സ് കുട്ടികള്‍ ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍, ഒപ്പമുള്ള ആ കുസൃതിക്കാരന്‍ പില്‍ക്കാലത്ത് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനാകുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.  2026 മാര്‍ച്ച് 18-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വീണ്ടുമൊരിക്കല്‍ കൂടെ അവര്‍ ഒരുമിച്ച് ഫോട്ടോക്ക് പോസ് ചെയ്തു.

 സ്‌കൂളിലെ തങ്ങളുടെ പഴയ സഹപാഠിയായ റോബര്‍ട്ട് എഫ്. പ്രെവോസ്റ്റ് ഇന്ന് ആഗോളസഭയുടെ തലവനായ പാപ്പയാണെന്ന തിരിച്ചറിവ് അവരുടെ സൗഹൃദത്തിന് തടസമായില്ല.  പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഗ്രാജുവേഷന്‍ ഫോട്ടോ ഉയര്‍ത്തിപ്പിടിച്ച്, തന്റെ പഴയ കൂട്ടുകാര്‍ക്കൊപ്പം പാപ്പ ചിരിച്ചു നില്‍ക്കുന്ന കാഴ്ച കണ്ടുനിന്നവരുടെയും മനം നിറച്ചു. പഴയ ഫോട്ടോയുടെ പുറകില്‍ ‘ബോബ്’ എന്ന് പണ്ട് ഒപ്പിട്ടതിന് താഴെയായി തന്റെ പുതിയ ഒപ്പ് പാപ്പ രേഖപ്പെടുത്തി.

അന്നേ വിനയമുള്ളവനും എല്ലാവര്‍ക്കും പ്രിയപ്പെട്ടവനുമായിരുന്നു ബോബ് എന്ന് കൂട്ടുകാര്‍ പറഞ്ഞു. പഠനത്തില്‍ മിടുക്കനായിരുന്നെങ്കിലും ഒരിക്കലും ഒരു ‘ബുദ്ധിരാക്ഷസന്റെ’ ഭാവം പാപ്പക്ക് ഉണ്ടായിരുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Related Articles
America Reads the Bible Christian heritage United States campaign

ബൈബിളില്ലാതെ അമേരിക്കയില്ല’:രാജ്യത്തിന്റെ ക്രൈസ്തവ പൈതൃകം പരസ്യമായി പ്രഖ്യാപിച്ച് ‘അമേരിക്ക റീഡ്‌സ് ദി ബൈബിള്‍’

വാഷിംഗ്ടണ്‍ ഡിസി: സമാനതകളില്ലാത്ത ഒരു വിശ്വാസ സംഗമത്തിന് സാക്ഷ്യം വഹിക്കുകയാണ് യുഎസ്  തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസി. യുഎസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള 500 പ്രമുഖര്‍ ചേര്‍ന്ന് ബൈബിള്‍ ആദ്യാവസാനം തുടര്‍ച്ചയായി വായിക്കുന്ന ‘അമേരിക്ക റീഡ്സ് ദി

Read More »
United States consecrated to the Sacred Heart of Jesus

അമേരിക്കയെ ഈശോയുടെതിരുഹൃദയത്തിന് ഇന്ന് (ജൂണ്‍ 11) പ്രതിഷ്ഠിക്കും!

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ ഐക്യനാടുകളുടെ സുപ്രധാന ആത്മീയ ചുവടുവയ്പ്പിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങി ലോകം. അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, യുഎസിനെ ഈശോയുടെ തിരുഹൃദയത്തിന് ഇന്ന് യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതി പ്രതിഷ്ഠിക്കും.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.