മലയാളി കുഞ്ഞുമിഷനറിമാരുടെ വിശ്വാസ പ്രഘോഷണ വേദിയായി ലെസ്റ്റര്‍

Malayali child missionaries faith proclamation Leicester

ലെസ്റ്റര്‍: കുഞ്ഞുമിഷനറിമാരുടെ വിശ്വാസ പ്രഘോഷണ വേദിയായി ബ്രിട്ടനിലെ ലെസ്റ്റര്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ രൂപത വാര്‍ഷിക സമ്മേളനം ‘സൗറൂത്ത 2026’ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ നടന്നു.  

രൂപതയുടെ വിവിധ ഇടവക, പ്രൊപ്പോസഡ്മിഷന്‍ എന്നിവിടങ്ങളില്‍ നിന്നുമായി നൂറു കണക്കിന് കുഞ്ഞുമിഷനറിമാര്‍ പങ്കെടുത്തു. തുടര്‍ന്ന് മിഷന്‍ലീഗിന്റെ പതാകയുമേന്തി വര്‍ണ്ണ ശബളമായ വിശ്വാസ പ്രഘോഷണ റാലി നടന്നു. 

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍  സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത ചാന്‍സിലര്‍ റവ.  ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാന്‍സിലര്‍ ഫാ. ഫാന്‍സ്വാ പത്തില്‍, മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സോണി  വടയാപറമ്പില്‍, ഫാ. ഹാന്‍സ് പുതിയാകുളങ്ങര, ഫാ. ക്രിസ്റ്റോ നേര്യംപറ മ്പില്‍, ഫാ. ജെറിന്‍ കാട്ടാമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ഫാ. നിഥിന്‍ ഇലഞ്ഞിമറ്റം ക്ലാസ് നയിച്ചു.

രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് സെക്രട്ടറി ജോജിന്‍  പോള്‍, എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ സിസ്റ്റര്‍ കരുണ സിഎംസി, ജിന്‍സി പോള്‍, ടിറ്റോ തോമസ്, സജി വര്‍ഗീസ്, ജിബിന്‍ മാത്യു എന്നിവരടങ്ങുന്ന കമ്മറ്റി  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഷൈമോന്‍ തോട്ടുങ്കല്‍

Related Articles
St. Francis Assisi Church Perambra

പേരാമ്പ്ര വിശുദ്ധ ഫ്രാന്‍സിസ് അസീസി ദേവാലയത്തെ ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി

കോഴിക്കോട്: പേരാമ്പ്ര വിശുദ്ധ ഫ്രാന്‍സിസ് അസീസി ദേവാലയത്തെ ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി. താമരശേരി രൂപത ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ഡിക്രി വായിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. പ്രത്യേകം സജ്ജമാക്കിയ വിശുദ്ധ വാതില്‍

Read More »
Pope Leo XIV death penalty Catholic Church teaching

‘വധശിക്ഷ അംഗീകരിക്കാനാവില്ല’;കത്തോലിക്ക സഭയുടെ നിലപാട് ആവര്‍ത്തിച്ച്  പാപ്പ

ചിക്കാഗോ: വധശിക്ഷ അംഗീകരിക്കാനാവില്ലെന്ന കത്തോലിക്കാ സഭയുടെ നിലപാട് ആവര്‍ത്തിച്ച് ലിയോ 14-ാമന്‍ പാപ്പ. അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്ത് വധശിക്ഷ നിരോധിച്ചതിന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചിക്കാഗോയിലെ ഡിപോള്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങിന് അയച്ച വീഡിയോ സന്ദേശത്തിലാണ്

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.