പേരാമ്പ്ര വിശുദ്ധ ഫ്രാന്‍സിസ് അസീസി ദേവാലയത്തെ ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി

St. Francis Assisi Church Perambra

കോഴിക്കോട്: പേരാമ്പ്ര വിശുദ്ധ ഫ്രാന്‍സിസ് അസീസി ദേവാലയത്തെ ഫ്രാന്‍സിസ്‌കന്‍ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തി.

താമരശേരി രൂപത ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ഡിക്രി വായിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. പ്രത്യേകം സജ്ജമാക്കിയ വിശുദ്ധ വാതില്‍ അദ്ദേഹം തുറക്കുകയും വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുശേഷിപ്പും തിരുസ്വരൂപവും പള്ളിയില്‍ പ്രതിഷ്ഠിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.

ഇടവക വികാരി ഫാ. ജോര്‍ജ് കുഴിവിളയില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 2027 ജനുവരി 10 വരെ എല്ലാ ശനിയാഴ്ചയും വിശുദ്ധ കുര്‍ബാനയും ആരാധനയും നൊവേനയും പ്രത്യേക ശുശ്രൂഷകളും ഉണ്ടായിരിക്കുമെന്ന് ഫാ. ജോര്‍ജ് കുഴിവിളയില്‍ അറിയിച്ചു.

താമരശേരി രൂപതയില്‍ ഫ്രാന്‍സിസ് അസീസിയുടെ നാമധേയത്തിലുള്ള ഏക ഇടവകയാണ് പേരാമ്പ്ര.

Related Articles
Mozambique terrorist attack Catholic church burned historic church

മൊസാംബിക്കില്‍ ഭീകരാക്രമണം: ചരിത്രപ്രസിദ്ധമായ കത്തോലിക്കാ ദേവാലയം അഗ്‌നിക്കിരയാക്കി

മാപുട്ടോ/മൊസാംബിക്ക്: മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോ പ്രവിശ്യയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ചരിത്രപ്രസിദ്ധമായ സെന്റ് ലൂയിസ് ഡി മോണ്ട്‌ഫോര്‍ട്ട് ഇടവക ദേവാലയം പൂര്‍ണമായും നശിച്ചു. ഏപ്രില്‍ 30 വ്യാഴാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തില്‍  ഭീകരര്‍ ദൈവാലയം

Read More »
Vilangad rehabilitation Church builds 70 houses

വിലങ്ങാട് പുനരധിവാസം; 70 വീടുകള്‍ നല്‍കി മാതൃകയായി സഭ

കോഴിക്കോട്: വിലങ്ങാട് ദുരന്ത സമയത്ത് നിരവ ധിപേര്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പിന്നീട് അവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായില്ലെന്നും വാക്കുപാലിച്ചത് കേരളത്തിലെ മെത്രാന്‍ സമിതിയാണെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. കെസിബിസിയുടെ സഹകരണത്തോടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.