പ്രകൃതി സംരക്ഷണം വരുംതലമുറയോടുള്ള ഉത്തരവാദിത്വം

Protecting nature is a responsibility to future generations

കോട്ടയം: പ്രകൃതി സംരക്ഷണം നമ്മോടും വരും തലമുറയോടുള്ള ഉത്തരവാദിത്വമാണെന്ന് സംസ്ഥാന ജലവിഭവ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. ലോക പരിസ്ഥിതി ദിനത്തോ ടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന മണ്ണ്, കൃഷി, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രകൃതി യെയും പ്രകൃതി വിഭവങ്ങളെയും കരുതി ഉപയോ ഗിക്കണമെന്നും ഓരോരുത്തരും അവരവരുടെ ചുറ്റുപാടുകളില്‍ നിന്നുകൊണ്ട് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും അദ്ദേ ഹം പറഞ്ഞു. 

കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടോമി കുരുവിള, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശേരി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ടി.സി റോയി, ബിന്‍സി സെബാസ്റ്റ്യന്‍,  ലൗലി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Environmental protection is the need of the hour says Bishop Antony Valunkal

പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകത: ബിഷപ് ആന്റണി വാലുങ്കല്‍

കൊച്ചി: പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് വരാപ്പുഴ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന സമിതി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ട് സംസാരിക്കുകയായിരുന്നു

Read More »
KCYM Jeevamritham project birds water initiative

പറവകള്‍ക്ക് ദാഹജലം നല്‍കുന്ന ജീവാമൃതം പദ്ധതിയുമായി കെസിവൈഎം

കൊച്ചി: വര്‍ദ്ധിച്ചുവരുന്ന വേനല്‍ച്ചൂടില്‍ ദാഹിച്ച് വലയുന്ന പക്ഷികള്‍ക്കായി വൃക്ഷശിഖരങ്ങളില്‍ മണ്‍ചട്ടികളില്‍ കുടിവെള്ളം കരുതുന്ന ‘ജീവാമൃതം’ പദ്ധതി കെസിവൈഎം തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. പള്ളുരുത്തി ബ്രദേഴ്‌സ് ഓഫ് കൊത്തലങ്കോ ആശ്രമത്തില്‍ നടന്ന സമ്മേളനത്തില്‍ കെസിവൈഎം

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.