പറവകള്‍ക്ക് ദാഹജലം നല്‍കുന്ന ജീവാമൃതം പദ്ധതിയുമായി കെസിവൈഎം

KCYM Jeevamritham project birds water initiative

കൊച്ചി: വര്‍ദ്ധിച്ചുവരുന്ന വേനല്‍ച്ചൂടില്‍ ദാഹിച്ച് വലയുന്ന പക്ഷികള്‍ക്കായി വൃക്ഷശിഖരങ്ങളില്‍ മണ്‍ചട്ടികളില്‍ കുടിവെള്ളം കരുതുന്ന ‘ജീവാമൃതം’ പദ്ധതി കെസിവൈഎം തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.

പള്ളുരുത്തി ബ്രദേഴ്‌സ് ഓഫ് കൊത്തലങ്കോ ആശ്രമത്തില്‍ നടന്ന സമ്മേളനത്തില്‍ കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കാസി പൂപ്പന പദ്ധതി ഉദ്ഘാടനം ചെയതു. കെസിവൈഎം തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന അധ്യക്ഷത വഹിച്ചു. 

കെസിവൈഎം തോപ്പുംപടി യൂണിറ്റ് ഡയറക്ടര്‍ ഫാ. എബിന്‍ സെബാസ്റ്റ്യന്‍ മരത്തിന്റെ ശിഖരത്തില്‍ പക്ഷികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ച മണ്‍കുടത്തില്‍ കുടിവെള്ളം നിറച്ച് പദ്ധതിക്ക് തുടക്കംകുറിച്ചു.

കെസിവൈഎം കൊച്ചി രൂപതാ പ്രസിഡന്റ്  ഡാനിയ ആന്റണി, ബ്രദര്‍ ബിനോയ്, ബ്രദര്‍ ആന്റണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Related Articles
KCYM says media freedom is not a license for insulting religion

മാധ്യമസ്വാതന്ത്ര്യം മതനിന്ദയ്ക്കുള്ള അധികാരമല്ല: കെസിവൈഎം 

കൊച്ചി: മാധ്യമസ്വാതന്ത്ര്യം മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുവാനുള്ള അധികാരമല്ലെന്ന് കെസിവൈഎം സംസ്ഥാന സമിതി.  കേരള നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്നണിക്കുള്ളില്‍ ഉടലെടുത്ത തര്‍ക്കങ്ങളെ ആക്ഷേപിച്ച് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ കേരള എഡിഷനില്‍, ക്രിസ്തുവിന്റെ അന്ത്യഅത്താഴ ചിത്രത്തെ വികലമാക്കി

Read More »
Kollam Diocese environmental protection

ഭൂമിക്കൊരു കുട; പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി കൊല്ലം രൂപത

കൊല്ലം: കൊല്ലം രൂപതയുടെ നേതൃത്വത്തിലുള്ള ‘ലവ്ദാതോ സി-ഭൂമിക്കൊരു കുട’ പദ്ധതിയുടെ ഭാഗമായുള്ള പ്രകൃതി സംരക്ഷണ സമിതിയുടെ രൂപീകരണ യോഗം ബിഷപ്‌സ് ഹൗസില്‍ നടന്നു. ജീവന്‍ സംരക്ഷണ സമിതി രക്ഷാധികാരിയും കൊല്ലം രൂപത വികാരി ജനറലുമായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.