മാഡ്രിഡ് വിശ്വാസക്കടലായി!പാപ്പയുടെ ദിവ്യബലിയില്‍ 1.2 മില്യന്‍ വിശ്വാസികള്‍  

1.2 million faithful attend Pope's Mass in Madrid

മാഡ്രിഡ്: മാഡ്രിഡ് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമാക്കി  ലിയോ 14-ാമന്‍ പാപ്പയുടെ കാര്‍മികത്വത്തില്‍ നടന്ന കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ആഘോഷം. സംഘാടകരുടെ കണക്കുകൂട്ടലുകളെപ്പോലും തെറ്റിച്ചുകൊണ്ട്12 ലക്ഷത്തിലധികം വിശ്വാസികളാണ് പാപ്പ ദിവ്യബലിയര്‍പ്പിച്ച പ്ലാസ ഡി സിബെലെസ് ചത്വരത്തിലേക്ക് ഒഴുകിയെത്തിയത്.

പാപ്പയുടെ, സ്‌പെയിന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലെ ദിവ്യബലിയുടെ സമയത്തും തുടര്‍ന്ന് നടന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തിലും മാഡ്രിഡിലെ വീഥികള്‍ ജനനിബിഡമായി. നൂറ്റാണ്ടുകളായി സ്‌പെയിനിന്റെ സംസ്‌കാരത്തെയും ജീവിതത്തെയും രൂപപ്പെടുത്തിയ ദിവ്യകാരുണ്യ ഭക്തി, വെറുമൊരു പഴയകാല മ്യൂസിയമാകരുതെന്നും മറിച്ച്, ഇന്നും നമുക്ക് ജീവിക്കാന്‍ കരുത്തുപകരുന്ന വിശ്വാസത്തിന്റെ വിദ്യാലയമായി മാറണമെന്നുള്ള ശക്തമായ സന്ദേശമാണ് ദിവ്യബലി മധ്യേ സന്ദേശത്തില്‍ പാപ്പ നല്‍കിയത്. ആ വിശ്വാസത്തിന്റെ വിദ്യാലയം ദൈവത്തിന്റെ മുന്‍പിലും സഹോദരന്റെ മുന്‍പിലും മുട്ടുകുത്താന്‍ നമ്മെ പഠിപ്പിക്കുന്നു. കാരണം ആര്‍ക്കും കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താനും അതേസമയം സ്വന്തം സഹോദരനെ നിന്ദിക്കാനും കഴിയില്ല. ആചാരങ്ങള്‍ക്കപ്പുറം, ദിവ്യകാരുണ്യ പ്രദക്ഷിണം സ്വാര്‍ത്ഥതയില്‍ നിന്നും ഉദാസീനതയില്‍ നിന്നും നമ്മെ പുറത്തുകൊണ്ടുവരാനുള്ള ആഹ്വാനമാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

തുടര്‍ന്ന് മാഡ്രിഡിന്റെ പ്രധാന വീഥികളിലൊന്നായ കാല്ലെ ഡി അല്‍കാലയിലൂടെ  പാപ്പയുടെ നേതൃത്വത്തില്‍ നടത്തിയ ദിവ്യകാരുണ്യപ്രദക്ഷിണം അവിസ്മരണീയമായ അനുഭവമായി. മുപ്പതിനായിരത്തിലധികം പുഷ്പങ്ങള്‍ കൊണ്ട് തയാറാക്കിയ 16 അലങ്കാര പരവതാനികള്‍ വിരിച്ച പാതയിലൂടെയാണ് പാപ്പ ദിവ്യകാരുണ്യ പ്രദിക്ഷണം നയിച്ചത്. ദിവ്യകാരുണ്യ നാഥന്‍ ദേവാലയത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും അവിടുന്ന്  തെരുവുകളിലൂടെ, നമ്മോടൊപ്പം നടക്കുന്നുണ്ടെന്നുമുള്ള പാപ്പയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കിയ ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ അടുത്തിടെ ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുള്‍പ്പെടെ വലിയൊരു വിശ്വാസിസമൂഹം പാപ്പയോടൊപ്പം പങ്കുചേര്‍ന്നു.

Related Articles
Priests and religious support hungry people in Cuba

പട്ടിണിയാല്‍ വലയുന്ന ക്യൂബന്‍ ജനതയെ ചേര്‍ത്ത് പിടിച്ച്വൈദികരും സന്യസ്തരും

ഹാവന്ന/ക്യൂബ: തീവ്രമായ ദാരിദ്ര്യത്തിലും ഇരുട്ടിലും വലയുന്ന ക്യൂബന്‍ ജനതക്ക് അഭയമായി കത്തോലിക്കാ ഇടവകകള്‍. വൈദ്യുതിപ്രതിസന്ധിയും ദാരിദ്ര്യവും മൂലം വലയുന്ന ഇവിടുത്തെ ജനങ്ങള്‍ക്ക്, തങ്ങള്‍ക്ക് ഉളളതിന്റെ ഒരു പങ്ക് നല്‍കി ചേര്‍ത്തുപിടിക്കുകയായണ് സമാനമായ പ്രതിസന്ധിയിലൂടെ തന്നെ

Read More »
വത്തിക്കാൻ സിറ്റി: പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായവരുടെ വേദനകൾക്ക് ചെവികൊടുക്കണമെന്നും, കുഞ്ഞുങ്ങൾക്കും ദുർബലർക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു കരുതൽ സംസ്കാരം വളർത്തിയെടുക്കണമെന്നും ലിയോ പതിനാലാമൻ പാപ്പ. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുമായി മാർച്ച് പതിനാറിന് വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. കുട്ടികളുടെ സംരക്ഷണം എന്നത് പുറത്തുനിന്നുള്ള സമ്മർദ്ദം മൂലം നടപ്പിലാക്കേണ്ട ഒരു ജോലിയല്ലെന്നും, മറിച്ച് അത് ക്രിസ്തീയ വിശ്വാസത്തിന്റെ സ്വാഭാവികമായ പ്രകടനമായി മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ പ്രവർത്തനസജ്ജരാകാൻ നാം പ്രേരിതരാകുന്ന ഒരു മാനസാന്തര പ്രക്രിയയാണ് സഭയിൽ ഉണ്ടാകേണ്ടതെന്ന് പാപ്പ പറഞ്ഞു. പീഡനങ്ങളെ അതിജീവിച്ചവരുടെ അനുഭവങ്ങൾ സഭയെ സംബന്ധിച്ചിടത്തോളം ഗൗരവമായി പരിഗണിക്കപ്പെടേണ്ട പാഠങ്ങളാണ്. ആ വേദനകൾ കേൾക്കുന്നത് പ്രയാസകരമാണെങ്കിലും, അവ സത്യം വെളിച്ചത്തുകൊണ്ടുവരാനും എളിമയോടെ കാര്യങ്ങളെ കാണാനും സഹായിക്കും. മുറിവുകളെയും വേദനകളെയും തിരിച്ചറിയുന്നതിലൂടെ മാത്രമേ സഭയിൽ പ്രത്യാശയുടെയും നവീകരണത്തിന്റെയും പുതിയ വഴികൾ തുറക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയിലെ മെത്രാൻമാർക്കും സന്യാസസഭ മേധാവികൾക്കും ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഇരകളെ കേൾക്കുന്നതിനും അവരെ ചേർത്തുപിടിക്കുന്നതിലുമുള്ള തങ്ങളുടെ ഈ വലിയ ദൗത്യം മറ്റാർക്കെങ്കിലും കൈമാറി ഒഴിവാകാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് കഴിയില്ല. ഓരോ സഭാ സ്ഥാപനങ്ങളിലും സമൂഹങ്ങളിലും ഇത്തരമൊരു സുരക്ഷിത സാഹചര്യം ഉറപ്പാക്കേണ്ടത് നേതൃത്വത്തിന്റെ അനിവാര്യമായ കടമയാണ്. വേദനകൾ അംഗീകരിക്കുമ്പോഴാണ് വിശ്വാസ്യതയുള്ള ഒരു മാറ്റം സഭയിൽ സംഭവിക്കുന്നത്. സുരക്ഷാ മുൻകരുതലുകൾ എന്നത് വെറും ചട്ടങ്ങളോ നടപടിക്രമങ്ങളോ മാത്രമായി കാണരുതെന്ന് പാപ്പ വ്യക്തമാക്കി. കുട്ടികളുടെയും ദുർബലരുടെയും സംരക്ഷണം എന്നത് സഭയുടെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ജോലിയല്ല. മറിച്ച്, സഭയുടെ അജപാലന ശുശ്രൂഷകളിലും, വൈദിക പരിശീലനത്തിലും, ഭരണത്തിലും, അച്ചടക്ക നടപടികളിലും എല്ലാം ഒരുപോലെ വ്യാപിക്കേണ്ട ഒന്നാണത്. സഭാ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ സുരക്ഷാ മനോഭാവം പ്രകടമാകണമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തീയ വിശ്വാസത്തിന്റെ സ്വാഭാവിക പ്രകടനമെന്ന നിലയിൽ ചൂഷണങ്ങളെ ചെറുക്കണം: പാപ്പ

വത്തിക്കാൻ സിറ്റി: പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായവരുടെ വേദനകൾക്ക് ചെവികൊടുക്കണമെന്നും, കുഞ്ഞുങ്ങൾക്കും ദുർബലർക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു കരുതൽ സംസ്കാരം വളർത്തിയെടുക്കണമെന്നും ലിയോ പതിനാലാമൻ പാപ്പ. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുമായി മാർച്ച് പതിനാറിന്

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.