വേള്‍ഡ് കപ്പിലെ ഒരോ ഗോളും കേരളത്തെ മധുരിപ്പിക്കും; ഒരോ ഗോളിനും മാവു നടാനൊരുങ്ങി ഫാ. ജോയി

plant tree sapling for every goal scored

ഇരിങ്ങാലക്കുട: ഫുട്‌ബോള്‍ ആവേശത്തിലാണ് ലോകം. ലോകകപ്പില്‍ അടിക്കുന്ന ഓരോ ഗോളും മധുരം കിനിയുന്ന ഓര്‍മ്മകളാണ്. മത്സരം നടക്കുന്നത്, അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്നു രാജ്യങ്ങളിലാണെങ്കിലും ആ മധുരം ഇങ്ങ് കേരളത്തില്‍ പ്രകൃതിക്ക് ഒരു അനുഗ്രഹമായി മാറ്റാനുള്ള ശ്രമത്തിലാണ് ഒരു വൈദികന്‍.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മാനേജരും കായികാധ്യാപകനും പ്രകൃതി സ്‌നേഹിയുമായ ഫാ. ജോയി പീണിക്കപ്പറമ്പിലാണ് ഗോളിന്റെ മധുരം വരുംതലമുറകള്‍ക്ക് മധുരിക്കുന്ന അനുഭവങ്ങളാക്കി മാറ്റുന്നത്. വേള്‍ഡ് കപ്പില്‍ അടിക്കുന്ന ഓരോ ഗോളിനും ഓരോ മരതൈ ആണ് കേരളത്തില്‍ ഈ വൈദികന്‍ നടുന്നത്.

1000 ഡെനങ്ങ് റെഡ് പ്ലാവിന്‍ തൈകളും 1,000 കൊളംബിയന്‍ മാവിന്‍ തൈകളുംറെഡിയാക്കി വച്ചിട്ടുണ്ട്. 2,000 ഗോളെങ്കിലും അടിക്കണമെന്നാണ് ഫാ. ജോയിയുടെ ആഗ്രഹം. ഡെനങ്ങ് റെഡ് ചക്കയ്ക്കും കൊളംബിയന്‍ മാങ്ങയ്ക്കും നല്ല മധുരവും സ്വാദുമാണ്.

മാവച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വൈദികന്‍ 28,345 മരങ്ങള്‍ ഇതിനകം നട്ടിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ഗോളിന്റെ എണ്ണത്തിനനുസരിച്ച് മരതൈകള്‍ നട്ടിരുന്നു.

Related Articles
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.