ആനി മസ്‌ക്രീന്‍ അനുസ്മരണവുമായി കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍

KLCWA Annie Mascarene Memorial

കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ (കെഎല്‍സിഡബ്ല്യൂഎ) സ്ഥാപക ദിനാഘോഷവും ആനി മസ്‌ക്രീന്‍ അനുസ്മരണ സമ്മേളനവും എറണാകുളം ഹൈക്കോടതി വഞ്ചി സ്‌ക്വയറില്‍ നടന്നു.

വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ സമൂഹനന്മയ്ക്കായി സജീവമായി മുന്നോട്ടുവരണമെന്നും, അവരുടെ നേതൃത്വത്തിലൂടെ നന്മയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കെഎല്‍സിഡബ്ല്യൂഎ സംസ്ഥാന പ്രസിഡന്റ് റാണി പ്രദീപ് അധ്യക്ഷത വഹിച്ചു.

ജെബി മേത്തര്‍ എം.പി,  കെആര്‍എല്‍സി ജനറല്‍ സെക്രട്ടറി ഫാ. ജിജോ ജോര്‍ജ് അറക്കത്തറ, ഫാ. പോള്‍ എ. ജെ, കെഎല്‍സിഡബ്ല്യൂഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ജാക്വിലിന്‍ ജോബ്, കെആര്‍ എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഡബ്ല്യൂഎ സംസ്ഥാന ആനിമേറ്റര്‍ സിസ്റ്റര്‍ നിരഞ്ജന, ജൂനിയര്‍ ആനി മസ്‌ക്രീന്‍, കെഎല്‍സിഡബ്ല്യൂഎ സംസ്ഥാന ട്രഷറര്‍  വിനു ഗില്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു. 

കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നായി മുന്നൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ചലച്ചിത്രതാരം പേളി വത്സന്‍,  സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിതനായ അഡ്വ. ഷെറി ജെ. തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Related Articles
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.