‘മാടപ്പിറവായി പറക്കണം…, ശാലോം സമാധാനം…’; ശാലോം ടിവിയുടെ തീംസോംഗ് പിറന്നത് ഫാ. പനച്ചിക്കലിന്റെ തൂലികയില്‍നിന്ന്

Fr Michael Panachickal wrote Shalom TV theme song

കൊച്ചി: ഓരോ പ്രാവശ്യം കേള്‍ക്കുമ്പോഴും ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തുന്ന ശാലോം ടി.വിയുടെ തീംസോംഗ് രചിച്ചത് ഇന്നലെ (ജൂണ്‍ 16) ദൈവസന്നിധിയിലേക്ക് യാത്രയായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സിയായിരുന്നു.

‘വാഗീശ സ്പന്ദന ശ്രുതിതാളം

ആനന്ദദായക ദൃശ്യമേളം…

ശാലോം സമാധാനം

മാടപ്പിറവായി പറക്കണം…’ 

എന്നു തുടങ്ങുന്ന വരികള്‍കഴിഞ്ഞ 22 വര്‍ഷങ്ങള്‍ക്കിടയില്‍ നിത്യേന എന്നപോലെ കേള്‍ക്കാറുണ്ടെങ്കിലും ഓരോ പ്രാവശ്യവും വിരസതയില്ലാതെ മനസില്‍ കുളിര്‍മഞ്ഞു പെയ്യുന്ന അനുഭവമാണ് ഈ ഗാനം സമ്മാനിക്കുന്നത്. ഈ വരികള്‍ പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകത്തില്‍ എഴുതിയാ താണെന്ന് ഫാ. പനച്ചിക്കല്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഗാനങ്ങളിലൂടെ സുവിശേഷപ്രഘോഷണമായിരുന്നു ഫാ. പനച്ചിക്കല്‍ നടത്തിയത്. 

👉 https://youtu.be/MeEOLTELTCM

ഡോ. കെ.ജെ യേശുദാസ്, എസ്. ജാനകി, കെ.എസ് ചിത്ര, മര്‍ക്കോസ്, സുജാത, എം.ജി ശ്രീകുമാര്‍, ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍, കെസ്റ്റര്‍, ജോളി എബ്രാഹം, എലിസബത്ത് രാജു തുടങ്ങിയ അനുഗ്രഹീത ഗായകരെല്ലാം ഫാ. മൈക്കിള്‍ പനച്ചി ക്കലിന്റെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

ഫാ. ആന്റണി ഉരുളിയാനിക്കല്‍, ഫാ. തദ്ദേവൂസ് അരവിന്ദത്ത്, കെ.ജി പീറ്റര്‍ എന്നിങ്ങനെ ഒട്ടുമിക്ക സംഗീതസംവിധായകരും അച്ചന്റെ വരികള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.  

പാലാ, അന്തീനാട് പരേതരായ പനച്ചിക്കല്‍ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്. സഹോ ദരങ്ങള്‍: സിസ്റ്റര്‍ ജിസെല്ല, പരേതനായ ജോസഫ്, സിസ്റ്റര്‍ ഫ്രാന്‍സിന, സിസ്റ്റര്‍ മേരി  മാത്യൂസ് സിഎംസി, റൂബി ലോപ്പസ്, അച്ചാമ്മ സേവ്യര്‍, പരേതനായ സെബാസ്റ്റ്യന്‍, സിസ്റ്റര്‍ കുഞ്ഞമ്മ, ആനി സൈഫി. സംസ്‌കാരം നാളെ (ജൂണ്‍18) ഉച്ചകഴിഞ്ഞ് രണ്ടിന് അടിച്ചിറ ധ്യാനകേന്ദ്രത്തില്‍ നടക്കും. 

‘കര്‍ത്താവ് ഭവനം പണിയാതെ വന്നാല്‍ നിഷ്ഫലമാകും പ്രയത്നമെല്ലാം

കര്‍ത്താവ് നഗരം കാക്കാതെ പോയാല്‍ കാവല്‍ വെറുതെയാകും.’

ഫാ. പനച്ചിക്കലിന്റെ ഗാനത്തിലെ ഈ വരികള്‍ ആവര്‍ത്തിച്ചുകേട്ട ഒരാള്‍ തന്റെ വീടു കാക്കാന്‍ കരുതിയിരുന്ന ഡോബര്‍മാന്‍ നായകളെ ഒഴിവാക്കി യെന്നു പറഞ്ഞ് അച്ചന് കത്തെഴുതിയ അനുഭവമുണ്ട്.

ഇങ്ങനെ വിശ്വാസത്തിന്റെ എത്രയെത്ര കഥകളായിരിക്കും ആളുകള്‍ക്ക് പങ്കുവയ്ക്കാന്‍ ഉണ്ടാകുക.

നിത്യത തീര്‍ക്കുന്ന നിമിഷങ്ങളെ,’ ഫാ. മൈക്കിള്‍ പനച്ചിക്കലിന്റെ ആദ്യ ഗാനത്തിന് 50 വയസ്

Related Articles
Fr Michael Panachickal first song 50 years

‘നിത്യത തീര്‍ക്കുന്ന നിമിഷങ്ങളെ,’ ഫാ. മൈക്കിള്‍ പനച്ചിക്കലിന്റെ ആദ്യ ഗാനത്തിന് 50 വയസ്

മാധ്യമങ്ങളിലൂടെ സുവിശേഷ പ്രവര്‍ത്തനം നടത്തുന്നത് തന്റെ വിളിക്കുള്ളിലെ വിളിയായി കണ്ട് ജീവിതം സമര്‍പ്പിച്ച വിന്‍സന്‍ഷ്യന്‍ വൈദികന്‍ ഫാ. മൈക്കിള്‍ പനച്ചിക്കലിന്റെ ആദ്യഗാനം- നിത്യത തീര്‍ക്കുന്ന നിമിഷങ്ങളെ റെക്കോര്‍ഡ് ചെയ്തിട്ടു അര നൂറ്റാണ്ട് തികയുന്നു. തിരുനാമ

Read More »
Fr Michael Panachickal VC passes away

തിരുനാമകീര്‍ത്തനം പാടാന്‍ ഫാ. പനച്ചിക്കല്‍ നിത്യതയുടെ തീരത്ത്; ഓര്‍മ്മയായത് പാപ്പക്ക് സ്വാഗതഗാനമെഴുതിയ വൈദികന്‍

കോട്ടയം: ”തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…” എന്നു തുടങ്ങി മലയാളികളുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തിയ നിരവധി ഭക്തി ഗാനങ്ങള്‍ രചിച്ച പ്രശസ്ത ഗാനരചയിതാവും വചനപ്രഘോഷകനുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി (77)  അന്തരിച്ചു.  കോട്ടയത്തെ സ്വകാര്യ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.