ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷകര്‍; 163 സന്യസ്തര്‍ക്ക് പരിശീലനം നല്‍കി

163 religious trained as Extraordinary Ministers of Holy Communion

മൈസൂരു:  ദിവ്യകാരുണ്യത്തിന്റെ അസാധാരണ ശുശ്രൂഷകര്‍ക്ക് മൈസൂരു രൂപതയില്‍ പരിശീലനം നല്‍കി. മൈസൂരു കാത്തലിക് സെന്ററില്‍ നടന്ന സംഗമത്തില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്യാസ സമൂഹങ്ങളിലെ 163 കന്യാസ്ത്രീമാരും ബ്രദേഴ്‌സും പങ്കെടുത്തു.

രോഗികള്‍ക്കും പ്രായമായവര്‍ക്കും ഭവനങ്ങളില്‍ച്ചെന്ന് ദിവ്യകാരുണ്യം നല്‍കുക, ദിവ്യകാരുണ്യ ഭക്തി വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.

മൈസൂരു ബിഷപ് ഡോ. ഫ്രാന്‍സിസ് സെറാവോ പരിശീലനത്തിന് നേതൃത്വം നല്‍കി. ദിവ്യകാരുണ്യ ത്തിന്റെ അസാധാരണ ശുശ്രൂഷകര്‍ പ്രാര്‍ത്ഥനയി ലൂടെയും സേവനത്തിലൂടെയും മാതൃകാപരമായ ജീവിതത്തി ലൂടെയും ക്രിസ്തുവിന് സാക്ഷികളാകാന്‍ വിളിക്കപ്പെട്ടവരാണെന്ന് ബിഷപ് സെറാവോ പറഞ്ഞു. 

ദുരിതമനുഭവിക്കുന്ന മണിപ്പൂരിലെ ജനങ്ങള്‍ക്കായി സംഗമത്തോടനുബന്ധിച്ച് പ്രത്യേക ധനസമാഹരണം നടത്തി. മൈസൂരു രൂപത നടത്തിവരുവരുന്ന വിശ്വാസ വര്‍ഷാചരണത്തിന്റെ ഭാഗമായിട്ടാണ് ദിവ്യകാരുണ്യ ശുശ്രൂഷകര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചത്.

Related Articles
Syro Malabar Church Ireland Knock pilgrimage preparations

അയര്‍ലണ്ട് സീറോമലബാര്‍ സഭയുടെ നോക്ക് തീര്‍ത്ഥാടനം; ഒരുങ്ങള്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ നാഷണല്‍ നോക്ക് മരിയന്‍ തീര്‍ത്ഥാടനം മെയ് ഒമ്പതിന് നടക്കും. സഭയുടെ കീഴിലുള്ള 38 വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലുമായി തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗ മിക്കുന്നതായി സംഘാടകര്‍

Read More »
Mooron consecration ceremony in Great Britain Diocese

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മൂറോന്‍ കൂദാശ കര്‍മം നടത്തി

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ  വിവിധ ഇടവകകളിലും മിഷനുകളി ലുമുള്ള ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍ക്കായി ഉപയോഗിക്കുവാനുള്ള മൂറോന്‍ (വിശുദ്ധ തൈലം) കൂദാശ കര്‍മ്മം പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.