അര്‍മേനിയന്‍ അപ്പസ്തോലിക് സഭയെ അടിച്ചമര്‍ത്തുന്നു: ട്രംപ്ഭരണകൂടം ഇടപെടണമെന്ന് ആവശ്യം

Trump Administration urged to act

വാഷിംഗ്ടണ്‍ ഡി.സി: ലോകത്തിലെ ആദ്യ ക്രൈസ്തവരാജ്യമായ അര്‍മേനിയയിലെ അപ്പസ്തോലിക സഭയ്ക്കെതിരായ അര്‍മേനിയന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ ട്രംപ് ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു വര്‍ഷത്തിലധികമായി അര്‍മേനിയന്‍ അപ്പസ്തോലിക സഭയ്ക്കെതിരെ ഗവണ്‍മെന്റ് പിന്തുടരുന്ന ഏകാധിപത്യപരവും ദ്രോഹകരവുമായ നടപടികള്‍ ഇപ്പോഴും തുടരുകയാണെന്ന് നയതന്ത്രവിദഗ്ധനായ ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞു. ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അര്‍മേനിയന്‍ അപ്പസ്തോലിക് സഭാ തലവന്‍ കാതോലിക്കോസ് ഗാരെഗിന്‍ രണ്ടാമനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും, നിരവധി ബിഷപ്പുമാരെ ജയിലിലടയ്ക്കുകയും ചെയ്ത പ്രധാനമന്ത്രി നിക്കോള്‍ പാഷിന്യാന്റെ നടപടികളുടെ പശ്ചാത്തലത്തിലാണ് ഫെര്‍ണാണ്ടസിന്റെ പ്രസ്താവന.  ഓസ്ട്രിയയില്‍ നടക്കേണ്ടിയിരുന്ന സഭാ തലവന്മാരുടെ ആഗോള സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കാതോലിക്കോസിനെ തടഞ്ഞത് ഗൗരവകരമായ വിഷയമാണെന്ന് ഫെര്‍ണാണ്ടസ് ചൂണ്ടിക്കാണിച്ചു. പാശ്ചാത്യ രാജ്യങ്ങളുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യം തുര്‍ക്കിയിലെയോ സിറിയയിലെയോ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെപ്പോലെ മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയത്ത് സമാധാനത്തിന്റെ ഏക വക്താവ് താനാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പാഷിന്യാന്‍ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ‘ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി ഇന്റര്‍നാഷണല്‍’ പ്രസിഡന്റ് ജോണ്‍ ഐബ്നര്‍ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍  അര്‍മേനിയന്‍ അപ്പസ്തോലിക സഭ നേരിടുന്ന പീഡനത്തെ ചെറുക്കുവാന്‍ ട്രംപ് ഭരണകൂടം ശക്തമായ ഇടപെടല്‍ നടത്തണമെന്ന് ഐബ്നര്‍ ആവശ്യപ്പെട്ടു.

Related Articles
uscirf sanctions religious freedom violators

മതസ്വാതന്ത്ര്യം ലംഘിക്കുന്ന സംഘടനകള്‍ക്കെതിരെഉപരോധം ഏര്‍പ്പെടുത്തണം; ശുപാര്‍ശയുമായി യുഎസ്കമ്മീഷന്‍

വാഷിംഗ്ടണ്‍ ഡി സി: മതസ്വാതന്ത്ര്യം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത് യുഎസിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍. രാജ്യത്തിന് ഉപരോധം ഏര്‍പ്പെടുത്തുന്നതിന് പകരം മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്ന ഇടങ്ങളില്‍ അതിന് ഉത്തരവാദികളായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കൂടുതല്‍

Read More »
Rededicating America to God

സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികം; അമേരിക്കയെ ദൈവത്തിന് പുനഃപ്രതിഷ്ഠിക്കുന്നു 

വാഷിംഗ്ടണ്‍ ഡിസി:  മെയ് 17-ന് വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മാളില്‍ വെച്ച് അമേരിക്കയെ ‘ദൈവത്തിന് കീഴിലുള്ള ഒരു രാഷ്ട്രമായി’  വീണ്ടും സമര്‍പ്പിക്കുമെന്ന ചരിത്രപരമായ പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ്ടണ്‍ ഡിസിയില്‍  നടന്ന

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.