സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികം; അമേരിക്കയെ ദൈവത്തിന് പുനഃപ്രതിഷ്ഠിക്കുന്നു 

Rededicating America to God

വാഷിംഗ്ടണ്‍ ഡിസി:  മെയ് 17-ന് വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മാളില്‍ വെച്ച് അമേരിക്കയെ ‘ദൈവത്തിന് കീഴിലുള്ള ഒരു രാഷ്ട്രമായി’  വീണ്ടും സമര്‍പ്പിക്കുമെന്ന ചരിത്രപരമായ പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ്ടണ്‍ ഡിസിയില്‍  നടന്ന 74-ാമത്  നാഷണല്‍ പ്രെയര്‍ ബ്രെയ്ക്ക്ഫാസ്റ്റില്‍ നടത്തിയ പ്രഭാഷണത്തിലാണ് അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘റീഡെഡിക്കേറ്റ് 250’  എന്ന പരിപാടി ട്രംപ് പ്രഖ്യാപിച്ചത്.

അമേരിക്കയുടെ സ്ഥാപക പിതാക്കന്മാര്‍ വിഭാവനം ചെയ്ത ആത്മീയ മൂല്യങ്ങളിലേക്ക് രാജ്യത്തെ തിരികെ കൊണ്ടുപോകുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സ്രഷ്ടാവായ ദൈവമാണ് നമ്മെ സ്വതന്ത്രരും തുല്യരുമായി സൃഷ്ടിച്ചതെന്ന് പ്രഖ്യാപിച്ചാണ് ഈ രാജ്യം പടുത്തുയര്‍ത്തിയതെന്ന് ട്രംപ് ഓര്‍മിപ്പിച്ചു.

പ്രാര്‍ത്ഥന കേവലം ഒരു ചടങ്ങല്ലെന്നും, അത് അമേരിക്കയുടെ ഏറ്റവും വലിയ കരുത്താണെന്നും ട്രംപ് പറഞ്ഞു. ഇതിന്റെ ഉദാഹരണമായി 2025-ലെ കാമ്പ് മിസ്റ്റിക് പ്രളയത്തില്‍ നിന്ന് കുട്ടികളെ രക്ഷിച്ച എമ്മ ഫോള്‍ട്ട്‌സ്, ലണ്ടന്‍ സ്മിത്ത് എന്നീ യുവ വിശ്വാസികളുടെ ധീരതയെ അദ്ദേഹം പ്രശംസിച്ചു. പൊതുവിദ്യാലയങ്ങളില്‍ മതപരമായ പ്രസംഗങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നിയമപരമായ സംരക്ഷണം നല്‍കുന്ന പുതിയ മാര്‍ഗരേഖ കൊണ്ടുവന്നതും നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ നടത്തിയ സൈനിക ഇടപെടലുകളും ഗര്‍ഭച്ഛിദ്രം പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതുമടക്കം ക്രിസ്തീയ വിശ്വാസത്തിനും മതസ്വാതന്ത്ര്യത്തിനുമായി തന്റെ ഭരണകൂടം കൈക്കൊണ്ട നിലപാടുകള്‍ ട്രംപ് അക്കമിട്ട് നിരത്തി.

രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിന് വലിയൊരു തിരിച്ചുവരവ് പ്രകടമാണെന്ന് ട്രംപ് അവകാശപ്പെട്ടു. 2025-ല്‍ ബൈബിള്‍ വില്‍പ്പനയിലുണ്ടായ വര്‍ധനവും, ‘ജെന്‍ ഇസഡ്’ യുവാക്കള്‍ പള്ളികളില്‍ കൂടുതലായി എത്തുന്നു എന്ന പഠന റിപ്പോര്‍ട്ടുകളും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘പ്രാര്‍ത്ഥന രോഗങ്ങളെ സൗഖ്യമാക്കുന്നു, പ്രാര്‍ത്ഥന ശാക്തീകരിക്കുന്നു, പ്രാര്‍ത്ഥന രക്ഷിക്കുന്നു. ലളിതമായി പറഞ്ഞാല്‍, പ്രാര്‍ത്ഥനയാണ് അമേരിക്കയുടെ സൂപ്പര്‍ പവര്‍,’  പ്രസിഡന്റ് ട്രംപ്  കൂട്ടിച്ചേര്‍ത്തു. അമേരിക്കയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ‘അമേരിക്ക പ്രെയ്‌സ്’ മുന്നേറ്റത്തിനും ട്രംപ് തുടക്കം കുറിച്ചു. അമേരിക്കയുടെ ക്രൈസ്തവപരമായ വേരുകള്‍ ഉയിര്‍ത്തിക്കാണിക്കുന്ന 22 പേജുള്ള ഡോക്കുമെന്റും വൈറ്റ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മെയ് 17-ന് നാഷണല്‍ മാളില്‍ നടക്കുന്ന മഹാസംഗമത്തിലേക്ക് പ്രാര്‍ത്ഥിക്കാനും നന്ദി പറയാനുമായി എല്ലാ അമേരിക്കക്കാരെയും പ്രസിഡന്റ് ക്ഷണിച്ചു.

Related Articles
first Malayalam nuns gathering USA Chicago concludes

അമേരിക്കയിലെ പ്രഥമ മലയാളി സന്യാസിനീ സംഗമം ചിക്കാഗോയില്‍ സമാപിച്ചു

ചിക്കാഗോ: അമേരിക്കയിലെയും കാനഡയിലെയും വിവിധ രൂപതകളിലും മിഷന്‍ കേന്ദ്രങ്ങളിലും സേവനമനുഷ്ഠിക്കുന്ന മലയാളി സന്യാസിനികളുടെ പ്രഥമ സമ്മേളനം ചിക്കാഗോയില്‍ സമാപിച്ചു. സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ സ്ഥാപനം, ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക

Read More »
Trump Administration urged to act

അര്‍മേനിയന്‍ അപ്പസ്തോലിക് സഭയെ അടിച്ചമര്‍ത്തുന്നു: ട്രംപ്ഭരണകൂടം ഇടപെടണമെന്ന് ആവശ്യം

വാഷിംഗ്ടണ്‍ ഡി.സി: ലോകത്തിലെ ആദ്യ ക്രൈസ്തവരാജ്യമായ അര്‍മേനിയയിലെ അപ്പസ്തോലിക സഭയ്ക്കെതിരായ അര്‍മേനിയന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ ട്രംപ് ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു വര്‍ഷത്തിലധികമായി അര്‍മേനിയന്‍ അപ്പസ്തോലിക സഭയ്ക്കെതിരെ ഗവണ്‍മെന്റ് പിന്തുടരുന്ന ഏകാധിപത്യപരവും

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.