സിസ്റ്റര്‍ സുജിതയ്ക്ക് വൈദികര്‍ക്കായുള്ള ഡിക്കാസ്റ്ററിയില്‍പുതിയ ദൗത്യം

Sister Sujitha Dicastery for the Clergy

നെയ്യാറ്റിന്‍കര: വത്തിക്കാന്റെ വൈദികര്‍ക്കായുള്ള ഡിക്കാസ്റ്ററി സെക്രട്ടറി ബിഷപ് കാര്‍ലോ റോബെര്‍ട്ടോ മരിയ റദെയെല്ലിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി മലയാളിയായ സിസ്റ്റര്‍ സുജിത സേവ്യര്‍  ഒ.എസ്.എച്ച്.ജെ- യെ നിയമിച്ചു. നെയ്യാറ്റിന്‍കര രൂപയിലെ ചുള്ളിമാനൂര്‍ തിരുഹൃദയ ഫൊറോന ഇടവകാംഗവും ഒബ്ലേറ്റ് സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സഭാംഗവുമാണ് സിസ്റ്റര്‍ സുജിത. വത്തിക്കാനിലെ വൈദികര്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ സിസ്റ്റര്‍ ചുമതലയേറ്റു.

കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ ആഫ്രിക്കന്‍ മിഷന്‍ മേഖലകളില്‍ നീണ്ട 7 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച സിസ്റ്റര്‍ സുജിത  നെയ്യാറ്റിന്‍കര രൂപതയ്ക്ക് കീഴിലുള്ള ‘ക്രിസ്തു കിരണ്‍ ബോയ്‌സ് ഹോമിന്റെ’ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  ഏറെ നന്ദിയോടെയും സന്തോഷത്തോടെയും ഈ ദൗത്യം സ്വീകരിക്കുന്നതായും ദൈവനിയോഗമായി കണ്ട് സഭയ്ക്കായി പൂര്‍ണ്ണ ഹൃദയത്തോടെ ശുശ്രൂഷ ചെയ്യുമെന്നും സിസ്റ്റര്‍ സുജിത പറഞ്ഞു.

Related Articles
Malankara Catholic Church launches website for migrants

പ്രവാസികളുടെ അജപാലനത്തിനായുള്ള വെബ് സൈറ്റുമായി മലങ്കര കത്തോലിക്ക സഭ

റോം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രവാസ ക്ഷേമത്തിനും അജപാലനത്തിനുമായുള്ള കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ( https://smcmigrants.org ) റോമില്‍ വെച്ച് നടന്ന യൂറോപ്പ്-യുകെ  കണ്‍വെന്‍ഷനില്‍ കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമിസ്   കാതോലിക്ക

Read More »
Christ in digital world evangelization

ഡിജിറ്റല്‍ ലോകത്ത് ക്രിസ്തുവിന്റെ കയ്യൊപ്പ് പതിപ്പിക്കണം

പനാജി: ക്രിസ്തുവിനെ വ്യക്തിപരമായി അനുഭവി ക്കാനും ആ പരിവര്‍ത്തനാനുഭവം ഡിജിറ്റല്‍ ലോകത്തേക്ക് എത്തിക്കാനും ആഹ്വാനം ചെയ്ത് ഗോവ-ഡാമന്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ. കോണ്‍ഫ്രന്‍സ് ഓഫ് ഡയോസിഷന്‍ പ്രീസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ (സിഡിപിഐ)

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.