എസ്.ബി അറിവിന്റെയും സ്വഭാവശുദ്ധിയുടെയും വഴികാട്ടി: ഉപരാഷ്ട്രപതി

SB College beacon of knowledge and character

ചങ്ങനാശേരി: എസ്.ബി (സെന്റ് ബെര്‍ക്കുമാന്‍സ്) കോളജ് അറിവിന്റെയും സ്വഭാവശുദ്ധിയുടെയും വഴികാട്ടിയായി നിലകൊള്ളുകയും ജനമനസുക ളെയും രാഷ്ട്രത്തെയും ഒരുപോലെ വാര്‍ത്തെടുക്കു കയും ചെയ്തുവെന്ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍. ചങ്ങനാശേരി എസ്.ബി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തില്‍ മുഖ്യാഥിതിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം കോളനിവാഴ്ചയ്ക്കു കീഴിലായിരുന്ന കാലത്ത്, ചരിത്രപ്രസിദ്ധമായ ഈ കലാലയം ബൗ ദ്ധിക ഉണര്‍വിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നു. ശതാബ്ദി നൂറുവര്‍ഷത്തിന്റെ അവസാനമല്ല, മറിച്ച് മഹത്തായ പുതിയ യുഗത്തിന്റെ തുടക്കമാണെന്നും കഴിഞ്ഞ നൂറ്റാണ്ടിനേക്കാള്‍ തിളക്കത്തോടെ അടുത്ത നൂറ്റാണ്ട് പ്രകാശിക്കട്ടെ എന്നും ഉപരാഷ്ട്രപതി പറഞ്ഞു.

കലാലയത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് പരാമര്‍ശി ച്ച ഉപരാഷ്ട്രപതി, അസംഖ്യം പൂര്‍വവിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തിന്റെ പുകഴ്‌പെറ്റ അറിവിന്റെ വെളിച്ചം ഇന്ത്യയിലുടനീളവും ലോകമെമ്പാടും എത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ പി.കെ വാസുദേവന്‍ നായര്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഈ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികളാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് മുഖ്യമന്ത്രിമാരെ വാര്‍ത്തെ ടുക്കുക എന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് ഈ സ്ഥാപനം നല്‍കിയ ഏറ്റവും വലിയ സംഭാ വനകളില്‍ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.

മാറ്റത്തിനുള്ള ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാസമാണ്. വിദ്യാസമ്പന്നനായ പൗരന്‍ സമൂഹത്തെയും രാഷ്ട്രത്തെയും വാര്‍ത്തെടുക്കു മെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ‘ബര്‍ക്കുമാന്‍സ് സെന്റര്‍ ഫോര്‍ എമര്‍ജിംഗ് ടെക്‌നോള ജീസും’, ഡോ. കെ.എം എബ്രഹാം സെന്റര്‍ ഫോര്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റും’ ഉപരാഷ്ട്ര പതി ഉദ്ഘാടനം ചെയ്തു.

കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്ര  സഹമന്ത്രി സുരേഷ് ഗോപി, മന്ത്രി വി. എന്‍ വാസവന്‍, ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, ജോബ് മൈക്കിള്‍ എംഎല്‍എ, സെന്റ് ബര്‍ക്കുമാ ന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ടെഡി കാഞ്ഞൂപറമ്പില്‍, കോളേജ് മാനേജര്‍ മോണ്‍. ആന്റണി എത്തക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles
SB College centenary ceremony to be held on the 28th

എസ്.ബി കോളജ് ശതാബ്ദി സമാപനം 28ന്; ഉപരാഷ്ട്രപതി മുഖ്യാതിഥി

ചങ്ങനാശേരി: ചങ്ങനാശേരി സെന്റ് ബെര്‍ക്കുമന്‍സ് (എസ്.ബി) കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഫെബ്രുവരി 28 ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 3.30-ന് കോളേജിലെ ആര്‍ച്ചുബിഷപ് കാവുകാട്ടു ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി സി.പി

Read More »
International Music Ashram foundation stone Vice President

രാജ്യത്തെ ആദ്യസംരംഭമായ അന്തര്‍ദേശീയ ഗാനാശ്രമത്തിന് ഉപരാഷ്ട്രപതി ശിലപാകി 

തൃശൂര്‍: സംഗീതം മനുഷ്യ മനസ്സുകളെ ദൈവവുമായി അടുപ്പിക്കുമെന്നും അതൊടൊപ്പം മനുഷ്യബന്ധങ്ങളെ കൂട്ടിയിണക്കുമെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു. രാജ്യത്തെ ആദ്യ സംരംഭമായ അന്തര്‍ദേശീയ ഗാനാശ്രമത്തിന്റെ ശിലാസ്ഥാപനം തൃശൂരിലെ നടത്തറയില്‍ നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി.എം.ഐ.

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.