രാജ്യത്തെ ആദ്യസംരംഭമായ അന്തര്‍ദേശീയ ഗാനാശ്രമത്തിന് ഉപരാഷ്ട്രപതി ശിലപാകി 

International Music Ashram foundation stone Vice President

തൃശൂര്‍: സംഗീതം മനുഷ്യ മനസ്സുകളെ ദൈവവുമായി അടുപ്പിക്കുമെന്നും അതൊടൊപ്പം മനുഷ്യബന്ധങ്ങളെ കൂട്ടിയിണക്കുമെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു.

രാജ്യത്തെ ആദ്യ സംരംഭമായ അന്തര്‍ദേശീയ ഗാനാശ്രമത്തിന്റെ ശിലാസ്ഥാപനം തൃശൂരിലെ നടത്തറയില്‍ നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സി.എം.ഐ. സഭയുടെ കീഴിലുള്ള കെസിന്റെ (KESS) നേതൃത്വത്തില്‍ ചേതനയുമായി സഹകരിച്ചാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിടുന്നത്.

എല്ലാ വിശ്വാസങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാന്‍ സംഗീതത്തിന് ശക്തിയുണ്ട്. ശാന്തമായൊരു രാഗത്തിന് മനുഷ്യ മനസിലെ ഉത്കണ്ഠയെ ശമിപ്പിക്കാനാകും. അതുകൊണ്ടാണ് ഭക്തിഗാനങ്ങള്‍ ഹൃദയ സ്പര്‍ശിയായി അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പ്രൊവിന്‍ഷ്യല്‍ ഫാ. ഡോ. ജോസ് നന്തിക്കര, ഫാ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

പത്മവിഭൂഷണ്‍ കെ.ജെ. യേശുദാസ് ഓണ്‍ലൈനിലൂടെ ആശംസകള്‍ നേര്‍ന്നു. മേയര്‍ ഡോ. നിജി ജസ്റ്റിന്‍, സ്വാമി നന്ദാത്മനന്ദ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

50 ഗായകര്‍ പങ്കെടുത്ത സ്വാഗത ഗാനാലാപനം കഴിഞ്ഞപ്പോള്‍ ഉപരാഷ്ട്രപതി താല്പര്യമെടുത്ത് അവരോടൊപ്പം നിന്ന് ഫോട്ടോ എടുത്തു.

പി.എന്‍.സി. മേനോന്‍, നസീര്‍ വെളിയത്ത്, ടി.എസ്. പട്ടാഭിരാമന്‍, ഡോ. വി.എ. ജോസഫ്, റോബിന്‍സണ്‍ മൈക്കിള്‍ എന്നിവരെ ആദരിച്ചു.

Related Articles
SB College beacon of knowledge and character

എസ്.ബി അറിവിന്റെയും സ്വഭാവശുദ്ധിയുടെയും വഴികാട്ടി: ഉപരാഷ്ട്രപതി

ചങ്ങനാശേരി: എസ്.ബി (സെന്റ് ബെര്‍ക്കുമാന്‍സ്) കോളജ് അറിവിന്റെയും സ്വഭാവശുദ്ധിയുടെയും വഴികാട്ടിയായി നിലകൊള്ളുകയും ജനമനസുക ളെയും രാഷ്ട്രത്തെയും ഒരുപോലെ വാര്‍ത്തെടുക്കു കയും ചെയ്തുവെന്ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍. ചങ്ങനാശേരി എസ്.ബി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തില്‍

Read More »
SB College centenary ceremony to be held on the 28th

എസ്.ബി കോളജ് ശതാബ്ദി സമാപനം 28ന്; ഉപരാഷ്ട്രപതി മുഖ്യാതിഥി

ചങ്ങനാശേരി: ചങ്ങനാശേരി സെന്റ് ബെര്‍ക്കുമന്‍സ് (എസ്.ബി) കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഫെബ്രുവരി 28 ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 3.30-ന് കോളേജിലെ ആര്‍ച്ചുബിഷപ് കാവുകാട്ടു ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി സി.പി

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.