എസ്.ബി കോളജ് ശതാബ്ദി സമാപനം 28ന്; ഉപരാഷ്ട്രപതി മുഖ്യാതിഥി

SB College centenary ceremony to be held on the 28th

ചങ്ങനാശേരി: ചങ്ങനാശേരി സെന്റ് ബെര്‍ക്കുമന്‍സ് (എസ്.ബി) കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഫെബ്രുവരി 28 ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 3.30-ന് കോളേജിലെ ആര്‍ച്ചുബിഷപ് കാവുകാട്ടു ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതി സി.പി രാധാ കൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

2022-ല്‍ കോളേജ് നൂറുവര്‍ഷം പൂര്‍ത്തിയാ ക്കിയെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മാറ്റിവെച്ച ഔദ്യോഗിക സമാപന ചടങ്ങുകളാണ് ഇപ്പോള്‍ വിപുലമായ പരിപാടികളോടെ നടത്തുന്നത്. ചങ്ങനാശേരി പാറേല്‍പ്പള്ളിക്ക് സമീപം പ്രവര്‍ത്തനം ആരംഭിച്ച്, നിലവിലെ കാമ്പസിലേക്ക് കോളേജ് മാറ്റി സ്ഥാപിച്ചതിന്റെ നൂറാം വാര്‍ഷികം കൂടിയാണിത്.

ഉപരാഷ്ട്രപതിയെ കോളജ് രക്ഷാധികാരിയും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയുമായ മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തില്‍കോളജ് കവാടത്തില്‍ സ്വീകരിക്കും. മാര്‍ തോമസ് തറയില്‍ ചടങ്ങില്‍ സ്വാഗതം ആശംസിക്കും. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, സഹകരണ -തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍പ്രസംഗിക്കും.

തുടര്‍ന്ന് ശതാബ്ദി സ്മാരകമായി കോളജില്‍ സ്ഥപിതമാകുന്ന അത്യന്താധുനിക സംവിധാന ങ്ങളുള്ള ഗവേഷണ കേന്ദ്രം ഡോ. കെ.എം എബ്രഹാം സെന്റര്‍ ഫോര്‍ എനര്‍ജി ആന്റ് എണ്‍വയോണ്‍മെന്റിന്റെ ഉദ്ഘാടന കര്‍മ്മം ഉപരാഷ്ട്രപതി നിര്‍വ്വഹിക്കും.

ശതാബ്ദി സ്മരണയ്ക്കായി മാതൃകാപരമായ നിരവധി പദ്ധതികളാണ് കോളേജ് നടപ്പിലാക്കിയത്. പ്രതിരോധ രംഗത്തേക്ക് കടന്നുവരാന്‍ അഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്ന ബര്‍ക്കുമാന്‍സ് ഡിഫന്‍സ് അക്കാദമി ഇതില്‍ പ്രധാനപ്പെട്ടതാണ്. വിവിധ സേനകളിലെ പരീക്ഷകള്‍ക്കുള്ള പരിശീലനവും കായിക പരിശീലനവും ഇവിടെ നല്‍കുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ ഗുരുതരമായ രോഗങ്ങള്‍ (കാന്‍സര്‍, വൃക്കരോഗം തുടങ്ങിയവ) ബാധിച്ചാല്‍ അവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന പദ്ധതിയാണ് ‘അമൃത്.’ കോളേജ് പിടിഎയുടെ നേതൃത്വത്തിലാണ് ഈ സമാശ്വാസ പദ്ധതി നടപ്പിലാക്കുന്നത്.

വിവിധ ശാസ്ത്ര സാങ്കേതിക വിഷയങ്ങളെക്കുറിച്ചുള്ള എജ്യൂക്കേഷണല്‍ കണ്ടന്റുകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ അത്യാധുനിക സംവിധാനങ്ങളുള്ള എസ്. ബി മള്‍ട്ടിമീഡിയ സ്റ്റുഡിയോയും എഡിറ്റിംഗ് സ്യൂട്ടും ആരംഭിച്ചു.

ശതാബ്ദിയോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ശ്രദ്ധേയമായ സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. ശാസ്ത്ര കൗതുകം പ്രോത്സാഹിപ്പിക്കുന്നതിനായി ഓള്‍ ഇന്ത്യാ സയന്‍സ് കള്‍ച്ചറല്‍ എക്‌സിബിഷന്‍ ‘സംവിധ്’ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമടക്കം ഒന്നരലക്ഷത്തോളം ആളുകളാണ് എക്‌സിബിഷന്‍ നഗര്‍ സന്ദര്‍ശിച്ചത്.

Related Articles
protect life message Mar Thomas Tharayil voice for life

ജീവന്‍റെ സംരക്ഷണത്തിനായി ശബ്ദമുയരണം: മാര്‍ തോമസ് തറയില്‍

ചങ്ങനാശേരി: ജീവന്റെ സംരക്ഷണത്തിനായി  ശബ്ദമുയര്‍ത്താന്‍ നമുക്ക് കഴിയണമെന്നും ഭ്രൂണഹത്യ കൊടും തിന്മയാണെന്നും ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ ചങ്ങനാശേരി അതിരൂപത ജീവന്‍ ജ്യോതിസ് പ്രോലൈഫ് സെല്‍, കൃപ പ്രോ

Read More »
FCRA amendment anti democratic Mar Tharayil statement

എഫ്‌സിആര്‍എ നിയമഭേദഗതി ജനാധിപത്യ വിരുദ്ധം: മാര്‍ തറയില്‍

ചങ്ങനാശേരി: വിദേശഫണ്ട് സ്വീകരിക്കല്‍ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്‍ ജനാധിപത്യ വിരുദ്ധമെന്ന് കെസിബിസി സെക്രട്ടറി ജനറലും ചങ്ങനാശേരി ആര്‍ച്ചുബിഷപ്പുമായ മാര്‍ തോമസ് തറയില്‍. ബില്ലിലെ വ്യവസ്ഥകളില്‍ ന്യൂനപ ക്ഷങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.