ചരിത്രത്തിലാദ്യമായി പാപ്പ  സ്പാനിഷ് പാര്‍ലമെന്റിനെ  അഭിസംബോധന ചെയ്യും

Pope to address Spanish Parliament

മാഡ്രിഡ്: സ്‌പെയിനിന്റെയും വത്തിക്കാന്റെയും നയതന്ത്രബന്ധത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ലിയോ 14-ാമന്‍ മാര്‍പാപ്പ ജൂണ്‍ 8-ന് സ്പാനിഷ് പാര്‍ലമെന്റിനെ ((Cortes Generales) അഭിസംബോധന ചെയ്യും. കഴിഞ്ഞ ദശകങ്ങളില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, ബനഡിക്ട് പതിനാറാമന്‍ എന്നീ മാര്‍പാപ്പമാര്‍ സ്‌പെയിന്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും, ആദ്യമായാണ് വത്തിക്കാന്റെ രാഷ്ട്രത്തലവന്‍ കൂടെയായ പാപ്പ ജനപ്രതിനിധികളെയും സെനറ്റര്‍മാരെയും അഭിസംബോധന ചെയ്യുന്നത്. ജൂണ്‍ 8 തിങ്കളാഴ്ച നടക്കുന്ന സംയുക്ത സമ്മേളനത്തില്‍ പാപ്പയും കോണ്‍ഗ്രസ് പ്രസിഡന്റ് ഫ്രാന്‍സിന അര്‍മെന്‍ഗോളും മാത്രമായിരിക്കും പ്രസംഗിക്കുക.

ജൂണ്‍ 6  മുതല്‍ 12 വരെയുള്ള ദിവസങ്ങളിലാണ് പാപ്പ സ്‌പെയിന്‍ സന്ദര്‍ശിക്കുന്നത്. സ്പാനിഷ് ബിഷപ്പുമാരുടെ വക്താവ് ബിഷപ് ഫ്രാന്‍സിസ്‌കോ സെസാര്‍ ഗാര്‍സിയ മാഗന്‍ ഈ സന്ദര്‍ശനത്തെ ‘സന്തോഷത്തിന്റെയും പ്രത്യാശയുടെയും നിമിഷം’ എന്നാണ് വിശേഷിപ്പിച്ചത്. ജൂണ്‍ 6 മുതല്‍ 12 വരെ നീണ്ടുനില്‍ക്കുന്ന പാപ്പയുടെ സ്‌പെയിന്‍ യാത്രയ്ക്ക് രണ്ട് പ്രധാന തലങ്ങളാണുള്ളതെന്ന് ബിഷപ് പറഞ്ഞു. സ്പാനിഷ് സഭയുമായുള്ള ഐക്യം ദൃഢമാക്കുന്നതിനൊപ്പം  വത്തിക്കാന്റെ തലവന്‍ എന്ന നിലയില്‍ സ്‌പെയിനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക കൂടിക്കാഴ്ചകളും സന്ദര്‍ശനത്തിന്റെ ഭാഗമായി പാപ്പ നടത്തും.  

വിഖ്യാതമായ ‘സഗ്രാഡ ഫാമിലിയ’ ബസിലിക്കയിലെ യേശുക്രിസ്തുവിന്റെ  നാമധേയത്തിലുള്ള ഗോപുരത്തിന്റെ ഉദ്ഘാടനം, കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി കാനറി ദ്വീപുകളിലേക്ക് നടത്തുന്ന സന്ദര്‍ശനം തുടങ്ങി സുപ്രധാനമായ നിരവധി ചടങ്ങുകളാണ് ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Related Articles
Ecuador reconsecrated to the Sacred Heart of Jesus

തിരുഹൃദയത്തിന്  ഇക്വഡോറിനെ പുനഃപ്രതിഷ്ഠിച്ചു; വിശ്വാസനിറവില്‍ ലോകത്തില്‍ ആദ്യമായി തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട രാജ്യം

ഗ്വായാക്വില്‍/ഇക്വഡോര്‍: 152 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലോകത്തിലാദ്യമായി തിരുഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ട രാജ്യമെന്ന ബഹുമതി സ്വന്തമാക്കിയ ഇക്വഡോറിനെ ഈശോയുടെ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിച്ചു. തിരുഹൃദയ തിരുനാള്‍ ദിനമായ ജൂണ്‍ 12-ന്, ഗ്വായാക്വില്‍ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന്

Read More »
Eucharistic procession connecting 15 Marian shrines

15 മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളെ കോര്‍ത്തിണക്കി ദിവ്യകാരുണ്യപ്രദക്ഷിണം; ചരിത്രത്തില്‍ ഇടംപിടിച്ചവിമലഹൃദയ തിരുനാളാചരണം

ഡെറി സിറ്റി/വടക്കന്‍ അയര്‍ലന്‍ഡ്: ഫാത്തിമയും ലൂര്‍ദും ഉള്‍പ്പടെ 15 പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളെ  കോര്‍ത്തിണക്കിക്കൊണ്ട്  ഒരേസമയം നടത്തിയ ‘ആഗോള മരിയന്‍ ദിവ്യകാരുണ്യ പ്രഘോഷണ പദയാത്ര’ ചരിത്രത്തില്‍ ഇടംപിടിച്ചു. വടക്കന്‍ അയര്‍ലന്‍ഡിലെ ഡെറി സിറ്റി കേന്ദ്രീകരിച്ചാണ്,

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.