15 മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളെ കോര്‍ത്തിണക്കി ദിവ്യകാരുണ്യപ്രദക്ഷിണം; ചരിത്രത്തില്‍ ഇടംപിടിച്ചവിമലഹൃദയ തിരുനാളാചരണം

Eucharistic procession connecting 15 Marian shrines

ഡെറി സിറ്റി/വടക്കന്‍ അയര്‍ലന്‍ഡ്: ഫാത്തിമയും ലൂര്‍ദും ഉള്‍പ്പടെ 15 പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളെ  കോര്‍ത്തിണക്കിക്കൊണ്ട്  ഒരേസമയം നടത്തിയ ‘ആഗോള മരിയന്‍ ദിവ്യകാരുണ്യ പ്രഘോഷണ പദയാത്ര’ ചരിത്രത്തില്‍ ഇടംപിടിച്ചു. വടക്കന്‍ അയര്‍ലന്‍ഡിലെ ഡെറി സിറ്റി കേന്ദ്രീകരിച്ചാണ്,  ലോകമെമ്പാടും ഒരേ സമയം  ഈ ദിവ്യകാരുണ്യ പ്രദക്ഷിണം  ഏകോപിപ്പിച്ചത്.

വിശുദ്ധ അന്തോണീസിന്റെ തിരുനാളും, മറിയത്തിന്റെ വിമലഹൃദയ തിരുനാളും ഒത്തുചേര്‍ന്ന ജൂണ്‍ 13-ന് ഡെറി സിറ്റിയില്‍ നടന്ന പദയാത്രയില്‍ ആറായിരത്തിലധികം വിശ്വാസികളാണ് പങ്കെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 550-ലധികം ഇടവകകളും 15 പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളും ഈ ആഗോള പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കാളികളായി. ഫാത്തിമ (പോര്‍ച്ചുഗല്‍), ലൂര്‍ദ്, ലാസലറ്റ്, പോണ്ട്‌മെയിന്‍ (ഫ്രാന്‍സ്), ഗരബന്തല്‍ (സ്‌പെയിന്‍), ബോറെയിംഗ് (ബെല്‍ജിയം), അയര്‍ലന്‍ഡിലെ നോക്ക് തുടങ്ങിയ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളും, ഫാത്തിമയില്‍ മരിയന്‍ ദര്‍ശനം ലഭിച്ച സിസ്റ്റര്‍ ലൂസിയ ജീവിച്ചിരുന്ന പോര്‍ച്ചുഗലിലെ കോയിമ്പ്ര കോണ്‍വെന്റും ഈ ആഗോള ദിവ്യകാരുണ്യപ്രദക്ഷിണത്തിന്റെ ഭാഗമായി.

‘ഗാര്‍ഡിയന്‍സ് ഓഫ് ദി ഫെയ്ത്ത്’ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബാരി മാലറ്റ് എന്ന വിശ്വാസിയുടെ ഒരു വര്‍ഷത്തെ കഠിനാധ്വാനമാണ് ഈ ആഗോള സംരംഭത്തിന് പിന്നില്‍. മുന്‍ വര്‍ഷങ്ങളില്‍ ഡെറിയില്‍ നടത്തിയ ദിവ്യകാരുണ്യ പദയാത്രകള്‍ പുറപ്പെടുവിച്ച ആത്മീയ ഫലങ്ങളാണ് ഈ യജ്ഞത്തിന്  ബാരിയെ പ്രേരിപ്പച്ചത്. ‘വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും, നിരവധി യുവാക്കള്‍ സന്യാസ-പൗരോഹിത്യ വഴിയിലേക്ക് കടന്നുവരികയും ചെയ്തു. പ്രത്യേകിച്ച് ‘ജെന്‍ സി’ തലമുറയിലെ യുവാക്കള്‍ക്കിടയില്‍ വിശ്വാസപരമായ വലിയൊരു മാറ്റം ദൃശ്യമാണ്,’ ബാരി പറഞ്ഞു.

ആര്‍ച്ചുബിഷപ്  ഏമന്‍ മാര്‍ട്ടിന്‍ അയര്‍ലന്‍ഡിനെ ഈശോയുടെ തിരുഹൃദയത്തിനും മറിയത്തിന്റെ വിമലഹൃദയത്തിനും പുനഃപ്രതിഷ്ഠിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു ആഗോള പ്രാര്‍ത്ഥനാ കൂട്ടായ്മ സാധ്യമായത് എന്നത് ദൈവനിയോഗമാണെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Pope Leo XIV recognizes 50 martyrs martyrdom approval

സഭയുടെ സ്ഥിരീകരണം, വിശ്വാസത്തെപ്രതി മരണം വരിച്ച ആ 50 പേരും ക്രിസ്തുവിന്റെ രക്തസാക്ഷികൾ!

മാഡ്രിഡ്: സ്‌പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് ‘വിശ്വാസത്തോടുള്ള വിദ്വേഷത്താല്‍’ കൊല്ലപ്പെട്ട 50 പേരുടെ രക്തസാക്ഷിത്വം ലിയോ 14-ാമന്‍ പാപ്പ ഔദ്യോഗികമായി അംഗീകരിച്ചു. വിശുദ്ധര്‍ക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍സെല്ലോ സെമെരാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇത് സംബന്ധിച്ച

Read More »
Blessed Francis Xavier Truong Buu Diep

വിയറ്റ്‌നാമിന്റെ മണ്ണിലെ ആദ്യ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം: ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ട്രൂങ് ബു ഡിപ്പിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

ഹാനോയ്: വിയറ്റ്‌നാമിന്റെ മണ്ണില്‍, ചരിത്രത്തില്‍ ആദ്യമായി നടന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങില്‍ രക്തസാക്ഷിയായ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ട്രൂങ് ബു ഡിപ്പിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.  കാന്‍ തോ രൂപതയിലെ, തക് സേ ദേവാലയത്തില്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.