തിരുഹൃദയത്തിന്  ഇക്വഡോറിനെ പുനഃപ്രതിഷ്ഠിച്ചു; വിശ്വാസനിറവില്‍ ലോകത്തില്‍ ആദ്യമായി തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട രാജ്യം

Ecuador reconsecrated to the Sacred Heart of Jesus

ഗ്വായാക്വില്‍/ഇക്വഡോര്‍: 152 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലോകത്തിലാദ്യമായി തിരുഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ട രാജ്യമെന്ന ബഹുമതി സ്വന്തമാക്കിയ ഇക്വഡോറിനെ ഈശോയുടെ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിച്ചു. തിരുഹൃദയ തിരുനാള്‍ ദിനമായ ജൂണ്‍ 12-ന്, ഗ്വായാക്വില്‍ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി ഇക്വഡോര്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് പ്രസിഡന്റും ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ലൂയിസ് കബ്രേരയാണ് പ്രതിഷ്ഠാ നവീകരണത്തിന് കാര്‍മികത്വം വഹിച്ചത്. ആത്മീയ ചൈതന്യവും ചരിത്രസ്മരണകളും ഇരമ്പിയാര്‍ത്ത നിമിഷങ്ങളില്‍, ഇക്വഡോര്‍  ഈശോയുടെ തിരുഹൃദയത്തിന് സ്വന്തമാണെന്ന് വീണ്ടും ഏറ്റുപറഞ്ഞു.

ക്രിസ്തുവിന്റേതായിരിക്കാനും അവിടുത്തെ സ്‌നേഹത്തില്‍ ജീവിക്കാനുമുള്ള ഹൃദയത്തിന്റെ തീരുമാനത്തെ വീണ്ടും ഉറപ്പിക്കുകയാണ് ഈ പ്രതിഷ്ഠാകര്‍മത്തിലൂടെയെന്ന് കര്‍ദിനാള്‍ കബ്രേ പറഞ്ഞു. സാഹചര്യങ്ങളുടെ ഇരകളാകാന്‍ വിസമ്മതിക്കമമെന്നും നമ്മുടെ പരാജയങ്ങളുടെ കുറ്റം ദൈവത്തിന് മേല്‍ ചാരരുതെന്നും കര്‍ദിനാള്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു. ദിവ്യബലിക്ക് ഒടുവിലാണ് രാജ്യത്തെ മുഴുവനെയും തിരുഹൃദയത്തിന് ഭരമേല്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ കര്‍ദിനാള്‍ നടത്തിയത്.

Related Articles
Bishop Anaparambil gifts Sacred Heart artwork to Pope

കമ്പിളി നൂലുകള്‍കൊണ്ട് നെയ്‌തെടുത്ത തിരുഹൃദയ രൂപം പാപ്പയ്ക്ക് സമ്മാനിച്ച് ബിഷപ് ആനാപറമ്പില്‍

വത്തിക്കാന്‍ സിറ്റി: കമ്പിളി നൂലുകള്‍കൊണ്ട് പ്രത്യേകമായി നെയ്‌തെടുത്ത തിരുഹൃദയ രൂപം മാര്‍പാപ്പയ്ക്ക് സമ്മാനിച്ച് ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍. വത്തിക്കാനില്‍ ലിയോ പതിന്നാലാമന്‍ പാപ്പയെ സന്ദര്‍ശിച്ചപ്പോഴാണ് തിരുഹൃദയ രൂപം നല്‍കിയത്.  ചേര്‍ത്തലയിലെ ട്രാവന്‍കൂര്‍

Read More »
Blessed Francis Xavier Truong Buu Diep

വിയറ്റ്‌നാമിന്റെ മണ്ണിലെ ആദ്യ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം: ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ട്രൂങ് ബു ഡിപ്പിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

ഹാനോയ്: വിയറ്റ്‌നാമിന്റെ മണ്ണില്‍, ചരിത്രത്തില്‍ ആദ്യമായി നടന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങില്‍ രക്തസാക്ഷിയായ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ട്രൂങ് ബു ഡിപ്പിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.  കാന്‍ തോ രൂപതയിലെ, തക് സേ ദേവാലയത്തില്‍

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.