നിങ്ങളുടെ ദൈവമായ കര്‍ത്താവ് പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിക്കണം: വിശുദ്ധി ‘ഓപ്ഷന’ല്ലെന്ന് വൈദികരെ ഓര്‍മിപ്പിച്ച് പാപ്പ

Pope reminds priests that holiness is not optional

ഇസ്രായേല്‍ ജനത്തോട് ദൈവം പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് വൈദികര്‍ വിശുദ്ധജീവിതം നയിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന ഓര്‍മപ്പെടുത്തലുമായി ലിയോ 14-ാമന്‍ പാപ്പ. ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ ആചരിക്കുന്ന ‘വൈദികരുടെ വിശുദ്ധീകരണത്തിനായുള്ള പ്രാര്‍ത്ഥനാ ദിന’ത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍, ‘നിങ്ങളുടെ ദൈവമായ കര്‍ത്താവായ ഞാന്‍ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിക്കുവിന്‍'(ലേവ്യര്‍ 19:2; 1 പത്രോസ് 1:16) എന്ന ദൈവത്തിന്റെ ആഹ്വാനം പാപ്പ വൈദികരോട് പങ്കുവച്ചു.

സ്വര്‍ഗീയമായ ഈ ആഹ്വാനം യുഗങ്ങളിലൂടെ ഇന്നും പ്രതിധ്വനിച്ചുകൊണ്ടിരിക്കുകയാണെന്ന് പാപ്പ കുറിച്ചു. ‘ഇന്നും അത് ഓരോ വിശ്വാസിയിലും, പ്രത്യേകിച്ച് നമ്മള്‍ വൈദികരില്‍ ശക്തമായി മുഴങ്ങിക്കേള്‍ക്കുന്നു. വിശുദ്ധിയെന്നത് പല ഓപ്ഷനുകളില്‍ ഒന്നോ അല്ലെങ്കില്‍ അമൂര്‍ത്തമായ ആശയമോ അല്ല. മറിച്ച് ഉത്ഥിതനായ ക്രിസ്തുവിേെനാടൊപ്പം സ്വര്‍ഗസൗഭാഗ്യത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും സ്വത്വത്തിന്റെ ഭാഗമാണ് വിശുദ്ധി,’ പാപ്പ വിശദീകരിച്ചു.

വിശുദ്ധി എന്നത് ക്രിസ്തുവിന്റെ രഹസ്യത്തിലുള്ള പങ്കുചേരലും, കൂട്ടായ്മയിലേക്കുള്ള ഒരു തീര്‍ത്ഥാടനവുമാണ്. ക്രിസ്തുവിന്റെ കുത്തിത്തുറക്കപ്പെട്ട തിരുഹൃദയത്തിന് മുന്നില്‍ ‘ഇതാ ഞാന്‍’ എന്ന സമര്‍പ്പണം ഓരോ ദിവസവും പുതുക്കുവാന്‍ പാപ്പ വൈദികരോട് അഭ്യര്‍ത്ഥിച്ചു. ക്രിസ്തു തന്റെ ജനത്തെ എത്രമാത്രം സ്‌നേഹിച്ചുവോ, അതേ സ്‌നേഹത്തോടെ അവിടുത്തെ ജനത്തെ സ്‌നേഹിക്കാന്‍ നിങ്ങളെത്തന്നെ പൂര്‍ണമായി അവിടുത്തേക്ക് വിട്ടുകൊടുക്കുവാന്‍ അതിലൂടെ സാധിക്കുമെന്ന് പാപ്പ പറഞ്ഞു.

‘പൗരോഹിത്യം എന്നത് ഈശോയുടെ തിരുഹൃദയത്തിന്റെ സ്‌നേഹമാണ്’ എന്ന ആര്‍സിലെ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ വാക്കുകള്‍ പാപ്പ വൈദികരെ ഓര്‍മിപ്പിച്ചു. നമ്മള്‍ പൂര്‍ണമായി കീഴടങ്ങുകയും നമ്മെത്തന്നെ സമര്‍പ്പിക്കുകയും ചെയ്താല്‍, നമ്മില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടുപോകില്ല എന്നതിന്റെ ഉറപ്പും വാഗ്ദാനവുമാണ് ഈ സ്‌നേഹമെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. വൈദികരുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന് എല്ലാ വൈദികരെയും ഭരമേല്‍പ്പിച്ചുകൊണ്ടാണ് പാപ്പയുടെ സന്ദേശം അവസാനിക്കുന്നത്.

Related Articles
Pope-Leo-XIV-calls-for-strengthening-Christian-unity

ക്രൈസ്തവ ഐക്യം ദൃഢമാക്കാൻ ആഹ്വാനം നൽകി ലിയോ പതിനാലാമൻ പാപ്പ

വത്തിക്കാൻ സിറ്റി: ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യം കൂടുതൽ ശക്തമാക്കണമെന്നും ഹൃദയങ്ങളിൽ നിന്ന് മുൻവിധികളെ ദൂരെയെറിയണമെന്നും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പ. വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിൽ വിവിധ പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ നിന്നുള്ള

Read More »
Pope answers Desiree's question about forgiveness

‘അമ്മയെ കൊല്ലാന്‍ നോക്കിയ അപ്പനോട് ഞാന്‍ എങ്ങനെ ക്ഷമിക്കും?’; ഡെസിറേയുടെ ചോദ്യത്തിന് ലേപനമായി പാപ്പയുടെ മറുപടി

ബാഴ്സലോണ: ബാഴ്സലോണയിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിന് യുവജനങ്ങളെ സാക്ഷിനിര്‍ത്തി, ഹൃദയഭേദകമായ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച മൂന്ന് യുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ക്രിസ്തുവിന്റെ കരുണയുടെ ലേപനമായി ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ഹൃദയപൂര്‍വമായ  മറുപടികള്‍. സ്പെയിന്‍ സന്ദര്‍ശനത്തിന്റെ നാലാം

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.