
കാക്കനാട്: ഭാരതത്തിലെ മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവും ചങ്ങനാശേരി അതിരൂപതാംഗവുമായ ഷെവ. പ്രഫ. ജെ. ഫിലിപ്പിന്റെ നിര്യാണത്തില്‍ സീറോമലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുശോചിച്ചു.
മാനേജ്മെന്റ് പഠനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിത്വമായിരുന്നു പ്രഫ. ജെ. ഫിലിപ്പ് എന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് അനുസ്മരിച്ചു. മാനേജ്മന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറ്റവും മികച്ചവ യിലൊന്നായ എക്‌സ് ഐഎംഇയുടെ സ്ഥാപകന്‍, ഐഐഎം ബാംഗ്ലൂര്‍ ഡയറക്ടര്‍, എക്‌സ് എല്‍ആര്‍ ഐ ഡീന്‍ എന്നീ നിലകളില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം, ക്രൈസ്തവ മൂല്യങ്ങള്‍ എങ്ങനെ വിദ്യാഭ്യാസ ദര്‍ശനത്തില്‍ സമന്വയിപ്പിക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തു.
വിദ്യാഭ്യാസ മേഖലയ്ക്കും സഭയ്ക്കും നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി ലിയോ പതിനാലാമന്‍ മാര്‍പാപ്പ ‘ഷെവലിയര്‍’ പദവി നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. പരേതന്റെ ആത്മാ വിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗ ങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മാര്‍ തട്ടില്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

