പ്രത്യാശയുടെയും അതിജീവനത്തിന്റെയും സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നത്: മാര്‍ തട്ടില്‍ 

Mar Raphael Thattil Easter message

കാക്കനാട്: തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും സന്ദേശമാണ് ഈസ്റ്റര്‍ ലോകത്തിനു നല്‍കുന്നതെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.

മാനവചരിത്രത്തെ പ്രകാശത്തിലേക്കും നിത്യജീവ നിലേക്കും നയിച്ച വിപ്ലവകരമായ സംഭവമാണ് മിശിഹായുടെ ഉത്ഥാനം. ക്രൈസ്തവ വിശ്വാസ ത്തിന്റെ ആണിക്കല്ലും അടിസ്ഥാനവും ഈ ഉത്ഥാനരഹസ്യമാണെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ മാര്‍ തട്ടില്‍ വ്യക്തമാക്കി.

ദുരിതമനുഭവിക്കുന്നവരുടെ വിലാപത്തിലും യുദ്ധമുഖങ്ങളിലെ നിസഹായതയിലും വേട്ടയാടപ്പെടുന്നവരുടെ പലായനത്തിലും പ്രത്യാശയുടെ പ്രകാശമായി മിശിഹാ കൂടെയുണ്ടെന്ന വലിയ സത്യം ശൂന്യമായ കല്ലറ ഉറപ്പുനല്‍കുന്നു.

ഈ കാലഘട്ടം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളും അവിടെനിന്നു യരുന്ന നിസഹായരുടെ നിലവിളികളും ഹൃദയഭേദ കമാണ്. ലോകമെമ്പാടും ക്രൈസ്തവര്‍ക്കു നേരെയുള്ള അസഹിഷ്ണുതയും പീഡനങ്ങളും വര്‍ധിച്ചുവരുന്നു. അനീതിയുടെയും മരണത്തിന്റെയും കല്ലറകള്‍ക്കുമേല്‍ പ്രത്യാശയുടെ സൂര്യന്‍ ഉദിക്കുക തന്നെ ചെയ്യും; മാര്‍ തട്ടില്‍ ചൂണ്ടിക്കാട്ടി.

Related Articles
Children with cancer decorate Vatican Christmas Tree

വേദനകള്‍ സുല്ലിടും; വത്തിക്കാനിലെ ക്രിസ്മസ് ട്രീ അലങ്കരിക്കാന്‍ കാന്‍സര്‍ ബാധിതരായ കുട്ടികള്‍

വത്തിക്കാന്‍ സിറ്റി: കാന്‍സര്‍  ബാധിതരായി  വത്തിക്കാനിലെ ആശുപത്രികളില്‍ കഴിയുന്ന കുട്ടികളുടെ ഉള്ളിലെ സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍  ഈ ക്രിസ്മസിന് വേദനകള്‍ സുല്ലിടും. ഇത്തവണ ക്രിസ്മസിന് വത്തിക്കാനിലെ  സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുക്കുന്ന ക്രിസ്മസ് ട്രീ അലങ്കരിക്കുന്നത്

Read More »
Mar Raphael Thattil Malayattoor pilgrimage

മാര്‍ റാഫേല്‍ തട്ടില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടനം നടത്തി

മലയാറ്റൂര്‍: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മലയാറ്റൂര്‍ കുരിശുമുടിയില്‍ തീര്‍ത്ഥാടനം നടത്തി. മാര്‍ത്തോമാ ശ്ലീഹായുടെ രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തിയശേഷമാണ് മലകയറ്റം ആരംഭിച്ചത്. കുരിശുമുടിയില്‍ എത്തിയ മാര്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.