മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലില്‍ സപ്തതിയിലേക്ക്

Major Archbishop Mar Raphael Thattil 70th birthday

കാക്കനാട്: സീറോമലബാര്‍സഭയുടെ  മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ എഴുപതിന്റെ നിറവില്‍.(Major Archbishop Mar Raphael Thattil 70th birthday) തൃശൂര്‍ പുത്തന്‍പള്ളി തട്ടില്‍ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളില്‍ ഇളയവനായി 1956 ഏപ്രില്‍ 21-നായിരുന്നു ജനനം. 1980 ഡിസംബര്‍ 21-ന് തൃശൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കുണ്ടുകുളത്തില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

തൃശൂര്‍ അതിരൂപതയുടെ വൈസ് ചാന്‍സലര്‍, മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ സെക്രട്ടറി, മതബോധന കേന്ദ്രം ഡയറക്ടര്‍, അതിരൂപത ചാന്‍സലര്‍, മേരിമാതാ മേജര്‍ സെമിനാരിയുടെ പ്രഥമ റെക്ടര്‍, തൃശ്ശൂര്‍ അതിരൂപതയുടെ വികാരി ജനറാള്‍ എന്നീ നിലകളില്‍ സേവനം ചെയ്തതിനുശേഷമാണ് 2010  ഏപ്രില്‍ 10 നു  അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായത്. ‘വിഭജിക്കപ്പെടാനും പങ്കുവെക്കപ്പെടാനും’ എന്നതാണ് മാര്‍ റാഫേല്‍ തട്ടിലിന്റെ ആപ്തവാക്യം.

2014-ല്‍ ഇന്ത്യയിലെ മറ്റൊരു സീറോമലബാര്‍ രൂപതയുടെയും ഭാഗമല്ലാത്ത പ്രദേശങ്ങളിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായും, 2017-ല്‍ പുതുതായി  സ്ഥാപിക്കപ്പെട്ട ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായും ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ തട്ടിലിനെ നിയമിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിരമിച്ച സാഹചര്യത്തിലാണ് സീറോമലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടത്. 2024 ജനുവരി 11 നായിരുന്നു  സ്ഥാനാരോഹണം.

ഇന്ന് വൈകുന്നേരം (ഏപ്രില്‍ 21) ലളിതമായ രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ചടങ്ങില്‍ എഴുപതാം പിറന്നാള്‍ ആഘോഷിക്കും.

Related Articles
Bethania 101-day Rosary

ബഥാനിയായിലെ 101 ദിവസത്തെ അഖണ്ഡ ജപമാലക്ക് തുടക്കമായി

താമരശേരി: താമരശേരി രൂപതയുടെ ആത്മീയ നവീകരണകേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയായില്‍ 101 രാപകലുകള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണ ത്തിനും തുടക്കമായി. അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ 26-ാം വര്‍ഷമാണിത്. ലോക സമാധാനവും കുടുംബ

Read More »
Mundathikkode accident Latin Catholic Bishops Council condolence

മുണ്ടത്തിക്കോട് അപകടം; അനുശോചിച്ച് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

കൊച്ചി: തൃശൂര്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെ,14 പേരുടെ ജീവനെടുക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്ത മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കേരളത്തിലെ ലത്തീന്‍ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി) ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സ്‌ഫോടനത്തില്‍  മരണമടഞ്ഞവരുടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.