വിശ്വാസത്തിന്റെ ആകാശങ്ങള്‍ തൊട്ട കാല്‍പന്ത് മാന്ത്രികന്‍; വരുംതലമുറകള്‍ക്കുള്ള പാഠപുസ്തകം

Lionel Messi Faith Football Legacy

2026ലെ ലോകകപ്പ് ഫൈനല്‍ വിസില്‍ മുഴങ്ങിയ പ്പോള്‍ കിരീടം സ്പെയിനിന് സ്വന്തമായി. അര്‍ജന്റീനയുടെ ഈ തോല്‍വിയിലും പ്രകാശിച്ചുനില്ക്കുന്ന ഒരു പേരാണ് ലയണല്‍ മെസി. (Lionel Messi) ഫുട്ബോളുകൊണ്ട് ചരിത്രം രചിച്ച  മെസി എന്ന ഫുട്ബോള്‍ മാന്ത്രികന്റെ കഥ വരുംതലമുറകള്‍ക്കുകൂടിയുള്ള പാഠപുസ്ത കമാണ്. ഈ ടൂര്‍ണമെന്റിലുടനീളം മെസി എന്ന കളിക്കാരനെക്കാള്‍ ലോകം കണ്ടത്, ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തെ മുറുകെപ്പിടിച്ച ഒരു മനുഷ്യനെയായിരുന്നു.

വിജയങ്ങളിലും വിനയാന്വിതന്‍

ഓരോ ഗോളും നേടിയപ്പോള്‍ തന്റെ ഇരു കൈകളും ആകാശത്തേക്ക് ഉയര്‍ത്താന്‍ അയാള്‍ മടിച്ചില്ല. അത് വെറുമൊരു ശീലമായിരുന്നില്ല, മറിച്ച് പരസ്യമായ വിശ്വാസപ്രഖ്യാപനമായിരുന്നു. തനിക്ക് ലഭിച്ച ഓരോ വിജയവും, കാലുകളില്‍ ഒളിപ്പിച്ചിരിക്കുന്ന മാന്ത്രികതയും തന്റെ സ്വന്തമല്ല, ദൈവത്തിന്റെ ദാനമാണെന്ന് അയാള്‍ ലോകത്തോട് വിളിച്ചു പറയുകയായിരുന്നു.

മെസിയുടെ ഗോളുകളും ആ കാലുകളില്‍നിന്ന് കൃത്യതയോടെ അളന്നുമുറിച്ചതുപോലെ നല്‍കിയ അതിമനോഹരമായ പാസുകളില്‍നിന്ന് പിറന്ന ഗോളുകളും കണ്ട് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യര്‍ തുള്ളിച്ചാടിയപ്പോഴെല്ലാം ആ മനുഷ്യന്‍ ഇരു കൈകളും ആകാശത്തേക്ക് ഉയര്‍ത്തി ദൈവത്തിന് നന്ദി പറയുകയായിരുന്നു. തന്നെയൊരു കാല്‍പ്പന്തു കളിക്കാരനാക്കിയതിന്, റൊസാരിയോയിലെ തെരുവില്‍നിന്ന് ലോകത്തിന്റെ വിശാല ക്യാന്‍വാസിലേക്ക് തന്റെ കാലുകളെ നയിച്ചതിന്.

മനസിന്റെ കുറുകെ വരച്ച കുരിശടയാളങ്ങള്‍

ലോകം പല വിശേഷണങ്ങള്‍ മെസിക്ക് ചാര്‍ത്തിക്കൊടുന്നുണ്ടാകാം. പ്രശസ്തിയുടെ കൊടുമുടിയില്‍നില്ക്കുമ്പോഴും തനിക്കു ലഭിച്ച നേട്ടങ്ങളുടെ മുഴുവന്‍ ക്രെഡിറ്റും ദൈവത്തിന് നല്‍കുന്നതു കൊണ്ടാകാം ഈ മനുഷ്യനെ ലോകം അത്രമേല്‍ ഇഷ്ടപ്പെടുന്നതും.

 

മെസി, നിങ്ങള്‍ ഫുട്ബോളിന് നല്‍കിയ സംഭാവനകള്‍ ചരിത്രത്തിനൊരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. ഫുട്ബോളിന്റെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ചെടുത്തതുപോലുള്ള മനോഹരമായ ആ ഗോളുകള്‍ കാലം ഹൃദയത്തോടു ചേര്‍ത്തുവയ്ക്കും. എവിടെയാണെങ്കിലും ദൈവത്തിന് നന്ദി പറയാന്‍ ലജ്ജിക്കേണ്ടതില്ല എന്നൊരു വലിയ പാഠമായിരുന്നല്ലോ ഗോളുകള്‍ നേടിയതിന്റെ ആരവങ്ങള്‍ക്കിടയില്‍ അങ്ങ് നെറ്റിയില്‍വരച്ച കുരിശടയാളങ്ങള്‍. 

അഹങ്കരിക്കാത്ത മനുഷ്യന്‍

ഓരോ ഗോളുകള്‍ക്കും പ്രതിനന്ദിയായി മെസിയുടെ  വിരലുകള്‍ ആകാശത്തിലേക്ക് ഉയര്‍ന്നിരുന്നു. വിജയങ്ങള്‍ നമ്മെ അഹങ്കാരികളാക്കരുത്, പരാജയങ്ങള്‍ നമ്മെ തളര്‍ത്തുകയുമരുതെന്നൊരു പാഠംകൂടി പറയാതെ പറയുന്നുണ്ട്. മെസിയെപ്പോലുള്ള ഫുട്ബോള്‍ മാന്ത്രികര്‍ ഇനിയും ഉണ്ടായേക്കാം. എന്നാല്‍, മെസിപ്പോലെ വിശ്വാസിയായ ഫുട്ബോളര്‍ ഉണ്ടാകുമോ? ഉണ്ടാകുമെന്നുപ്രതീക്ഷിക്കാം. കാത്തിരിക്കാം, ഉത്തരം നല്‍കേണ്ടത് കാലമാണ്.

ജോസഫ് മൈക്കിള്‍

Related Articles
Gianna Yatra of Angels Army inspires faithful

ഏഞ്ചല്‍സ് ആര്‍മിയിലെ ജിയാന യാത്രയായി; ‘ നാളെ യേശുവുമായുള്ള മകളുടെ വിവാഹമാണെന്ന് ‘ സുവിശേഷകയായ അമ്മ

കോഴിക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന മകളുടെ ജീവന്‍ നഷ്ടപ്പെടു ന്നതിന് തൊട്ടുമുമ്പ് പ്രീത ഷാജി എന്ന അമ്മ പറഞ്ഞ വാക്കുകള്‍ ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു. ‘നാളെ എന്റെ മകളുടെ യേശുവുമായുള്ള വിവാഹമാണ്; ഞങ്ങളുടെ കുടുംബത്തിലെ

Read More »
Faith behind the origin of the FIFA World Cup

ഫുട്‌ബോള്‍ ലഹരിയില്‍ ലോകം;അറിയാം, ഫിഫാ ലോകകപ്പിന്‍റെ ഉദ്ഭവത്തിന് പിന്നിലെ വിശ്വാസത്തിന്‍റെ ചരിത്രം!

വാഷിംഗ്ടണ്‍ ഡി.സി: മെക്‌സിക്കോ സിറ്റിയിലെ വിഖ്യാതമായ എസ്റ്റാഡിയോ അസ്‌ടെക്ക സ്റ്റേഡിയത്തില്‍  ഫിഫ ലോകകപ്പ് 2026 മത്സരങ്ങള്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചുകൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കായികമാമാങ്കമാകാനുള്ള തായാറെടുപ്പിലാണ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.