ഹാട്രിക്കിന്റെ ആവേശത്തിലും ദൈവത്തെ മറക്കാതെ മെസി;കുരിശുവരച്ച് നന്ദി പ്രകടിപ്പിച്ച് താരം

Messi thanks God after hat-trick

കാന്‍സസ് സിറ്റി: 2026 ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ പോരാട്ടത്തില്‍ തകര്‍പ്പന്‍ ഹാട്രിക് നേട്ടവുമായി കോടിക്കണക്കിന് വരുന്ന ആരാധകരുടെ ഹൃദയം തൊട്ട ലയണല്‍ മെസി ലോകത്തിന് നല്‍കിയത് മഹത്തായ ഒരു മാതൃക കൂടെയാണ്.  ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസിനൊപ്പം ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റെക്കോര്‍ഡ് നേട്ടത്തിലേക്കെത്തിക്കൊണ്ട് ഹാട്രിക്ക് പൂര്‍ത്തീകരിച്ച മെസി കുരിശ് വരച്ച് ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി ദൈവത്തിന് നന്ദി പ്രകടിപ്പിച്ചപ്പോള്‍ അര്‍ജന്റീനയുടെയും മെസിയുടെയും ആരാധകര്‍ക്കൊപ്പം ലോകം മുഴുവന്‍ ദൈവത്തെ ഓര്‍മിച്ച ഒരു നിമിഷമായി അത് മാറി.

എത്ര വലിയ വിജയങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴും തന്റെ കരിയറിനെ നയിക്കുന്ന ദൈവീക ശക്തിയെ പരസ്യമായി സാക്ഷ്യപ്പെടുത്താന്‍ ഈ ഇതിഹാസ താരം മടിക്കാറില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവായിരുന്നു അള്‍ജീരിയക്ക് എതിരെ നടന്ന അര്‍ജന്റീനയുടെ ആദ്യ മത്സരം. ‘ഈ കഴിവ്  ദൈവം എനിക്ക് തന്നതാണ്, അതില്‍ എനിക്ക് ഒട്ടും സംശയമില്ല. ഈ കരിയറിനായി അവിടുന്ന് എന്നെ തിരഞ്ഞെടുക്കുകയായിരുന്നു,’ എന്ന് മുന്‍പ്  മെസി മുന്‍പ് തുറന്നുപറഞ്ഞിരുന്നു.

ഖത്തര്‍ ലോകകപ്പ് ഫൈനലിലും ഫ്രാന്‍സിനെതിരെയുള്ള അത്യന്തം നാടകീയമായ നിമിഷങ്ങളില്‍ കുരിശുവരച്ചു പ്രാര്‍ത്ഥിച്ച മെസിയെ ലോകം കണ്ടതാണ്. 2018-ല്‍ നൈജീരിയക്കെതിരായ നിര്‍ണായക മത്സരത്തിനിടയിലും ക്യാമറകള്‍ മെസിയുടെ ചുണ്ടുകളിലെ പ്രാര്‍ത്ഥനകള്‍ ഒപ്പിയെടുത്തിരുന്നു. ‘ദൈവം നമ്മോടൊപ്പമുണ്ടെന്നും അവിടുന്ന് നമ്മെ കൈവിടില്ലെന്നും എനിക്ക് ഉറപ്പായിരുന്നു,’ എന്നായിരുന്നു അന്ന് മെസിയുടെ പ്രതികരണം.

 ലോകം ഉറ്റുനോക്കുന്ന ഒരു കായിക മാമാങ്കത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്ന  മെസി മത്സരത്തിന്റെ ആവേശത്തിനപ്പുറം ലോകത്തിന് മഹത്തായ സന്ദേശം നല്‍കുന്നു – കളിക്കളത്തിലെ കഠിനാധ്വാനത്തോടൊപ്പം ആഴമേറിയ ദൈവവിശ്വാസം കൂടിയാണ് ലയണല്‍ മെസിയെന്ന കായികതാരത്തെ ഈ 39-ാം വയസിലും അതികായകനാക്കുന്നത് എന്ന വ്യക്തമായ സന്ദേശം.

Related Articles
America Reads the Bible Christian heritage United States campaign

ബൈബിളില്ലാതെ അമേരിക്കയില്ല’:രാജ്യത്തിന്റെ ക്രൈസ്തവ പൈതൃകം പരസ്യമായി പ്രഖ്യാപിച്ച് ‘അമേരിക്ക റീഡ്‌സ് ദി ബൈബിള്‍’

വാഷിംഗ്ടണ്‍ ഡിസി: സമാനതകളില്ലാത്ത ഒരു വിശ്വാസ സംഗമത്തിന് സാക്ഷ്യം വഹിക്കുകയാണ് യുഎസ്  തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസി. യുഎസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള 500 പ്രമുഖര്‍ ചേര്‍ന്ന് ബൈബിള്‍ ആദ്യാവസാനം തുടര്‍ച്ചയായി വായിക്കുന്ന ‘അമേരിക്ക റീഡ്സ് ദി

Read More »
Erling Haaland Christian faith

ഏര്‍ലിങ് ഹാലന്‍ഡിന്റെ  ‘വിശ്വാസ’ ഗോള്‍; നോര്‍വേയുടെ ക്രിസ്തീയ വേരുകള്‍ തേടി സൂപ്പര്‍ താരത്തിന്റെ യാത്ര

2026 ഫുട്‌ബോള്‍ ലോകകപ്പില്‍ നോര്‍വെയെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിച്ച സൂപ്പര്‍ താരം ഏര്‍ലിങ് ഹാലന്‍ഡ്, സ്വന്തം രാജ്യത്തിന്റെ ക്രിസ്തീയ വേരുകളും ചരിത്രവും തേടി നടത്തിയ ഒരു അപൂര്‍വ യാത്ര ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ്. നോര്‍വേയുടെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.